50MP Selfie Camera Vivo V50e 5G phone Price discount on Amazon
50MP 4K ഫ്രണ്ട് ക്യാമറയുള്ള Vivo V50e ഇന്ത്യയിൽ ലോഞ്ച് ചെയ്തു. വിവോ V40e ഫോണിനേക്കാൾ നിരവധി പ്രധാന അപ്‌ഗ്രേഡുകൾ ഇതിൽ ഉൾപ്പെടുന്നു. ഡിസ്പ്ലേ, പെർഫോമൻസ്, ക്യാമറ, ഡിസൈൻ, ബാറ്ററി ലൈഫ് എന്നിവയിലെല്ലാം പുതുപുത്തൻ ഫീച്ചറുകളുണ്ട്. IP68, IP69 റേറ്റിങ്ങും ഇതിനുണ്ട്.
ഡിസ്പ്ലേ: 6.77 ഇഞ്ച് AMOLED ഡിസ്പ്ലേയും, 120Hz റിഫ്രഷ് റേറ്റുമുള്ള ഫോണാണിത്. ഇതിന്റെ സ്ക്രീനിന് HDR10+ സപ്പോർട്ടുണ്ട്. 1800 nits പീക്ക് ബ്രൈറ്റ്‌നസും ലഭിക്കുന്നു.
പ്രോസസർ: മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഒഎസ്: ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്‌ഒഎസ് 15-ൽ ഇത് പ്രവർത്തിക്കുന്നു. 3 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ പാച്ചുകളും ഈ ഉപകരണത്തിന് ലഭിക്കും.
ബാറ്ററി: 5,600 mAh ബാറ്ററിയും 90W ഫാസ്റ്റ് ചാർജിംഗും വിവോ വി50ഇ പിന്തുണയ്ക്കുന്നു.
ക്യാമറ: 50MP സോണി IMX882 പ്രൈമറി ഷൂട്ടറാണ് ഈ ഫോണിലുള്ളത്. OIS സപ്പോർട്ടും ഈ ഫോണിലുണ്ട്. ഇതിൽ 8MP അൾട്രാവൈഡ് സെൻസർ കൂടി വരുന്നു. മുൻവശത്ത്, 4K റെക്കോർഡിങ് സപ്പോർട്ടുള്ള 50MP സെൽഫി ഷൂട്ടറും കൊടുത്തിട്ടുണ്ട്.
കണക്റ്റിവിറ്റി ഫീച്ചറുകൾ: ബ്ലൂടൂത്ത് 5.4 കണക്റ്റിവിറ്റി സപ്പോർട്ട് ഈ ഫോണിൽ ലഭിക്കുന്നു. USB Type സി വഴി ഇത് ചാർജ് ചെയ്യാനാകും. 5G, 4G, Wi-Fi ഫീച്ചറുകൾ ഈ ഫോണിൽ ലഭിക്കും. IP68, IP69 റേറ്റിങ്ങും ഇതിനുണ്ട്.
മാജിക് ഇറേസർ, നോട്ട് അസിസ്റ്റ്, ട്രാൻസ്ക്രിപ്റ്റ് അസിസ്റ്റ് സപ്പോർട്ട് ഇതിലുണ്ട്. ഇമേജ് എക്സ്പാൻഡർ, സർക്കിൾ ടു സെർച്ച് തുടങ്ങി നിരവധി AI ഫീച്ചറുകളും ഇതിൽ ലഭിക്കും.
Read More: 8mm കനമേയുള്ളൂ, എന്നാൽ ഉള്ളിലോ 7300mAh ബാറ്ററിയും! Upcoming iQOO Z10 ഫീച്ചറുകളും വിലയും…
വിവോ വി50ഇ 5G ഫോൺ രണ്ട് വേരിയന്റുകളിലാണ് പുറത്തിറക്കിയത്. ഇതിൽ 8ജിബി+ 128ജിബി സ്റ്റോറേജിന് 28,999 രൂപയാകുന്നു. 8ജിബിയും 256ജിബി സ്റ്റോറേജുമുള്ള ഫോണിന് 30,999 രൂപയുമാകും.
ഏപ്രിൽ 17 മുതൽ ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നു. വാങ്ങുന്നവർക്ക് 10% വരെ ബാങ്ക് ഓഫറുകൾ ലഭിക്കും. അതുപോലെ വിവോ ഫോണിന് 10% എക്സ്ചേഞ്ച് ബോണസും ലഭിക്കും. ഫ്ലിപ്കാർട്ട് വഴി ഫോണിന്റെ വിൽപ്പന ആരംഭിക്കും. വിവോ സ്റ്റോർ വഴിയും ഫോൺ വിൽക്കുന്നു. രണ്ട് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ഫോൺ ലഭിക്കുന്നതാണ്. സഫയർ ബ്ലൂ, പേൾ വൈറ്റ് എന്നീ നിറങ്ങളിൽ ഇത് വാങ്ങാം.