Vivo സ്മാർട്ട് ഫോൺ ആരാധാകർക്കുള്ള സന്തോഷവാർത്തയാണിത്. കമ്പനിയുടെ ടോപ് സ്മാർട്ട് ഫോണികളിലൊന്നായ വിവോ എക്സ്200 5ജി ഓഫറിൽ വിൽക്കുന്നു. 74999 രൂപയുടെ പ്രീമിയം ഫോണിന് പരിമിതകാലത്തേക്ക് കിഴിവ് അനുവദിച്ചു. Amazon ഓഫറിലാണ് സ്മാർട്ട് ഫോൺ കുറഞ്ഞ വിലയിൽ വിൽക്കുന്നത്.
74,999 രൂപയാണ് 12GB റാമും 256GB സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണിന്റെ ഒറിജിനൽ വില. 12 ശതമാനം കിഴിവിൽ ആമസോണിൽ വിവോ എക്സ്200 5ജി ലഭിക്കും.
ആമസോണിൽ ഫോണിന്റെ വില 65,999 രൂപയാണ്. ഇത് പരിമിതകാല ഓഫറാണ്. ഫ്ലിപ്കാർട്ടിൽ ഇതേ വിലയിൽ വിറ്റ എല്ലാ വിവോ എക്സ്200 ഫോണുകളും വിറ്റുപോയി. ഇപ്പോൾ സ്മാർട്ട് ഫോൺ ആമസോണിൽ മാത്രമാണ് ഈ വിലയിൽ ലഭ്യം.
എച്ച്ഡിഎഫ്സി, ആക്സിസ്, കൊടക് ബാങ്ക് കാർഡുകളിലൂടെ കൂടുതൽ കിഴിവ് ആസ്വദിക്കാം. അതായത് 5500 രൂപയുടെ ഡിസ്കൌണ്ട് ബാങ്ക് ഓഫറായി ലഭിക്കും. ഇങ്ങനെ 256ജിബി ഫോൺ ആമസോണിലൂടെ 60000 രൂപ റേഞ്ചിൽ വാങ്ങിക്കാവുന്നതാണ്. ഇനി ഇഎംഐയിൽ വാങ്ങാനാണ് താൽപ്പര്യമെങ്കിൽ 3,200 രൂപയുടെ ഡീൽ ലഭ്യമാണ്.
ഡിസ്പ്ലേ: 6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള കോംപാക്റ്റ് ഫോണാണ് വിവോ X200 5ജി. ഇതിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റും 4,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സുമുണ്ട്. ഫോൺ ഡിസ്പ്ലേയുടെ മറ്റൊരു പ്രത്യേകത HDR10+ ഫീച്ചറാണ്.
പ്രോസസർ: മീഡിയാടെക് ഡൈമൻസിറ്റി 9400 ചിപ്‌സെറ്റ് ആണ് ഇതിലുള്ളത്.
Also Read: 5.1 Dolby Atmos സപ്പോർട്ടുള്ള Sony Bravia Soundbar 35 ശതമാനം ബമ്പർ കിഴിവിൽ!
ക്യാമറ: ക്യാമറയിലേക്ക് വന്നാൽ വിവോ എക്സ്200 5ജി ഫോണിൽ ട്രിപ്പിൾ സെൻസറുണ്ട്. 50MP പ്രൈമറി ക്യാമറയും 50MP പെരിസ്‌കോപ്പ് ക്യാമറയും, 50MP അൾട്രാവൈഡ് സെൻസറുമാണ് പിൻവശത്തുള്ളത്. ഫോണിന് മുൻവശത്ത് 32MP സെൽഫി ക്യാമറയും കൊടുത്തിരിക്കുന്നു.
ബാറ്ററി: ഈ വിവോ ഫോണിൽ 5,800 mAh ബാറ്ററി കൊടുത്തിരിക്കുന്നു. സ്മാർട്ട് ഫോൺ 90W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു. ഈ വിവോ ഹാൻഡ്സെറ്റ് 4 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകൾ വാഗ്ദാനം ചെയ്യുന്നു.
ഡ്യൂറബിലിറ്റി: വിവോ എക്സ്200 5ജിയിൽ അലുമിനിയം ഫ്രെയിമോടുകൂടിയ ഗ്ലാസ് ഫ്രണ്ടും ഗ്ലാസ് ബാക്കും കൊടുത്തിരിക്കുന്നു. ഇത് പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിൽ ഫലപ്രദമായതിനാൽ IP69 റേറ്റിങ്ങുണ്ട്.