50mp 10mp 12mp camera samsung s24 plus
Samsung S24 Plus ഒറിജിനൽ വിലയിൽ നിന്നും 47000 രൂപ വില കുറച്ച് വാങ്ങിയാലോ? ഇതാ Flipkart പ്രഖ്യാപിച്ച SASA LELE Sale-ന്റെ ഭാഗമായാണ് ഇപ്പോൾ കിഴിവ്. 12 GB റാമും 256ജിബി സ്റ്റോറേജുമുള്ള സാംസങ്ങിന്റെ ഗാലക്സി എസ്24 പ്ലസ്സിനാണ് ഇളവ്. ബാങ്ക് ഓഫറൊന്നും ഉൾപ്പെടുത്താതെ ഫ്ലിപ്കാർട്ട് റീട്ടെയിൽ വിലയിൽ നിന്നും 47000 രൂപ കുറച്ചിട്ടുണ്ട്.
അടുത്തിടെയായി ഫ്ലിപ്കാർട്ട് SAMSUNG Galaxy S24+ 64999 രൂപയ്ക്കാണ് വിറ്റിരുന്നത്. ഇതിൽ നിന്നും 12000 രൂപയാണ് സസാ ലേലേ സെയിലിൽ അനുവദിച്ചിട്ടുള്ളത്.
ആമസോണിൽ 43 ശതമാനം കിഴിവും ഫ്ലിപ്കാർട്ടിൽ 47 ശതമാനം ഇളവുമാണുള്ളത്. 52,999 രൂപയ്ക്കാണ് 256ജിബി സ്റ്റോറേജ് സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇത് ഒരു ബാങ്ക് കാർഡും ഉൾപ്പെടുത്താതെയുള്ള ഇൻസ്റ്റന്റ് ഇളവാണ്. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡിലൂടെ 5 ശതമാനം ക്യാഷ്ബാക്കും നേടാം. 8,834 രൂപയുടെ നോ-കോസ്റ്റ് ഇഎംഐയും കൂടാതെ സ്റ്റാൻഡേർഡ് ഇഎംഐ ഓഫറും ലഭ്യമാണ്.
എക്സ്ചേഞ്ചിൽ വാങ്ങുകയാണെങ്കിൽ 31,050 രൂപയ്ക്ക് ഫോൺ കൈയിലിരിക്കും. ഫ്ലിപ്കാർട്ടിൽ 256ജിബി സാംസങ് ഗാലക്സി എസ്24 പ്ലസ് എന്ന് സെർച്ച് ചെയ്താൽ ഈ ഓഫർ കണ്ടെത്താനാകും.
സാംസങ് ഗാലക്സി എസ് 24 പ്ലസിൽ 6.7 ഇഞ്ച് QHD+ സൂപ്പർ അമോലെഡ് ഡിസ്പ്ലേയുണ്ട്. ഇതിൽ 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും 2,600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുമുണ്ട്.
ക്യാമറയിലേക്ക് വന്നാൽ 50-മെഗാപിക്സൽ പ്രൈമറി സെൻസറാണ് ഫോണിലുള്ളത്. 12 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും ഈ ഗാലക്സി ഫോണിലുണ്ട്. 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ടുള്ള 10MP ടെലിഫോട്ടോ ലെൻസും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. ഈ പ്ലസ് മോഡലുകളെ പോലെയാണ് ഗാലക്സി എസ്24 സ്റ്റാൻഡേർഡ് മോഡലുകളുടെ ക്യാമറ പെർഫോമൻസും വരുന്നത്. ഫോണിന്റ ക്വാളിറ്റി ഫോട്ടോഗ്രാഫിയും മികച്ച വീഡിയോഗ്രാഫിയും എടുത്തുപറയേണ്ടത് തന്നെ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
ഫോണിൽ എസ്24 അൾട്രായിൽ നിന്ന് വിഭിന്നമായി സാംസങ്ങിന്റെ തന്നെ പ്രോസസറാണ് ഉപയോഗിച്ചിട്ടുള്ളത്. Exynos 2400 ആണ് ഇതിൽ പെർഫോമൻസ് കൊടുക്കുന്നത്.
ആൻഡ്രോയിഡ് 14, വൺ യുഐ 6.1 ആണ് സോഫ്റ്റ്‌വെയർ. ഇതിൽ ഏഴ് വർഷത്തെ സോഫ്റ്റ്‌വെയർ, സെക്യൂരിറ്റി അപ്‌ഡേറ്റുകൾ സാംസങ് വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിനാൽ ഏറ്റവും പുതിയ ആൻഡ്രോയിഡ് 15 വേർഷനും ഫോണിൽ ഉടൻ ലഭ്യമാകും. ലൈവ് ട്രാൻസ്ലേറ്റ്, നോട്ട് അസിസ്റ്റ് എന്നിവയുൾപ്പെടെ ഗാലക്‌സി എഐ ഫീച്ചറുകളെയും ഗാലക്സി എസ്24 പ്ലസ് സപ്പോർട്ട് ചെയ്യുന്നുണ്ട്.
ബാറ്ററി ലൈഫ് മറ്റൊരു കരുത്തുറ്റ ഓപ്ഷനാണ്. 4,900mAh ബാറ്ററി മിക്സഡ് ഉപയോഗത്തിൽ ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കും. 45W ഫാസ്റ്റ് ചാർജിംഗിനെ ഇത് പിന്തുണയ്ക്കുന്നു. ഫോണിൽ 15 വാട്ട് വയർലെസ് ചാർജിങ് സപ്പോർട്ടുണ്ട്.
Also Read: അമ്പമ്പോ!!! 200MP ക്യാമറ Samsung Galaxy S25 Ultra വമ്പൻ കിഴിവിൽ, 6000 രൂപ കൂപ്പൺ ഡിസ്കൗണ്ടും