Samsung Galaxy M05
7000 രൂപയ്ക്ക് താഴെ Samsung Galaxy M05 നിങ്ങൾക്ക് വിലക്കിഴിവിൽ വാങ്ങാം. വൻ വിലക്കുറവിൽ സാംസങ് ഗാലക്സി M05 സ്വന്തമാക്കാം. ആമസോണിൽ 35 ശതമാനം ഡിസ്കൌണ്ടിലാണ് ഫോൺ വിൽക്കുന്നത്.
ആമസോണിൽ സാംസങ് ഗാലക്‌സി എം05 പരിമിതകാല ഓഫറിൽ വിൽക്കുന്നു. നേരത്തെ 9,999 വിലയുണ്ടായിരുന്ന ഫോണാണിത്. ഇപ്പോൾ 6,498 രൂപയ്ക്കാണ് ഫോൺ ലിസ്റ്റ് ചെയ്തിട്ടുള്ളത്. 64 GB സ്റ്റോറേജ് ഫോണിനാണ് 35% കിഴിവ് അനുവദിച്ചിട്ടുള്ളത്.
സാംസങ് ഗാലക്‌സി എം05 മിന്റ് ഗ്രീൻ വേരിയന്റിനാണ് ഡിസ്കൌണ്ട്. 292.60 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ഫോണിന് ലഭിക്കുന്നു.
Samsung Galaxy M സീരീസിലെ ഫോണാണ് എം05. 6.7 ഇഞ്ച് വലിപ്പത്തിൽ HD ഡിസ്പ്ലേ ഉപയോഗിച്ചാണ് ഫോൺ നിർമിച്ചിരിക്കുന്നത്. 50MP ഡ്യുവൽ റിയർ ക്യാമറ ഫോണിനുണ്ട്. 8 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയും ഈ സാംസങ് ഫോണിൽ നൽകിയിട്ടുണ്ട്. FHD റെസല്യൂഷനിൽ ഇതിൽ വീഡിയോ റെക്കോഡിങ്ങും സാധ്യമാണ്. നിങ്ങൾക്ക് ഈ സാംസങ് ഫോണിൽ ഏറ്റവും ക്ലാരിറ്റിയുള്ള ഫോട്ടോകൾ പകർത്താനാകും.
മീഡിയാടെക് ഹീലിയോ പ്രോസസറുള്ള ഫോണാണിത്. ആൻഡ്രോയിഡ് 14 സോഫ്റ്റ് വെയറിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്.
ഈ സാംസങ് M സീരീസിലെ ഫോൺ 25W ഫാസ്റ്റ് ചാർജിങ്ങാണ് സപ്പോർട്ട് ചെയ്യുന്നത്. 1 TB വരെ ഫോണിന്റെ സ്റ്റോറേജ് വികസിപ്പിക്കാനാകും. 2 വർഷത്തെ OS അപ്ഗ്രേഡ് സാംസങ് ഉറപ്പുനൽകുന്നു. 4 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റും ലഭിക്കും. ഇതിനൊപ്പം നിങ്ങൾക്ക് ചാർജറൊന്നും ലഭിക്കില്ല.
എങ്കിലും ബേസിക് മൾട്ടിടാസ്കിംഗ് കൈകാര്യം ചെയ്യാൻ അനുയോജ്യമായ ഫോൺ തന്നെയാണിത്. ഫോണിൽ കരുത്തനായ ഒരു വലിയ ബാറ്ററിയുള്ളതിനാൽ, ദിവസം മുഴുവൻ ചാർജ് നിലനിൽക്കും. ടൈപ്പ് സി ചാർജിങ്ങിനെയാണ് ഈ സാംസങ് ഫോൺ സപ്പോർട്ട് ചെയ്യുന്നത്.
സാംസങ് ഗാലക്സി M05 താൽപ്പര്യമില്ലാത്തവർക്ക് വേറെയും ഓപ്ഷനുകളുണ്ട്. Moto G05, Poco C61 എന്നീ ഫോണുകൾ ഇതേ വിലയിൽ വാങ്ങാവുന്നതാണ്. സാംസങ് സ്മാർട്ട്‌ഫോണുകൾ ഇഷ്ടപ്പെടുന്നവരാണെങ്കിൽ സാംസങ് Galaxy A05, ഗാലക്സി F05 എന്നീ ഫോണുകൾ മികച്ചതായിരിക്കും.