50MP + 10MP + 12MP ക്യാമറ Samsung പ്രീമിയം ഫോണിനിപ്പോൾ 40000 രൂപയ്ക്ക് താഴെ വില!

Updated on 24-Feb-2025
HIGHLIGHTS

2023-ൽ പുറത്തിറക്കിയ സാംസങ്ങിന്റെ പ്രീമിയം സെറ്റാണ് Galaxy S23 5G

ആൻഡ്രോയിഡ് ഫോണുകളിലെ രാജാക്കന്മാരാണ് സാംസങ്

8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റുമുള്ള ഫോണിനാണ് കിഴിവ്

Samsung Galaxy S23 5G വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതിലും മികച്ച അവസരമില്ല. എന്തെന്നാൽ മിഡ് റേഞ്ച് വിലയിൽ ഈ പ്രീമിയം സാംസങ് ഫോൺ സ്വന്തമാക്കാം. ആൻഡ്രോയിഡ് ഫോണുകളിലെ രാജാക്കന്മാരാണ് സാംസങ്. ഇവയിൽ S23, S24, S25 മോഡലുകളാകട്ടെ ജനപ്രിയ ഫോണുകളുമാണ്.

2023-ൽ പുറത്തിറക്കിയ സാംസങ്ങിന്റെ പ്രീമിയം സെറ്റാണ് Galaxy S23 5G. ഇപ്പോഴും ഈ പ്രീമിയം ഫോണിന് ഡിമാൻഡ് കൂടുതലാണ്. കാരണം ഫോണിന്റെ പവറും ക്യാമറ ക്വാളിറ്റിയുമാണ്.

Samsung Galaxy S23 5G: ഓഫർ

8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റുമുള്ള ഫോണിനാണ് കിഴിവ്. 89,999 രൂപയാണ് ഫോണിന്റെ വില. ഫ്ലിപ്കാർട്ടിൽ 55 ശതമാനം ഡിസ്കൌണ്ടുണ്ട്. ഇങ്ങനെ 39,999 രൂപയ്ക്ക് Galaxy S23 5G ലഭിക്കുന്നതാണ്.

ഐഡിഎഫ്‌സി ബാങ്ക് കാർഡ് ഉപയോഗിച്ച് 750 രൂപ കിഴിവ് ലഭിക്കുന്നു. 6,667 രൂപയുടെ എക്സ്ചേഞ്ച് ഡിസ്കൌണ്ടും ഇതിന് ലഭിക്കുന്നു. Buy from here.

ഗാലക്സി S23 5G: സ്പെസിഫിക്കേഷൻ

6.1 ഇഞ്ച് HD+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇതിന് 2340 × 1080 പിക്സൽ റെസലൂഷനുള്ള ഡിസ്പ്ലേ കൊടുത്തിട്ടുണ്ട്. ആൻഡ്രോയിഡ് 13 ഒഎസിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 2 പ്രോസസറാണ് ഫോണിലുള്ളത്.

ഫോണിന് പിന്നിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് കൊടുത്തിരിക്കുന്നത്. ഇതിൽ പ്രൈമറി ക്യാമറ 50 മെഗാപിക്സലാണ്. 10എംപി സെക്കൻഡറി ക്യാമറയും ഫോണിലുണ്ട്. മൂന്നാമത്തേത് 12 എംപിയുള്ള സെൻസറാണ്. സ്മാർട്ഫോണിന്റെ മുൻവശത്ത്, സെൽഫികൾക്കായി 12MP ക്യാമറയുമുണ്ട്.

3900 mAh ബാറ്ററി ഇതിൽ പ്രവർത്തിക്കുന്നു. 25W ഫാസ്റ്റ് ചാർജിങ്ങിനെ സാംസങ് ഗാലക്സി S23 സപ്പോർട്ട് ചെയ്യുന്നു.

Samsung Galaxy S25 vs ഗാലക്സി S23

ഇപ്പോൾ വന്ന ഗാലക്സി S25 ബേസിക് മോഡലാണ് ഗാലക്സി S23 ആണോ മികച്ചത്? ഇങ്ങനെ ചോദിച്ചാൽ ഏറ്റവും പുതിയ ഫോൺ തന്നെയാണ് ബെസ്റ്റ്. പക്ഷേ വിലയിൽ കാര്യമായ അന്തരമുണ്ടെന്നതും ഓർക്കുക.

പ്രോസസ്സിംഗ് പവറിലെ വ്യത്യാസമാണ് ഒരു പ്രധാന വ്യത്യാസം. കാരണം ഗാലക്സി S25 ഫോണിൽ എസ്25 അൾട്രായിലെ സ്നാപ്ഡ്രാഗണാണ് കൊടുത്തിട്ടുള്ളത്. സാങ്കേതികവിദ്യയിൽ വലിയ കുതിച്ചുചാട്ടം പുതിയ ഫോണിൽ സംഭവിച്ചിട്ടില്ല.

S23-ന് വെറും 8GB റാമും 12GB റാമുമാണ് വരുന്നത്. ഗാലക്സി S25 സ്റ്റോറേജ് അപ്ഗ്രേഡിങ്ങിന് പ്രയോജനപ്പെടും. 6.2 ഇഞ്ച് വലിപ്പമാണ് ഗാലക്സി എസ്25 സ്റ്റാൻഡേർഡ് മോഡലിനുള്ളത്. എന്നാൽ Galaxy S23 ഫോണിന് 6.1 ഇഞ്ച് വലിപ്പമാണ് വരുന്നത്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :