VIVO X100 Pro
50MP Sony ട്രിപ്പിൾ ക്യാമറയുള്ള Vivo ടോപ് ലെവൽ സ്മാർട്ട് ഫോൺ വിലക്കുറവിൽ വാങ്ങാം. കർവ്ഡ് AMOLED ഡിസ്പ്ലേയുള്ള Vivo X100 Pro 5G ഫോണിനാണ് ഇളവ്. ആമസോണിലാണ് ഫോൺ ഡിസ്കൌണ്ടിൽ വിൽക്കുന്നത്. 30000 രൂപയിലധികം വിലക്കിഴിവാണ് ആമസോണിൽ ഇപ്പോൾ ലഭിക്കുന്നത്.
16 ജിബി റാമും 512ജിബി സ്റ്റോറേജുമുള്ള ഫോണാണിത്. ഇതിന്റെ വിപണി വില 96,999 രൂപയാണ്. 39 ശതമാനം ഇൻസ്റ്റന്റ് കിഴിവ് ആമസോൺ തരുന്നു. ഇത് പരിമിതകാലത്തേക്കുള്ള ഓഫറാണ്.
58,999 രൂപയ്ക്ക് സ്മാർട്ട് ഫോൺ ആമസോണിൽ നിന്ന് വാങ്ങാം. 1500 രൂപയുടെ ബാങ്ക് കിഴിവും ആമസോൺ ആക്സിസ് ബാങ്ക് കാർഡിലൂടെ ലഭിക്കും. ഇങ്ങനെ വിവോ എക്സ്100 പ്രോ നിങ്ങൾക്ക് 57000 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. 6000 രൂപയുടെ ഇളവ് എക്സ്ചേഞ്ചിലൂടെയും വാങ്ങാം. എന്നുവച്ചാൽ 52,650 രൂപയ്ക്ക് വിവോ എക്സ്100 പ്രോ ഷോപ്പിങ് ചെയ്യാം. 2,074 രൂപയ്ക്ക് സ്മാർട്ട് ഫോൺ ഇഎംഐയിലും വാങ്ങിക്കാവുന്നതാണ്.
വിവോ എക്സ് 100 പ്രോ 5 ജിയിൽ 6.78 ഇഞ്ച് എൽടിപിഒ കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയുണ്ട്. ഇത് സുഗമമായ വിഷ്വൽ എഫക്റ്റിനായി 120 ഹെർട്സ് വരെ റിഫ്രഷ് റേറ്റ് സപ്പോർട്ടും ലഭിക്കുന്നു. മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 9300 ചിപ്‌സെറ്റാണ് വിവോ എക്സ്100 പ്രോയിൽ നൽകിയിട്ടുള്ളത്. ഇത് 16 ജിബി വരെ റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജും പിന്തുണയ്ക്കുന്ന പ്രോസസറുമാണ്.
ക്യാമറയിലും വിവോ എക്സ്100 പ്രോ ഒരു മികച്ച ഹാൻഡ്സെറ്റാണ്. ഫോണിലെ പ്രധാന ആകർഷണങ്ങളിലൊന്ന് ZEISS- ട്യൂൺ ചെയ്ത ക്യാമറയാണ്. ട്രിപ്പിൾ റിയർ ക്യാമറയിൽ 50MP സോണി IMX989 പ്രൈമറി സെൻസർ വരുന്നു. ഈ പ്രൈമറി സെൻസർ OIS ആഥവാ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ പിന്തുണയ്ക്കുന്നു. ഫോണിൽ 50 എംപി വൈഡ് ആംഗിൾ യൂണിറ്റുണ്ട്. മൂന്നാമത്തേത് OIS ഉള്ള 50 എംപി ടെലിഫോട്ടോ ലെൻസ് ആണ്.
Also Read: ആദായ വിൽപ്പന! 7 മണിക്കൂർ ബാറ്ററി ലൈഫുള്ള, boAt Party Speaker 64 ശതമാനം കിഴിവിൽ
വിവോ എക്സ്100 പ്രോയിൽ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14 പ്രവർത്തിക്കുന്നു. ഈ ഹാൻഡ്‌സെറ്റിൽ 100W ഫ്ലാഷ് ചാർജ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമുണ്ട്. ഫോണിനെ പവർഫുള്ളാക്കാൻ 5,400 എംഎഎച്ച് ബാറ്ററിയുമുണ്ട്.