Amazon announced huge discount on Nothing Phone 2
കാൾ പേയിയുടെ നതിങ് Phone 3 എത്തുന്നതിന് തൊട്ടുമുന്നേ Nothing Phone 2 വില കുറച്ചു. ഈ പ്രീമിയം ഫ്ലാഗ്ഷിപ്പ് ഏറ്റവും വിലക്കുറവിൽ വാങ്ങാൻ നതിങ് ഒരു അവസരമൊരുക്കിയിരിക്കുന്നു. ഇതിനകം ഫ്ലിപ്കാർട്ടിൽ സ്മാർട്ഫോൺ വിറ്റുപോയി. ഇപ്പോഴിതാ ആമസോണിൽ നതിങ് ഫോൺ 2-ന് ഗംഭീര ഓഫറും പ്രഖ്യാപിച്ചു. ഈ സ്റ്റോക്കും കാലിയാകുന്നതിന് മുന്നേ നതിങ് ഫോൺ സ്വന്തമാക്കുന്നതാണ് ബുദ്ധി.
ഗ്ലിംഫ് ഡിസൈനിൽ പുറത്തിറക്കിയ, വെറൈറ്റി സ്മാർട്ഫോണാണ് ഫോൺ 2. ഇതിന് ലോഞ്ച് സമയത്തെ വില 44,999 രൂപയായിരുന്നു. എന്നാൽ ആമസോണിൽ ഫോണിനിപ്പോൾ എത്രയാണ് വിലയെന്ന് അറിയാമോ?
ഡാർക് ഗ്രേയിലും, വൈറ്റ് നിറത്തിലുമുള്ള നതിങ്ങിന് 28,949 രൂപയാകുന്നു. 128ജിബി കുറഞ്ഞ വേരിയന്റിന്റെ ഓഫറാണിത്. ഫോണിന് ബാങ്ക് കിഴിവൊന്നും കൂടാതെ 42 ശതമാനം വിലയാണ് കുറച്ചത്. ഇനി ബാങ്ക് ഓഫറിലേക്ക് വരാം. 1,250 രൂപ വരെ ബാങ്ക് കിഴിവ് ലഭിക്കും. ആക്സിസ്, എസ്‌ബിഐ, ബിഒബി തുടങ്ങിയ ബാങ്കുകളുടെ കാർഡുകൾക്കാണ് ഓഫർ. സ്മാർട്ഫോണിന് ആമസോൺ ആകർഷകമായ എക്സ്ചേഞ്ച് ഡീലൊന്നും നൽകുന്നില്ല. എങ്കിലും ഫോൺ എക്സ്ചേഞ്ചിൽ വാങ്ങാനും ഓപ്ഷനുണ്ട്. ഇഎംഐയിൽ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് പ്രതിമാസം 1,404 രൂപ അടച്ച് ഫോൺ വാങ്ങാം.
ആദ്യമേ ഫോണിന്റെ ക്യാമറയിൽ തുടങ്ങാം. ഡ്യുവൽ റിയർ ക്യാമറയിലാണ് സ്മാർട്ഫോൺ പുറത്തിറക്കിയത്. 50MP സോണി IMX890 സെൻസറുള്ള പ്രൈമറി ക്യാമറയും, 50MP-യുടെ അൾട്രാവൈഡ് സെൻസറുമുണ്ട്. ഈ അൾട്രാ വൈഡ് ക്യാമറയിൽ ഉപയോഗിച്ചിരിക്കുന്നത് സാംസങ് JN1 ലെൻസാണ്. നതിങ്ങിന്റെ ഈ പ്രീമിയം സെറ്റിലുള്ളത് 32MP സെൽഫി ക്യാമറയാണ്.
ക്വാൽകോം സ്നാപ്ഡ്രാഗൺ 8+ Gen 1 പ്രോസസ്സറാണ് ഫോണിന് കരുത്തേകുന്നത്. 8GB അല്ലെങ്കിൽ 12GB റാം ഓപ്ഷനുകളും 128GB, 256GB, 512GB സ്റ്റോറേജ് ഓപ്ഷനുകളുമാണ് ഫോണിനുള്ളത്. Nothing OS 2.0 ആണ് ഫോണിലെ സോഫ്റ്റ് വെയർ.
ഡിസ്പ്ലേയിലേക്ക് വന്നാൽ നതിങ്ങിനുള്ളത് 6.7 ഇഞ്ച് LTPO OLED ഡിസ്‌പ്ലേയാണ്. ഇതിന് 1080 x 2412 പിക്സൽ റെസല്യൂഷനുണ്ട്. 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള സ്ക്രീനാണ് ഫോണിലുള്ളത്. 1600 nits വരെ പീക്ക് ബ്രൈറ്റ്‌നസ്സുള്ളതിനാൽ ഔട്ട്ഡോർ പ്രവർത്തനങ്ങൾക്കും ഗുണം ചെയ്യും. ഇതിൽ കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും കൊടുത്തിട്ടുണ്ട്.
അടുത്തത് ഫോണിന്റെ കരുത്തനായ ബാറ്ററിയാണ്. 4700mAh ബാറ്ററി 45W വയേർഡ് ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. ഇതിന് 5W റിവേഴ്സ് വയർലെസ് ചാർജിങ്ങും സാധിക്കും. Qi പോലുള്ളവ ഉപയോഗിച്ച് 15W വയർലെസ് ചാർജിങ്ങും ലഭിക്കും. എന്നാൽ ചാർജിങ്ങിനായി മാഗ്സേഫിനെ നേരിട്ട് ഫോൺ പിന്തുണയ്ക്കുന്നില്ല.
IP54 റേറ്റിങ്ങുള്ളതിനാൽ ഡ്യൂറബിലിറ്റിയിലും ഫോൺ നിരാശപ്പെടുത്തില്ല. ഇതിൽ സ്റ്റീരിയോ സ്പീക്കറുകളിലൂടെ ക്വാളിറ്റി ഓഡിയോ എക്സ്പീരിയൻസ് ഉറപ്പാക്കാം.
50MP ട്രിപ്പിൾ ക്യാമറ Nothing Phone 3 ദിവസങ്ങൾക്കുള്ളിൽ, പ്രത്യേകതകളും വില വിവരങ്ങളും…