Motorola Edge 50 Ultra
50MP+50MP+64MP ക്യാമറ Motorola Edge അൾട്രാ ഫോൺ വിലക്കിഴിവിൽ പർച്ചേസ് ചെയ്യാം. ആമസോണിൽ ഫ്ലാഗ്ഷിപ്പ് കില്ലർ സ്മാർട്ട്‌ഫോൺ വമ്പിച്ച കിഴിവിൽ വാങ്ങാം. ക്യാമറ, പ്രകടനം, ഡിസൈൻ, ഡിസ്‌പ്ലേ എന്നിവയിലെല്ലാം മികവുറ്റ Motorola Edge 50 Ultra 5G ഫോണിനാണ് പരിമിതകാലത്തേക്ക് ഓഫർ അനുവദിച്ചിട്ടുള്ളത്.
50,000 രൂപ ബജറ്റിലുള്ള സ്മാർട്ഫോണാണ് മോട്ടറോളയുടെ എഡ്ജ് 50 അൾട്രാ 5G. ഇതിന്റെ വില ആരംഭിക്കുന്നത് 59,999 രൂപയിലാണ്. സ്‌നാപ്ഡ്രാഗൺ 8s Gen 3 പ്രോസസറിലൂടെ ഫ്ലാഗ്ഷിപ്പ് പെർഫോമൻസ് ലഭിക്കും.
നോർഡിക് വുഡ് കളറിലുള്ള മോട്ടറോള എഡ്ജ് 50 അൾട്രായ്ക്കാണ് കിഴിവ്. ആമസോണിൽ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത് 47,694 രൂപയ്ക്കാണ്. ഇതിന് പുറമെ 1000 രൂപയ്ക്ക് മുകളിൽ ബാങ്ക് കിഴിവും ആമസോൺ അനുവദിച്ചിരിക്കുന്നു. വൺകാർഡ്, IDFC കാർഡുള്ളവർക്കായിരിക്കും ഡിസ്കൌണ്ട്. ഇങ്ങനെ നിങ്ങൾക്ക് 46,694 രൂപയ്ക്ക് സ്മാർട്ഫോൺ പർച്ചേസ് ചെയ്യാനാകും. 2,312 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ നൽകുന്നു.
എക്സ്ചേഞ്ചിൽ വാങ്ങുകയാണെങ്കിൽ 15000 രൂപ വരെ ഇളവുണ്ട്. 44,200 രൂപയ്ക്ക് എക്സ്ചേഞ്ചിൽ ലഭിക്കും. ഇതിൽ ബാങ്ക് കാർഡ് ഓഫർ കൂടി പരിഗണിക്കുമ്പോൾ 43000 രൂപ റേഞ്ചിൽ മോട്ടറോള സ്വന്തമാക്കാനാകും.
മോട്ടോ Edge 50 Ultra ഫോട്ടോഗ്രാഫി പ്രേമികൾക്കും, ഫോൺ അമിതമായി ഉപയോഗിക്കുന്നവർക്കും തെരഞ്ഞെടുക്കാവുന്ന ബെസ്റ്റ് ചോയിസ് തന്നെയാണ്.
6.7 ഇഞ്ച് സൂപ്പർ 1.5K പോൾഡ് പാനലുള്ള ഡിസ്പ്ലേയാണ് മോട്ടറോള എഡ്ജ് 50 അൾട്രയിലുള്ളത്. ഇതിന് 144Hz റിഫ്രഷ് റേറ്റും 2500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുമുണ്ട്. HDR10+ സപ്പോർട്ടുള്ള ഡിസ്പ്ലേയാണ് ഫോണിലുള്ളത്.
512GB UFS 4.0 സ്റ്റോറേജ് ഓപ്ഷനോടെ സ്‌നാപ്ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റാണ് ഫോണിൽ നൽകിയിട്ടുള്ളത്. 40 മണിക്കൂർ വരെ ഉപയോഗിക്കാവുന്ന 4500mAh ബാറ്ററി ഇതിൽ കൊടുത്തിട്ടുണ്ട്. 125W ഫാസ്റ്റ് ചാർജിങ്ങിനെ മോട്ടറോള സപ്പോർട്ട് ചെയ്യുന്നു. ഇത് 50W വയർലെസ് ചാർജിങ്ങിനെയും പിന്തുണയ്ക്കുന്നു. 10W വയർലെസ് പവർ ഷെയറിങ് ചാർജും ഇതിൽ സാധ്യമാണ്.
ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറയാണ് കൊടുത്തിട്ടുള്ളത്. ഇതിൽ 50MP പ്രൈമറി ക്യാമറയും 50MP അൾട്രാവൈഡ് ക്യാമറയുമുണ്ട്. 3x ഒപ്റ്റിക്കൽ സൂം + ലേസർ ഓട്ടോഫോക്കസുണ്ട്. 64MP ടെലിഫോട്ടോ ക്യാമറയിലൂടെയും മികവുറ്റ ഫോട്ടോഗ്രാഫി ലഭിക്കും. ഫോണിന്റെ മുൻവശത്ത് 50MP സെൽഫി ക്യാമറയാണ് കൊടുത്തിട്ടുള്ളത്. ഇതിന് IP68 റേറ്റിങ്ങുള്ള ഫോണാണ് മോട്ടറോള എഡ്ജ് 50 അൾട്രാ.