50MP ക്യാമറ, 5000mAh ബാറ്ററി Moto 5G 16000 രൂപയ്ക്ക് വാങ്ങാം, ഈ ഓഫർ എങ്ങനെ സ്വന്തമാക്കാം?

HIGHLIGHTS

മോട്ടോ G85 എന്ന ബജറ്റ് ഫോണിന് ആമസോണിലാണ് കിഴിവ്

മികച്ച പ്രകടനവും ക്യാമറ ഫീച്ചറുകളുമുള്ള ബജറ്റ് ഫ്രണ്ട്ലി സ്മാർട്ഫോണാണിത്

ഏകദേശം 16,000 രൂപയ്ക്ക് നിങ്ങൾക്ക് Moto 5G സ്വന്തമാക്കാം

ഏകദേശം 16,000 രൂപയ്ക്ക് നിങ്ങൾക്ക് Moto 5G സ്വന്തമാക്കാം. പുതിയ ബജറ്റ് സ്മാർട്ട്‌ഫോൺ വേണമെങ്കിൽ ഈ ഓഫർ പ്രയോജനപ്പെടുത്താം. ഇപ്പോൾ നിങ്ങൾക്ക് Moto G85 5G ആമസോണിൽ ആകർഷകമായ കിഴിവിലൂടെ വാങ്ങാനാകും. മികച്ച പ്രകടനവും ക്യാമറ ഫീച്ചറുകളുമുള്ള ബജറ്റ് ഫ്രണ്ട്ലി സ്മാർട്ഫോണാണിത്.

Moto 5G ആമസോൺ ഓഫർ

മോട്ടോ G85 എന്ന ബജറ്റ് ഫോണിന് ആമസോണിലാണ് കിഴിവ്. നിലവിൽ 17,644 രൂപയ്ക്കാണ് ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആക്സിസ് ബാങ്ക് കാർഡ് വഴി കൂടുതൽ ഇളവ് സ്വന്തമാക്കാം. 1500 രൂപ വരെ വിവിധ ബാങ്ക് കാർഡ് വഴി കിഴിവ് ലഭിക്കും. ഇങ്ങനെ മോട്ടോ ജി85 ഫോണിന്റെ വില 16,144 രൂപയായി കുറയും. 128ജിബി സ്റ്റോറേജാണ് മോട്ടറോള ജി85 ഫോണിലുള്ളത്.

795 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ ലഭ്യമാണ്. 16000 രൂപ വരെ എക്സ്ചേഞ്ച് ഡീലും മോട്ടറോള സ്മാർട്ഫോണിന് ലഭിക്കുന്നു. അങ്ങനെയെങ്കിൽ നിങ്ങളുടെ കൈയിലെ പഴയ ഫോൺ മാറ്റി ഏറ്റവും തുച്ഛമായ വിലയിൽ മോട്ടോ ഫോൺ സ്വന്തമാക്കാം.

Moto G85

Moto G85 5G: സ്പെസിഫിക്കേഷൻ

മോട്ടോ G85 5G ഫോൺ മികച്ച ക്യാമറയും ഡിസ്പ്ലേയും പ്രോസസറുമുള്ള ഫോണാണ്. ഇതിന് 6.67 ഇഞ്ച് ഫുൾ HD+ 3D കർവ്ഡ് pOLED ഡിസ്‌പ്ലേയാണ് കൊടുത്തിരിക്കുന്നത്. സ്ക്രീനിൽ 120Hz റിഫ്രഷ് റേറ്റുണ്ട്. ഔട്ട്ഡോർ പ്രവർത്തനങ്ങൾക്ക് 1,600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് ലഭിക്കുന്നു.

കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ഈ മോട്ടറോള ഫോണിലുണ്ടാകും. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 6s ജെൻ 3 ചിപ്‌സെറ്റാണ് ഫോണിലെ പ്രോസസർ. 12GB വരെ റാമും 256GB ഇന്റേണൽ സ്റ്റോറേജും ഫോണിനുണ്ട്. 5,000mAh ബാറ്ററിയാണ് മോട്ടോ ജി85-ൽ ഉൾപ്പെടുത്തിയിരിക്കുന്നു. 33W ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു. ഇത് IP52 സർട്ടിഫൈഡ് ആയ ഫോണാണ്.

50MP പ്രൈമറി ഷൂട്ടറാണ് ഈ മോട്ടറോള ഫോണിലുള്ളത്. ഇതിൽ 8MP അൾട്രാവൈഡ് സെൻസറും ഉൾപ്പെടുത്തിയിരിക്കുന്നു. ബജറ്റ് ഫോണാണെങ്കിലും ഈ ഡ്യുവൽ റിയർ ക്യാമറ മികച്ച ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് തരുന്നു. ഇതിൽ 32MP ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു.

Also Read: iPhone 16 Plus Offer: 10000 രൂപ വില കുറച്ച് ഐഫോൺ പ്ലസ് മോഡൽ വാങ്ങാനുള്ള ബമ്പർ ഓഫറിതാ…

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :