7000mAh പവർഫുൾ iQOO 15 5G കാത്തിരിപ്പിനൊടുവിൽ… ഫ്ലാഗ്ഷിപ്പ് വൈബ് ഫോണിലെ പ്രധാന 5 കാര്യങ്ങൾ

Updated on 26-Nov-2025

നിങ്ങൾ കാത്തിരുന്ന ആ കിടിലൻ ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോൺ അങ്ങനെ ഇന്ത്യയിലേക്ക്. ഇന്ന്, നവംബർ 26-ന് ഐഖൂ 15 5ജിയുടെ ലോഞ്ച് നടക്കുന്നു. ഉച്ചയ്ക്ക് 12 മണിയ്ക്കാണ് iQOO 15 5G ലോഞ്ച്. കഴിഞ്ഞ മാസം ഇന്ത്യയിൽ ഫോൺ പുറത്തിറങ്ങിയിരുന്നു. ഇനി ഇന്ത്യയുടെ ഊഴമാണ്.

iQOO 15 5G Launch in India

ഇന്ത്യൻ യുവാക്കളുടെ മനം കവർന്ന സ്മാർട്ഫോണുകളാണ് ഫ്ലാഗ്ഷിപ്പിൽ മുമ്പും കമ്പനി അവതരിപ്പിച്ചത്. വിവോ സബ് ബ്രാൻഡിന്റെ ഐഖൂ 14, 13 ഫോണുകൾക്ക് വലിയ ജനപ്രിയതയുണ്ടായിരുന്നു.

ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ ഫ്ലാഗ്ഷിപ്പ് വൺപ്ലസും ഓപ്പോയും ഇതിനകം പുറത്തിറക്കി. ഇനി സ്മാർട്ഫോൺ പ്രേമികളുടെ പ്രിയപ്പെട്ട ഐഖൂ 15ലും ഇത് പ്രതീക്ഷിക്കാം. ഒന്നിലധികം അപ്‌ഗ്രേഡുകൾ കാരണം ഈ വർഷം ഐക്യുഒ 15 വില 70,000 രൂപയായേക്കാം എന്നും സൂചനകളുണ്ട്.

ഐഖൂ 15 5ജി 5 പ്രധാന കാര്യങ്ങൾ ഏതെല്ലാം?

ഒന്നാമത്തേത് ഫോണിന് പെർഫോമൻസ് നൽകുന്ന പ്രോസസർ തന്നെയാണ്. പുതിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റാണ് ഇതിൽ വിവോ കമ്പനി തരുന്നത്. ഈ വർഷം 16 ജിബി റാമും ഒരുപക്ഷേ 1 ടിബി സ്റ്റോറേജുമായി ജോടിയാക്കാനും സാധ്യതയുണ്ട്.

മൂന്ന് ക്യാമറകൾ നിങ്ങൾക്ക് ഐഖൂ 15 സ്മാർട് ഫോണിൽ പ്രതീക്ഷിക്കാം. 50MP വൈഡ് പ്രൈമറി സെൻസറും 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും ഇതിലുണ്ട്. 50MP അൾട്രാവൈഡ് ലെൻസ് കൂടി ചേർന്ന ട്രിപ്പിൾ ക്യാമറയാണ് ഐക്യുഒ 15 ഫോണിലുണ്ടാകുക.

അടുത്തത് ഇതിന്റെ സോഫ്റ്റ് വെയറാണ്. ഐഖൂ 15 5ജിയിൽ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 6 വേർഷൻ നൽകുമെന്നാണ് വിവരം. നാലാമത്തേത് ഫോണിലെ പവർഫുൾ ബാറ്ററിയാണ്.

ഈ വർഷം കമ്പനി ഒരു വലിയ സെൽ തന്നെ സജ്ജീകരിക്കും. 7,000mAh ബാറ്ററിയാണ് ഐഖൂ 15-ൽ വരുന്നത്. ഇതിലെ മറ്റൊരു ഹൈലൈറ്റ് 100W വയർഡ് ചാർജിങ്ങാണ്. അതുപോലെ സ്മാർട് ഫോൺ 40W വയർലെസ് ചാർജിംഗ് സ്പീഡും പിന്തുണയ്ക്കുമെന്നാണ് വിവരം.

Also Read: 50MP Selfie Camera സ്മാർട്ഫോൺ Motorola 23000 രൂപയ്ക്ക് താഴെ ആമസോണിൽ നിന്ന് വാങ്ങാം

പ്രോസസർ, ക്യാമറ, സോഫ്റ്റ് വെയർ, ബാറ്ററി, ചാർജിങ് സ്പീഡ് എന്നിവയിൽ മാത്രമല്ല ഫോണിന് പ്രത്യേകതയുള്ളത്. ഈ ഫോണിലെ ഡിസ്പ്ലേയിലും നിങ്ങളെ അതിശയിപ്പിക്കാനുള്ള ഫീച്ചറുകളുണ്ട്.

പുതിയ ഫ്ലാഗ്ഷിപ്പിന് 144Hz റിഫ്രഷ് റേറ്റുള്ള 8T LTPO പാനൽ നൽകിയേക്കും. ഇതിൽ അതിവേഗം സ്കാൻ ചെയ്യാനാകുന്ന ഫിംഗർപ്രിന്റ് സെൻസറും കൊടുത്തേക്കും. IP68, IP69 റേറ്റിംഗുകൾ ഇതിന് ലഭിക്കുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :