Vivo X200
വിവോ എക്സ്200ടിയുടെ ലോഞ്ചിന് പിന്നാലെ Vivo X200 5G ഫോണിന്റെ വില കുറച്ചു. ഫ്ലിപ്കാർട്ടിൽ സ്റ്റോക്കില്ലെങ്കിലും, ആമസോണിൽ ഏറ്റവും കുറഞ്ഞ വിലയിൽ ഫോൺ വാങ്ങിക്കാം. പരിമിതകാലത്തേക്കാണ് ഓഫർ. മികച്ച ക്യാമറയും സ്റ്റൈലിഷ് ലുക്കുമുള്ള ഫോണാണ് അടുത്തതായി നിങ്ങൾ വാങ്ങിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഈ ഡീൽ അനുയോജ്യമാകും.
12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണാണ് വിവോയുടെ എക്സ് സീരീസിലുള്ളത്. ഇതിന് 12 ശതമാനം കിഴിവാണ് ആമസോൺ അനുവദിച്ചിട്ടുള്ളത്. എന്നുവച്ചാൽ 65,999 രൂപയ്ക്ക് വിവോ എക്സ്100 5ജി വാങ്ങാം. തീരുന്നില്ല, ആകർഷകമായ ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഡീലും ലഭ്യമാണ്.
52,900 രൂപയ്ക്കാണ് വിവോ എക്സ്200 ഫോണിന് എക്സ്ചേഞ്ചിലെ വില. 5500 രൂപയുടെ ഇളവ് HDFC, ആക്സിസ് ബാങ്ക് കാർഡിലൂടെ സ്വന്തമാക്കാം. ഇങ്ങനെ 60000 രൂപയ്ക്ക് വിവോ സ്മാർട്ട് ഫോൺ വാങ്ങിക്കാം. 2,320 രൂപയ്ക്ക് പ്രീമിയം ഹാൻഡ്സെറ്റ് ഇഎംഐയിലൂടെ സ്വന്തമാക്കാം.
ഡ്യുവൽ സിം പിന്തുണയ്ക്കുന്ന സ്മാർട്ട് ഫോണാണ് വിവോയുടെ എക്സ്200. ഇതിൽ നിങ്ങൾക്ക് 3G, 4G, 5G, VoLTE, Wi-Fi, NFC, IR ബ്ലാസ്റ്റർ സപ്പോർട്ടുകൾ ഉറപ്പിക്കാം. ഈ ഹാൻഡ്സെറ്റിൽ മീഡിയാടെക്കിന്റെ ഡൈമൻസിറ്റി 9400, ഒക്ട കോർ, 3.63 GHz പ്രോസസറുണ്ട്. 12 GB റാമും, 256 GB ഇൻബിൽറ്റ് സ്റ്റോറേജും ഫോൺ പിന്തുണയ്ക്കുന്നു. എന്നാലിത് മെമ്മറി കാർഡ് സപ്പോർട്ട് ചെയ്യുന്നില്ല.
Also Read: ‘ഡെലൂലു’ എഫക്റ്റ് ഒടിടിയിലേക്ക്! നിവിൻ പോളിയുടെ Sarvam Maya OTT റിലീസ് എത്തി
ഫോട്ടോഗ്രാഫിയ്ക്കായി ഹാൻഡ്സെറ്റിൽ ട്രിപ്പിൾ റിയർ സെൻസറാണുള്ളത്. 50 MP + 50 MP + 50 MP ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിൽ കൊടുത്തിരിക്കുന്നത്. 32 MP ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്. ഇതിൽ 6.67 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയുണ്ട്. ഇത് 1260 x 2800 പിക്സൽ റെസല്യൂഷനെ പിന്തുണയ്ക്കുന്നു. പഞ്ച് ഹോളുള്ള 120 Hz ഡിസ്പ്ലേയാണ് വിവോ എക്സ്200 ഫോണിനുള്ളത്.
90W ഫാസ്റ്റ് ചാർജിംഗ് സ്മാർട്ട് ഫോൺ പിന്തുണയ്ക്കുന്നു. ഫോണിന് പവർ നൽകുന്നതാകട്ടെ 5800 mAh ബാറ്ററിയാണ്. ആൻഡ്രോയിഡ് v15 സോഫ്റ്റ് വെയറാണ് വിവോ എക്സ്200 5ജിയ്ക്കുള്ളത്.