50MP+8MP+5MP ക്യാമറ Samsung Galaxy A36 വാങ്ങാൻ പറ്റിയ സമയം ഇതാണ്, എന്തെന്നാൽ?
ട്രിപ്പിൾ റിയർ ക്യാമറ ഹാൻഡ്സെറ്റ് ആമസോണിൽ വലിയ കിഴിവിലാണ് വിൽക്കുന്നത്
35000 രൂപയ്ക്കും മുകളിൽ വില പോകുന്ന ഹാൻഡ്സെറ്റിന്റെ ഇപ്പോഴത്തെ വില ശരിക്കും നിങ്ങളെ അതിശയിപ്പിക്കും
ഇതൊരു പരിമിതകാല ഓഫറാണെന്നത് ശ്രദ്ധിക്കുക, സ്റ്റോക്ക് തീരുന്നതിന് അനുസരിച്ച് വിലയിൽ വ്യത്യാസം വരും
Samsung Galaxy A36 വാങ്ങാൻ ഇതിലും വലിയൊരു അവസരമില്ലെന്ന് പറയാം. ട്രിപ്പിൾ റിയർ ക്യാമറ ഹാൻഡ്സെറ്റ് ആമസോണിൽ വലിയ കിഴിവിലാണ് വിൽക്കുന്നത്. പവർഫുൾ ബാറ്ററിയും, Snapdragon 6 Gen 3 പ്രോസസറും ഉൾപ്പെടുത്തിയിട്ടുള്ള മിഡ് റേഞ്ച് സെറ്റാണിത്. 35000 രൂപയ്ക്കും മുകളിൽ വില പോകുന്ന ഹാൻഡ്സെറ്റിന്റെ ഇപ്പോഴത്തെ വില ശരിക്കും നിങ്ങളെ അതിശയിപ്പിക്കും.
SurveySamsung Galaxy A36 ഓഫർ
21% ഡിസ്കൌണ്ടിൽ ഫോൺ വാങ്ങാനുള്ള സുവർണാവസരമാണിത്. ആമസോണിലാണ് Samsung A36 ഫോൺ കിഴിവിൽ വിൽക്കുന്നത്. 8GB, 128GB സ്റ്റോറേജുള്ള ഫോണിനാണ് കിഴിവ്. ശ്രദ്ധിക്കുക ഇത്രയും ഡിസ്കൌണ്ട് വെള്ള നിറത്തിലുള്ള Galaxy A36 5G ഫോണിനാണ്.

ഇനി ഓഫറിനെ കുറിച്ച് അറിയാം. ആമസോണിൽ 35999 രൂപ വില വരുന്ന ഫോണിന് ഇപ്പോൾ വില വെറും 28,599 രൂപ മാത്രമാണ്. മറ്റ് ഓൺലൈൻ കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്കൊന്നും നൽകാനാവാത്ത കിഴിവാണ് ആമസോണിലുള്ളത്. 28,599 രൂപയ്ക്ക് നിങ്ങൾക്ക് സാംസങ് ഗാലക്സി എ36 ഫോൺ വാങ്ങാം. 1500 രൂപ വരെ ബാങ്ക് ഡിസ്കൌണ്ടും സ്മാർട്ഫോണിന് ലഭിക്കുന്നുണ്ട്. 1,380 രൂപയുടെ ഇഎംഐ ഡീലും ആമസോണിൽ ലഭ്യമാണ്.
സാംസങ് Galaxy A36 5ജി ഫീച്ചറുകൾ ഇങ്ങനെ…
6.7 ഇഞ്ച് ഡിസ്‌പ്ലേയും, 8GB റാമും, 5G കണക്റ്റിവിറ്റിയുമുള്ള ഫോണാണിത്. സാംസങ്ങിന്റെ എ സീരീസിലെ ഈ ഹാൻഡ്സെറ്റിൽ ഫ്ലാറ്റ് പാനലും, ഹോൾ-പഞ്ച് കട്ട്ഔട്ടുമാണുള്ളത്. ക്വാൽകോമിന്റെ Snapdragon 6 Gen 3 (4 nm) മൊബൈൽ പ്ലാറ്റ്ഫോമാണ് ഉപയോഗിച്ചിട്ടുള്ളത്. അഡ്രിനോ 710 GPU സജ്ജീകരിച്ചിരിക്കുന്നതിനാൽ ഗ്രാഫിക്സ് പ്രവർത്തനങ്ങളും സുഗമമാകുന്നു.
50MP റെസല്യൂഷനുള്ള പ്രൈമറി ക്യാമറയാണ് ഫോണിലുള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS)സപ്പോർട്ട് ലഭിക്കും. 8MP (f/2.2 അപ്പേർച്ചർ) അൾട്രാ വൈഡ് ക്യാമറയുണ്ട്. പ്രകൃതി ദൃശ്യങ്ങളും ഗ്രൂപ്പ് ഫോട്ടോകളും എടുക്കാൻ ഇത് വളരെ ഉപകാരപ്രദമാണ്.
ഫോണിൽ 5MP (f/2.4 അപ്പേർച്ചർ) മാക്രോ ക്യാമറ കൊടുത്തിരിക്കുന്നു. ചെറിയ വസ്തുക്കളുടെ പോലും ക്ലാരിറ്റിയിൽ ഫോട്ടോകൾ പകർത്താൻ സഹായിക്കുന്ന സെൻസറാണിത്.
മുൻവശത്ത് 12MP (f/2.2 അപ്പേർച്ചർ) സെൽഫി ക്യാമറയാണ് ഘടിപ്പിച്ചിട്ടുള്ളത്. ഇച് വീഡിയോ HDR സപ്പോർട്ട് ചെയ്യുന്നു. UHD 4K റെസല്യൂഷനിൽ 30fps-ൽ വീഡിയോ റെക്കോർഡിങ് സാധ്യമാണ്.
സ്മാർട്ഫോണിൽ 5,000 mAh നോൺ-റിമൂവബിൾ ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്. ഇത് ഒരു ദിവസം മുഴുവൻ ഫോൺ ഉപയോഗിക്കുന്നവർക്ക് പ്രയോജനപ്പെടും. 29 മണിക്കൂർ വരെ വീഡിയോ പ്ലേബാക്കും ഇങ്ങനെ ലഭിക്കും. 45W സൂപ്പർ ഫാസ്റ്റ് ചാർജിങ്ങിനെ സാംസങ് Galaxy A36 പിന്തുണയ്ക്കുന്നു. 45W ചാർജർ ഫോണിനൊപ്പം ലഭിക്കില്ല എന്നത് ശ്രദ്ധിക്കുക.
Also Read: Airtel New Cheapest Plan: 200 രൂപയ്ക്ക് താഴെ Unlimited കോളിങ്ങും, ഡാറ്റയും തരുന്ന പ്ലാനിതാ…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile