vivo t3 pro 5g gets massive price drop over by Rs 10000 in India
vivo T3 Pro 5G: 5500 mAh ബാറ്ററിയും മികച്ച ഫോട്ടോഗ്രാഫിയുമുള്ള Vivo 5G ഫോണിന് ഇളവ് പ്രഖ്യാപിച്ചു. സാൻഡ്സ്റ്റോൺ ഓറഞ്ച് കളറിലുള്ള വിവോ ടി3 പ്രോ 5ജി ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാം. 8GB + 128GB സ്റ്റോറേജുള്ള ഹാൻഡ്സെറ്റിന് 31 ശതമാനം ഡിസ്കൌണ്ടാണ് അനുവദിച്ചിട്ടുള്ളത്.
29,999 രൂപ വിലയാകുന്ന ഫോണാണ് വിവോയുടെ ടി3 പ്രോ. 9000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ടും, 1000 രൂപയുടെ ബാങ്ക് ഇളവും നിങ്ങൾക്ക് വിവോയ്ക്കായി അനുവദിച്ചിട്ടുണ്ട്. 20,786 രൂപയാണ് ഇതിന്റെ ആമസോൺ വില. HDFC, ഫെഡറൽ ബാങ്ക് കാർഡുകൾ വഴി ഈ 1000 രൂപ ഡിസ്കൌണ്ട് പ്രയോജനപ്പെടുത്താം. ഇതുകൂടി ചേർക്കുമ്പോൾ വിവോ ടി3 പ്രോ നിങ്ങൾക്ക് 19786 രൂപയ്ക്ക് ലഭിക്കും.
1003 രൂപയുടെ ഇഎംഐ ഡീലും ആമസോൺ നൽകുന്നു. എക്സ്ചേഞ്ചിൽ വാങ്ങുന്നവർക്കും 1000 രൂപയുടെ അധിക ഡിസ്കൌണ്ട് സ്വന്തമാക്കാം.
മികച്ച മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ നോക്കുന്നവർക്ക് വിവോ T3 പ്രോ 5G അനുയോജ്യമായ ഫോണാണ്. ഇതിന് 6.77 ഇഞ്ച് ഫുൾ HD+ AMOLED കർവ്ഡ് ഡിസ്പ്ലേയാണ് കൊടുത്തിരിക്കുന്നത്. ഫോണിന് 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയാണുള്ളത്. ഫോണിൽ 4500 nits പീക്ക് ബ്രൈറ്റ്നസ്സുള്ള സ്ക്രീനാണ് നൽകിയിരിക്കുന്നത്.
ക്വാൽകോം സ്നാപ്ഡ്രാഗൺ 7 Gen 3 പ്രോസസറുള്ള ചിപ്സെറ്റാണ് ഫോണിലുള്ളത്. ഇതിൽ 8GB റാമും 8GB വിർച്വൽ റാമും ലഭ്യമാണ്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 14 ആണ് ഫോണിലെ ഒഎസ്. IP64 റേറ്റിംഗും ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഇതിലുണ്ട്. അതിനാൽ ഡ്യൂറബിലിറ്റിയും സെക്യൂരിറ്റി ഫീച്ചറും മികച്ചതാണ്.
ഫോട്ടോഗ്രാഫിയ്ക്കായി വിവോ ടി3 പ്രോയിൽ ഡ്യുവൽ റിയർ ക്യാമറയാണ് സജ്ജീകരിച്ചിരിക്കുന്നത്. 50MP സോണി IMX882 OIS പ്രൈമറി ക്യാമറ ഇതിലുണ്ട്. 8MP അൾട്രാ വൈഡ് ക്യാമറയുമുണ്ട്. സ്മാർട്ഫോണിന് മുൻവശത്ത് 16MP സെൽഫി ക്യാമറയാണുള്ളത്. ഇതിൽ 5500 mAh ബാറ്ററിയുമുണ്ട്. 80W ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു.
Also Read: Day 1 Sale: 50MP ട്രിപ്പിൾ ക്യാമറ Nothing Phone 3 ഫ്ലാഗ്ഷിപ്പ് സെറ്റ് 5000 രൂപ കിഴിവോടെ…