5000mAh ബാറ്ററി 50MP ക്യാമറ Samsung Galaxy 5G 41 ശതമാനം കിഴിവിൽ ഇപ്പോൾ വാങ്ങാം…
8GB/128GB വേരിയന്റിന് 33999 രൂപയാണ് ഒറിജിനൽ വില
നിങ്ങൾക്ക് വളരെ മികച്ച എക്സ്ചേഞ്ച് ഓഫറും നേടാം
5000mAh ബാറ്ററി 50MP ക്യാമറയുമുള്ള സ്മാർട്ഫോണാണിത്
20000 രൂപയ്ക്ക് താഴെ Samsung Galaxy 5G വിലക്കിഴിവിൽ സ്വന്തമാക്കാം. ഇപ്പോഴിതാ ഫ്ലിപ്കാർട്ടിൽ Samsung Galaxy A35 5G ഓഫറിൽ വിൽക്കുന്നു. 8GB/128GB വേരിയന്റിന് 33999 രൂപയാണ് ഒറിജിനൽ വില. എന്നാൽ അത്യാകർഷകമായ ഓഫറാണ് സാംസങ് ഗാലക്സി എ35 ഫോണിന് ഇപ്പോൾ ലഭിക്കുന്നത്.
SurveySamsung Galaxy 5G ഓഫർ
ഫ്ലിപ്കാർട്ടിൽ നിന്ന് 41% കിഴിവിൽ ഗാലക്സി എ35 വാങ്ങാം. ഫോൺ ഇ-കൊമേഴ്സ് സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 19,999 രൂപയ്ക്കാണ്. ബാങ്ക് ഓഫറുകൾ വഴി കൂടുതൽ ഇളവ് നേടാം. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡിൽ നിങ്ങൾക്ക് 1000 രൂപ കിഴിവ് ലഭിക്കുന്നു.
ഇതിനുപുറമെ, നിങ്ങൾക്ക് വളരെ മികച്ച എക്സ്ചേഞ്ച് ഓഫറും നേടാം. 14,850 രൂപയ്ക്ക് എക്സ്ചേഞ്ചിലൂടെ ഈ സാംസങ് ഫോൺ സ്വന്തമാക്കാം.

Samsung Galaxy A35 5ജി: സ്പെസിഫിക്കേഷൻ
ഡിസ്പ്ലേ: 6.6 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് ഗാലക്സി എ35 5ജിയിലുള്ളത്. ഇതിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനുള്ള ഡിസ്പ്ലേയാണ് ഗാലക്സി എ35 ഫോണിലുള്ളത്.
പ്രോസസർ, ഒഎസ്: എക്‌സിനോസ് 1380 ചിപ്‌സെറ്റുള്ള ഫോണാണ് സാംസങ് ഗാലക്സി എ35-യിലുള്ളത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കി 8 ജിബി റാമും 256 ജിബി സ്റ്റോറേജും ഇതിൽ ലഭ്യമാണ്. 4 വർഷത്തെ ഒഎസ് അപ്ഡേറ്റും 5 വർഷത്തെ സെക്യൂരിറ്റി അപ്ഗ്രേഡും ലഭിക്കും.
ക്യാമറ: ഫോട്ടോഗ്രാഫിയ്ക്കായി ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് കൊടുത്തിരിക്കുന്നത്. 50 മെഗാപിക്സലാണ് ഫോണിന്റെ മെയിൻ ക്യാമറ. ഫോണിന്റെ സെക്കൻഡറി ക്യാമറ 8 മെഗാപിക്സലാണ്. ഗാലക്സി എ35 ഫോണിലെ മൂന്നാമത്തെ ക്യാമറ 5 മെഗാപിക്സലിന്റേതാണ്. പ്രൈമറി സെൻസറിന് 2x ഒപ്റ്റിക്കൽ സൂം സപ്പോർട്ടുണ്ട്. 50 മെഗാപിക്സൽ ക്യാമറയ്ക്ക് മോഷൻ ഫോട്ടോസ് ഫീച്ചറും നൽകിയിരിക്കുന്നു.
സെൽഫികൾക്കായി സ്മാർട് ഫോണിന്റെ മുൻവശത്ത് 13 മെഗാപിക്സൽ ക്യാമറയുണ്ട്. 4കെ വീഡിയോ റെക്കോഡിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു.
ബാറ്ററി: ഇതിൽ 5,000 mAh ബാറ്ററിയാണുള്ളത്. ഫോൺ 25W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു.
Also Read: Samsung Galaxy S24 5G ബാങ്ക് ഓഫറുകളൊന്നുമില്ലാതെ 43000 രൂപയ്ക്ക്! Limited Time Offer കൈവിടണ്ട…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile