redmi note 14 5g with 1 tb storage offer worth for you
Redmi Note 14 5G വാങ്ങാൻ ആമസോണിലൂടെ സുവർണാവസരം. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഈ വർഷത്തെ വാലന്റൈൻസ് ഡേ സെയിൽ 2025 ആരംഭിച്ചു കഴിഞ്ഞു. സ്മാർട് ഡിവൈസുകൾക്കെല്ലാം വമ്പൻ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വിൽപ്പന സമയത്ത്, നിങ്ങൾക്ക് നിരവധി സ്മാർട്ട്‌ഫോണുകൾ ഓഫറിൽ കിട്ടും.
ഇങ്ങനെയൊരു ഓഫറിൽ Redmi ആരാധകർക്കും ഒരു കിടിലൻ സ്മാർട്ഫോൺ സ്വന്തമാക്കാം. റെഡ്മി നോട്ട് 14 ആണ് ആമസോണിൽ വമ്പൻ കിഴിവിൽ വിൽക്കുന്നത്.
20000 രൂപയിൽ താഴെ വിലയിൽ ഫോൺ നോക്കുന്നവർക്ക് ഈ കിഴിവ് പ്രയോജനപ്പെടുത്താം. കാരണം 22999 രൂപ വിലയുള്ള 8GB+128GB സ്റ്റോറേജ് ഫോണിനാണ് ഓഫർ. ആമസോണിൽ ഈ സ്മാർട്ഫോൺ വാലന്റൈൻസ് ഡേ പ്രമാണിച്ച് 13 ശതമാനം ഡിസ്കൌണ്ടിൽ വിൽക്കുന്നു.
എന്നുവച്ചാൽ റെഡ്മി ഫോണിന് ആമസോണിലെ ഇപ്പോഴത്തെ വില 19,999 രൂപയാണ്. 2,000 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടും ഈ ഫോണിനുണ്ട്. എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് കാർഡുകൾക്കാണ് ഓഫർ. ഇതുകൂടി പ്രയോജനപ്പെടുത്തിയാൽ 17,999 രൂപയ്ക്ക് റെഡ്മി ഫോൺ സ്വന്തമാക്കാം.
ഇതുകൂടാതെ 18999 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ലഭിക്കുന്നു. ആമസോൺ പലിശ ചേർക്കാതെയുള്ള ഇഎംഐ ഡീലും ഫോണിന് പ്രഖ്യാപിച്ചിരിക്കുന്നു. 901.05 രൂപയുടെ EMI ഓഫറാണ് ഫോണിന് ലഭിക്കുന്നത്. Buy from here.
6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയിലാണ് ഫോൺ വരുന്നത്. ഇതിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റുമുണ്ട്. 2100 നിറ്റ് പീക്ക് ബ്രൈറ്റ്നെസ്സുള്ള സ്മാർട്ഫോണാണിത്.
ആൻഡ്രോയിഡ് 14 ഔട്ട് ഓഫ് ബോക്സിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഇതിന് കരുത്തുറ്റ പെർഫോമൻസ് കൊടുക്കുന്നത് മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ പ്രൊസസറാണ്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോണാണിത്.
50MP+8MP+2MP ചേർന്ന ട്രിപ്പിൾ റിയർ ക്യാമറയും ഫോണിനുണ്ട്. 50 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയ്ക്ക് OIS സപ്പോർട്ടുണ്ട്. ഇതിൽ Sony LYT 600 സെൻസറാണ് ഉപയോഗിച്ചിരിക്കുന്നത്. മുൻവശത്ത്, സെൽഫികൾക്കായി 20 മെഗാപിക്സലിന്റെ ക്യാമറയാണുള്ളത്.
45 വാട്ട് വേഗത്തിൽ ചാർജിങ്ങാകുന്ന സ്മാർട്ഫോണാണിത്. ഇതിന് 5110 mAh ബാറ്ററിയാണുള്ളത്. പൊടിയും വെള്ളവും പ്രതിരോധിക്കാൻ ഫോണിന് IP64 റേറ്റിങ് കൊടുത്തിട്ടുണ്ട്. ഫോൺ ടൈപ്പ് സി ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.