Samsung Galaxy F06 5G: 5000mAh ബാറ്ററിയുമായി 10000 രൂപയിൽ താഴെ പുതിയ സാംസങ് ഫോൺ ഇന്ന് ഇന്ത്യയിൽ!

Updated on 12-Feb-2025
HIGHLIGHTS

ഈ ആഴ്ച തന്നെ ഈ Samsung 5G ഫോൺ ഇന്ത്യയിൽ പുറത്തിറക്കുന്നു

2 കളർ ഓപ്ഷനുകളിലായിരിക്കും സാംസങ് ഗാലക്സി F06 5G വരുന്നത്

എൻട്രി ലെവൽ കസ്റ്റമേഴ്സിന് വേണ്ടി 5,000mAh ബാറ്ററിയുമായാണ് ഫോണെത്തുന്നത്

Samsung Galaxy F06 5G എന്ന ബജറ്റ് ഫോണിനായി ഇനി അധികം കാത്തിരിക്കണ്ട. ഈ ആഴ്ച തന്നെ ഈ Samsung 5G ഫോൺ ഇന്ത്യയിൽ പുറത്തിറക്കുന്നു. എൻട്രി ലെവൽ കസ്റ്റമേഴ്സിന് വേണ്ടി ആകർഷകമായ ഡിസൈനും 5,000mAh ബാറ്ററിയുമായാണ് ഫോണെത്തുന്നത്. ഇന്നാണ് ഈ ലോ ബജറ്റ് സൂപ്പർ ഡിസൈൻ ഫോണിന്റെ ലോഞ്ച്.

ഈ വാരം ഫോൺ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. രണ്ട് കളർ ഓപ്ഷനുകളിലായിരിക്കും സാംസങ് ഗാലക്സി F06 5G വരുന്നത്. ഫോണിന്റെ ലോഞ്ച് തീയതി സാംസങ് തന്നെ പുറത്തുവിട്ടിരിക്കുന്നു.

Samsung Galaxy F06 5G: വിലയും ലോഞ്ച് അപ്ഡേറ്റും

ഫോണിന്റെ സോഫ്റ്റ്‌വെയർ ഫീച്ചറുകളും സപ്പോർട്ട് ടൈംലൈനും മറ്റും അറിയണോ? ഏറ്റവും പുതിയ റിപ്പോർട്ടിൽ ഗാലക്സി F06-ന്റെ വിലയെ കുറിച്ചും ചില സൂചനകളുണ്ട്.

samsung galaxy f06 5g

ഈ 5ജി ഫോൺ ഫെബ്രുവരി 12-ന് ഉച്ചയ്ക്ക് 12 മണിയ്ക്കാണ് ലോഞ്ച് ചെയ്യുന്നത്. ഫ്ലിപ്പ്കാർട്ട്, സാംസങ് സ്റ്റോറുകൾ വഴിയായിരിക്കും ഫോൺ വിൽപ്പനയ്ക്ക് എത്തുക.

ഈ സ്മാർട്ഫോണിന് 9,000 രൂപയ്ക്കും 9,999 രൂപയ്ക്കും ഇടയിലായിരിക്കും വിലയാകുക. ലഭിക്കുന്ന വിവരമനുസരിച്ച് സ്മാർട്ഫോണുകൾ ബ്ലൂ, വയലറ്റ് നിറങ്ങളിലായിരിക്കും. അതും ബഹാമ ബ്ലൂ, ലിറ്റ് വയലറ്റ് നിറങ്ങളായിരിക്കും സാംസങ് ഡിസൈൻ ചെയ്യുന്നതെന്നാണ് അറിയാൻ കഴിയുന്നത്.

Galaxy F06 5G: സ്പെസിഫിക്കേഷൻ

ഈ സ്മാർട്ഫോണിന് ഏകദേശം 6.8 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയായിരിക്കുമുള്ളത്. HD+ LCD സ്‌ക്രീനിലാണ് ഗാലക്സി F06 വരുന്നതെന്നാണ് റിപ്പോർട്ട്. ഡിസ്പ്ലേയ്ക്ക് 800nits വരെ പീക്ക് ബ്രൈറ്റ്നെസ്സുണ്ടാകും. ഇതിന് വാട്ടർഡ്രോപ്പ്-സ്റ്റൈൽ ഡിസ്‌പ്ലേ കട്ട്ഔട്ട് നൽകുമെന്നാണ് സൂചന.

6ജിബി വരെ റാമും 128ജിബി വരെ ഇൻബിൽറ്റ് സ്റ്റോറേജുമുൾപ്പെടെ ഡൈമെൻസിറ്റി 6300 ചിപ്പും ഇതിലുണ്ടായിരിക്കും. 50 മെഗാപിക്‌സൽ പ്രൈമറി ക്യാമറയിലാണ് സ്മാർട്ഫോൺ പുറത്തിറക്കുക. ഇതിന് 2 മെഗാപിക്‌സൽ ഡെപ്ത് സെൻസറും ഉണ്ടാകുമെന്നാണ് വിവരം. 8 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിലുണ്ടാകും. നാല് വർഷത്തെ ആൻഡ്രോയിഡ് OS അപ്‌ഗ്രേഡ് കമ്പനി നൽകും. അതുപോലം സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഫോണിന് ലഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.

ഗാലക്സി F06 5G ഫോണിൽ 5,000mAh ബാറ്ററി കൊണ്ടുവരുന്നു. ഇതിന് 25W വയർഡ് ചാർജിങ് സപ്പോർട്ടുമുണ്ടായിരിക്കും. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറായിരിക്കും സ്മാർട്ഫോണിൽ നൽകുക.

Also Read: iPhone SE 4 in February: A18 ചിപ്പുമായി വരുന്ന ബജറ്റ് ഐഫോൺ ലോഞ്ച് Update എത്തി

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, Consumer Tech, AI-related content, tech trends and reviews in Malayalam.

Connect On :