iPhone 16 Pro Max പകരക്കാർ, അതും പറ്റുന്ന വിലയിൽ! Best Phones ഇവരാണ്…

Updated on 15-Feb-2025
HIGHLIGHTS

16 പ്രോ മാക്സിനേക്കാൾ വിലക്കുറവിൽ ഏകദേശം ഇതേ പെർഫോമൻസുള്ള സ്മാർട്ഫോണുകൾ ലഭിക്കും

ഐഫോൺ 16 പ്രോ മാക്സ് വാങ്ങാൻ കാശില്ലാത്തവർക്ക് ഈ സ്മാർട്ഫോണുകളായിരിക്കും ഉത്തമം

Samsung, വിവോ, ഗൂഗിൾ ബ്രാൻഡുകളിൽ നിന്ന് മികച്ച സ്മാർട്ഫോണുകൾ ലഭിക്കും

iPhone 16 Pro Max വേണ്ടാത്തവർക്കായി ഏറ്റവും മികച്ച 5 ഫോണുകൾ പറഞ്ഞു തരട്ടെ. Samsung, വിവോ, ഗൂഗിൾ ബ്രാൻഡുകളിൽ നിന്ന് മികച്ച സ്മാർട്ഫോണുകൾ ലഭിക്കും. ഐഫോൺ 16 പ്രോ മാക്സ് വാങ്ങാൻ കാശില്ലാത്തവർക്ക് ഈ സ്മാർട്ഫോണുകളായിരിക്കും ഉത്തമം.

iPhone 16 Pro Max ഫീച്ചറുകൾ

ഏറ്റവും പുതിയ തലമുറ ചിപ്സെറ്റുള്ള സ്മാർട്ഫോണാണ് ഐഫോൺ 16 പ്രോ മാക്സ്. ഇതിൽ എ18 പ്രോ ചിപ്പ്, മികച്ച ക്യാമറയും ക്യാമറ കൺട്രോൾ ബട്ടണും ഉൾപ്പെടുന്നു. ആപ്പിൾ ഇന്റലിജൻസ് ഫീച്ചറും ഫോണിലുണ്ട്. മാഗ്‌സേഫ് ചാർജിങ്ങിലൂടെ അതിവേഗ ചാർജിങ് സാധ്യമാണ്.

iphone 16 pro max

iPhone 16 Pro Max പകരം വാങ്ങാൻ…

നിലവിൽ ഐഫോൺ 16 പ്രോ മാക്‌സ് 1,57,900 രൂപയിൽ വരുന്നു. 512ജിബി സ്റ്റോറേജുള്ള ഫോണിന്റെ വിലയാണിത്. എന്നാൽ ഇതിനേക്കാൾ വിലക്കുറവിൽ ഏകദേശം ഇതേ പെർഫോമൻസുള്ള സ്മാർട്ഫോണുകൾ ലഭിക്കും. ക്യാമറയിലും പെർഫോമൻസിലും ഗംഭീര പെർഫോമൻസ് തരുന്ന ആൻഡ്രോയിഡ് സ്മാർട്ഫോണുകൾ നിങ്ങൾക്ക് തെരഞ്ഞെടുക്കാം. ആപ്പിൾ ആരാധകർക്ക് ഐഫോൺ 16 പ്രോ മാക്സിന് പകരം ആലോചിക്കാവുന്ന മറ്റ് ഐഫോണുകളും ലിസ്റ്റിലുണ്ട്.

ഐഫോൺ 15 പ്രോ മാക്സ്

6.7 ഇഞ്ച് ഡിസ്‌പ്ലെയുള്ള ഫോണാണ് ഐഫോണ്‍ 15 പ്രോ മാക്‌സ്. സൂപ്പര്‍ റെറ്റിന എക്‌സ്‌ഡിആര്‍ ഡിസ്‌പ്ലേ ഈ ഫോണിലുണ്ട്. എ17 പ്രോ ചിപ്പിലാണ് ഫോൺ നിർമിച്ചിരിക്കുന്നത്. ഇതിൽ 48 എംപി പ്രൈമറി ക്യാമറയുണ്ട്. കൂടാതെ ഫോണിൽ അള്‍ട്രാ-വൈഡ്, ടെലിഫോട്ടോ സെന്‍സറുകളും ഉള്‍പ്പെടുന്നു.

Samsung Galaxy S25 Ultra

മിന്നൽ വേഗത്തിലുള്ള സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പുമായി എത്തിയ ഫോണാണിത്. ഒരു മാസം മാത്രമാണ് ഗാലക്സി s25 അൾട്രായുടം പ്രായം. വമ്പൻ ഡിസ്‌പ്ലേയും, ക്വാഡ് ക്യാമറ സെറ്റും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉൾപ്പെടുന്നു. 45W ഫാസ്റ്റ് ചാർജിംഗും 5,000mAh ബാറ്ററിയും ഇതിലുണ്ട്.

Google Pixel 9 Pro XL

സ്നാപ്ഡ്രാഗണിന്റെ അതിവേഗ ചിപ്പിന്റെ അത്രയും വരില്ലെങ്കിലും ഗൂഗിൾ പിക്സൽ മികച്ച ഫോണാണ്. ഗൂഗിൾ ടെൻസർ ജി4 പ്രോസസറുള്ള സ്മാർട്ഫോണാണിത്. ഇതിന് 8 മണിക്കൂർ ബാറ്ററി ലൈഫും വരുന്നു.

Vivo X200 Pro vs iPhone 16 Pro Max

Vivo X200 Pro കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ഫോണാണ്. 200MP ടെലിഫോട്ടോ ലെൻസ് ഇതിലുണ്ട്. ZEISS-ബ്രാൻഡഡ് ക്യാമറ ശരിക്കും ഫോട്ടോഗ്രാഫി പ്രേമികൾക്ക് ഇഷ്ടമാകും. കർവ്ഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഫോണിൽ കരുത്തുറ്റ മീഡിയടെക് ഡൈമെൻസിറ്റി 9400 ചിപ്പുമുണ്ട്. 90W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് സപ്പോർട്ട് ചെയ്യുന്നു.

Samsung Galaxy S24 Ultra

ഇപ്പോഴും എല്ലാവരുടെയും പ്രിയപ്പെട്ട ഫ്ലാഗ്ഷിപ്പ് ഗാലക്സി S24 അൾട്രായാണ്. ഇതിൽ Snapdragon 8 Gen 3 ചിപ്‌സെറ്റാണ് പ്രവർത്തിക്കുന്നത്. വൺ യുഐ 7 ഉടൻ ലഭിക്കും. 200MP പ്രൈമറി ക്യാമറയാണ് ഗാലക്സി S24 അൾട്രായുടെ പ്രധാന സവിശേഷത. അതും ക്വാഡ് റിയർ ക്യാമറയാണ് ഈ ഫ്ലാഗ്ഷിപ്പ് ഫോണിലുള്ളത്.

Read More: ശ്ശോ! Samsung Galaxy S24 ഉപയോഗിക്കുന്നവർക്ക് ഇത് Good News അല്ല, One UI Update ഘാതങ്ങളകലെ…?

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :