Vivo X100 Pro 5G, Vivo X100 Pro ZEISS camera, Vivo X100 Pro 50MP triple camera, Vivo X100 Pro 100W fast charging, Vivo X100 Pro wireless charging, Vivo X100 Pro camera features, Vivo X100 Pro AMOLED display, Vivo X100 Pro 120Hz refresh rate, Vivo X100 Pro Dimensity 9300, Vivo X100 Pro 16GB RAM, Vivo X100 Pro 512GB storage, Vivo X100 Pro gaming phone, Vivo X100 Pro IP68 rating,
512GB സ്റ്റോറേജ് Vivo X100 Pro 5G ഓൺലൈൻ പർച്ചേസിലൂടെ സ്വന്തമാക്കാം. വിവോയുടെ കഴിഞ്ഞ വർഷത്തെ ഫ്ലാഗ്ഷിപ്പ് മോഡലായ എക്സ്100 പ്രോ വമ്പിച്ച ഡിസ്കൌണ്ടിലാണ് വിൽക്കുന്നത്. ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 60000 രൂപയ്ക്ക് താഴെ വാങ്ങാം. മികച്ച ഫോട്ടോഗ്രാഫി എക്സ്പീരിയൻസും 100W ഫാസ്റ്റ് ചാർജിങ്ങും ഇതിലുണ്ട്.
ഈ വർഷം വിവോ X200 പ്രോ എത്തിയെങ്കിലും ഇന്നും വിവോ X100 പ്രോയുടെ ഡിമാൻഡ് കുറഞ്ഞിട്ടില്ല. 16GB RAM+ 512GB സ്റ്റോറേജ് സപ്പോർട്ടുള്ള വിവോ ഫ്ലാഗ്ഷിപ്പിനാണ് കിഴിവ്. ആമസോണിൽ സ്മാർട്ഫോൺ 38 ശതമാനം ഡിസ്കൌണ്ടിൽ 59,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന് 1500 രൂപയുടെ ബാങ്ക് കിഴിവും ആമസോൺ തരുന്നു. Axis, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിൾക്കാണ് ഓഫർ. ഇത് വിർച്വൽ റാം സപ്പോർട്ട് ചെയ്യുന്ന സ്മാർട്ഫോൺ കൂടിയാണ്. ബാങ്ക് ഓഫർ ചേർക്കുമ്പോൾ വിവോ X200 പ്രോ 58,500 രൂപയിൽ താഴെ വാങ്ങാം.
വിവോയുടെ ഫ്ലാഗ്ഷിപ്പ് ഫോണാണ് വിവോ X100 പ്രോ 5G. പ്രീമിയം ഫോട്ടോഗ്രാഫിക്കുള്ള മികച്ച സ്മാർട്ഫോണാണിത്. ഇതിൽ ZEISS സപ്പോർട്ടുള്ള ക്യാമറയാണ് കൊടുത്തിരിക്കുന്നത്.
6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് വിവോ ഫ്ലാഗ്ഷിപ്പ് ഫോണിനുണ്ട്. 120Hz റീഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്ന ഡിസ്പ്ലേയാണ് ഇതിനുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 9300 പ്രോസസ്സറാണ് ഫോണിന് പെർഫോമൻസ് തരുന്നത്. വേഗത്തിലുള്ള മൾട്ടിടാസ്കിംഗും മികച്ച ഗെയിമിംഗ് പെർഫോമൻസും ഇതിലുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് ഹാൻഡ്സെറ്റിലുള്ളത്.
ഇതിൽ ട്രിപ്പിൾ റിയർ ക്യാമറയാണ് കൊടുത്തിരിക്കുന്നത്. OIS സപ്പോർട്ട് ചെയ്യുന്ന 50MP ZEISS ക്യാമറയാണ് ഇതിലുള്ളത്. 50MP വൈഡ് ആംഗിൾ ക്യാമറയും 50MP ടെലിഫോട്ടോ ലെൻസും ട്രിപ്പിൾ ക്യാമറ യൂണിറ്റിലുണ്ട്. 32MP ഫ്രണ്ട് ക്യാമറയിലൂടെ മികച്ച സെൽഫി ഷോട്ടുകളെടുക്കാം. 4.3x ഒപ്റ്റിക്കൽ സൂമും 100x വരെ ഡിജിറ്റൽ സൂമും സപ്പോർട്ട് ചെയ്യുന്ന ടെലിഫോട്ടോ ക്യാമറയാണ് ഇതിലുള്ളത്. വിവോ V3 ഇമേജിംഗ് ചിപ്പുള്ളതിനാൽ ക്ലിക്ക് ചെയ്യുന്ന ഇമേജുകളുടെ പ്രോസസിങ് വേഗത്തിലാക്കുന്നു. ഇതിന് 4K സിനിമാറ്റിക് പോർട്രെയ്റ്റ് വീഡിയോ ഫീച്ചറുമുണ്ട്. രാത്രികാലങ്ങളിൽ വ്യക്തവും മികച്ചതുമായ ഫോട്ടോകൾക്കായി എഐ നൈറ്റ് വ്യൂ മോഡുമുണ്ട്.
100W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,400 mAh ബാറ്ററിയാണ് വിവോയിലുള്ളത്. ഇതിൽ നിങ്ങൾക്ക് 50W വയർലെസ് ചാർജിങ് സപ്പോർട്ടും ലഭിക്കുന്നു. ഇതിൽ ബ്ലൂടൂത്ത് 5.4, Wi-Fi 7 തുടങ്ങിയ മികവുറ്റ കണക്റ്റിവിറ്റി ഓപ്ഷനുകൾ ലഭിക്കും. വെള്ളവും പൊടിയും പ്രതിരോധിക്കാനായി ഇതിൽ IP68 റേറ്റിങ്ങുണ്ട്.
Also Read: Ration Card App: റേഷൻ സേവനങ്ങൾക്കുള്ള എന്റെ റേഷൻ കാർഡ് ആപ്പിനെ കുറിച്ച് അറിഞ്ഞാലോ!