Oppo Find X8 Pro Special Discount
ഓപ്പോ കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ഫോണുകളാണ് ഫൈൻഡ് എക്സ് സീരീസിലുള്ളത്. ഇന്ന് വൈകുന്നേരം ചൈനയിൽ ഈ വർഷത്തെ ടോപ് ഹാൻഡ്സെറ്റ് എത്തുകയാണ്. ഫൈൻഡ് എക്സ്9 പ്രോയുടെ ലോഞ്ചിന് മുന്നേ Oppo Find X8 Pro സ്മാർട്ഫോണിന് വിലക്കിഴിവ് പ്രഖ്യാപിച്ചു.
ഓപ്പോ ഫൈൻഡ് എക്സ്8 പ്രോ നിങ്ങൾക്ക് 13000 രൂപയുടെ ഫ്ലാറ്റ് ഇളവ് ലഭ്യമാണ്. ഇതിന് ആകർഷകമായ ഇഎംഐ ഡീലും ലഭ്യമാണ്. ഫൈൻഡ് എക്സ്8 പ്രോയുടെ പ്രത്യേകതകളും, വിലയും, ഓഫറും ഞങ്ങൾ പറഞ്ഞുതരാം.
16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള സ്മാർട്ഫോൺ ആണിത്. ഓപ്പോ ഫൈൻഡ് എക്സ്8 പ്രോയുടെ ലോഞ്ച് വില 99,999 രൂപയാണ്. ആമസോൺ, ഫ്ലിപ്കാർട്ട് സൈറ്റുകളേക്കാൾ കൂടുതൽ ഓഫർ ക്രോമയിൽ നിന്ന് വാങ്ങിക്കാം.
ക്രോമയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ, നിങ്ങൾക്ക് 86,999 രൂപയ്ക്ക് വാങ്ങിക്കാം. എന്നുവച്ചാൽ ലോഞ്ച് വിലയിൽ നിന്ന് 13,000 രൂപയുടെ ഫ്ലാറ്റ് കിഴിവ് ലഭ്യമാണ്. ഈ പ്രീമിയം സ്മാർട്ട്‌ഫോണിന് ക്രോമ ആകർഷകമായ ഇഎംഐ ഓഫറും അനുവദിച്ചിരിക്കുന്നു.
മാസം 4,095 രൂപ അടച്ചുകൊണ്ട് ഇഎംഐയിൽ ഫോൺ വാങ്ങിക്കാം. സ്പേസ് ബ്ലാക്ക് നിറത്തിലുള്ള ഓപ്പോ ഫൈൻഡ് എക്സ്8 പ്രോയ്ക്കാണ് ഡീൽ. ടാറ്റയുടെ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിലാണ് ഓപ്പോ പ്രീമിയം ഹാൻഡ്സെറ്റിനാണ് ഓഫർ.
ഓപ്പോ ഫൈൻഡ് എക്സ്8 പ്രോയിൽ 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേ കൊടുത്തിരിക്കുന്നു. 120Hz റിഫ്രഷ് റേറ്റും, ഡോൾബി വിഷൻ സപ്പോർട്ടും ഇതിനുണ്ട്. ഫോൺ ഡിസ്പ്ലേയ്ക്ക് 4,500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ട് ലഭിക്കുന്നു.
ഇതിൽ 5,910mAh ബാറ്ററിയാണ് പായ്ക്ക് ചെയ്തിരിക്കുന്നത്. 80W ഫാസ്റ്റ് വയർഡ് ചാർജിംഗും 50W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്ന സെല്ലാണിത്. ഇതിൽ മികച്ച പെർഫോമൻസ് തരുന്നതിനായി ഓപ്പോ കൊടുത്തിരിക്കുന്നത് മീഡിയടെക് ഡൈമെൻസിറ്റി 9400 ചിപ്‌സെറ്റാണ്.
ക്യാമറയിലേക്ക് വന്നാൽ ഫോണിന് പിൻവശത്ത് ക്വാഡ് റിയർ ക്യാമറയാണുള്ളത്. ഇതിൽ 50MP സോണി LYT808 മെയിൻ സെൻസറുണ്ട്. 3x ഒപ്റ്റിക്കൽ സൂമുള്ള 50MP സോണി LYT600 പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസുമുണ്ട്. ഫോണിൽ 6x ഒപ്റ്റിക്കൽ സൂമും കപ്പാസിറ്റിയുള്ള 50MP സോണി IMX858 സെൻസറുണ്ട്.
ALSO READ: BSNL 1 Year Plan: ഫ്രീ കോളിങ്ങും ഡാറ്റയും എസ്എംഎസ്സും ഒരു വർഷം ഫുൾ എൻജോയ് ചെയ്യാം, ചെറിയ വിലയ്ക്ക്!
ഈ ക്യാമറയ്ക്ക് 120x വരെ ഡിജിറ്റൽ സൂം സപ്പോർട്ട് ലഭിക്കുന്നു. നാലാമതായി ഇതിൽ 50MP സാംസങ് അൾട്രാവൈഡ് ലെൻസുമുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, ഇതിൽ 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു.