5 65 mm thickness iphone 17 air slim iphone
Slim iPhone-നായി കാത്തിരിക്കുകയാണല്ലോ എല്ലാ Apple ആരാധകരും. ഒരു ചേഞ്ചുമില്ലെന്ന് പറഞ്ഞ് വരുന്ന ഓരോ ഐഫോണുകളെയും കളിയാക്കുന്ന വിപണിയിലേക്കാണ് iPhone 17 Air അവതരിപ്പിക്കാനൊരുങ്ങുന്നത്. ഈ വർഷം തന്നെ ഐഫോൺ 17 എയർ ലോഞ്ച് ചെയ്യുമെന്നാണ് സൂചന.
ഐഫോണിന്റെ ചരിത്രത്തിലെ ഏറ്റവും മെലിഞ്ഞ ഫോണായിരിക്കും ഇതെന്നാണ് ലഭിക്കുന്ന വിവരം. ലോഞ്ചിനൊരുങ്ങുന്ന സാംസങ് ഗാലക്സി എസ്25 എഡ്ജിനേക്കാൾ കനം കുറഞ്ഞതായിരിക്കും ഇതെന്ന് പറയുന്നുണ്ട്. ഇപ്പോഴിതാ ഐഫോൺ 17 എയർ ലുക്ക് ശരിക്കും ആരാധകരെ അതിശയിപ്പിച്ചുവെന്ന് പറയാം.
ഈ ഫോണിന്റെ കനം 5.65 മില്ലീമീറ്റർ മാത്രമായിരിക്കും. പ്രോ മാക്സ് മോഡലുകൾക്ക് വരെ കനം 8.75 മില്ലീമീറ്റർ വരുന്നുണ്ട്. അതിനാൽ എയർ മോഡലിനേക്കാൾ പ്രോ മാക്സ് ഫോണുകൾക്ക് കനം വളരെ കൂടുതലായി തോന്നും.
വരാനിരിക്കുന്ന ഐഫോൺ 17 ന്റെ വലുപ്പവും ആകൃതിയുമെല്ലാം ചില ലീക്കുകളിൽ പ്രത്യക്ഷപ്പെട്ടു. നിലവിലെ ഐഫോണുകൾക്ക് സമാനമായ ഭാരമാണ് പ്രോ ഫോണിനും പ്രോ മാക്സിനുമുള്ളത്. എന്നാൽ ഐഫോൺ 17 എയറിന്റെ ഡിസൈൻ ശരിക്കും ഫാൻസിനെ അതിശയിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. അൺബോക്സ് തെറാപ്പിയുടെ വീഡിയോയിലാണ് എയർ മോഡലിനെ കുറിച്ചുള്ള ലീക്കുകളും വന്നത്.
ഇനി ലോഞ്ചിനൊരുങ്ങുന്ന ഐഫോൺ 17 മോഡലുകൾക്ക് 6.27 ഇഞ്ച് ഡിസ്പ്ലേയായിരിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ഐഫോൺ 17 എയറിന് 6.6 ഇഞ്ച് വലുപ്പമുള്ള ഡിസ്‌പ്ലേയായിരിക്കും. ഈ മോഡൽ ആപ്പിൾ ലൈനപ്പിലെ ആപ്പിൾ പ്ലസ് മോഡലിന് പകരമുള്ള സ്മാർട്ഫോണായിരിക്കും. ആപ്പിളിന്റെ C1 മോഡം, ആക്ഷൻ ബട്ടൺ, ക്യാമറ ബട്ടൺ എല്ലാം മറ്റ് ഐഫോണുകളെ പോലെയായിരിക്കും.
ആപ്പിൾ ഇറക്കുന്ന ഈ സ്ലിം ഫോണിലെ ക്യാമറയെ കുറിച്ചും ചില സൂചനകൾ വരുന്നുണ്ട്. ഐഫോൺ 17 എയറിൽ 48MP പ്രൈമറി സെൻസറായിരിക്കും നൽകുന്നത്. ഇതിൽ ഫ്രണ്ട് ക്യാമറ 24 മെഗാപിക്സലാകുമെന്നാണ് ലഭിക്കുന്ന വിവരം.
ഐഫോൺ 17 എയർ യുഎസ്സിൽ $899 വിലയിലാരിക്കും പുറത്തിറക്കുക. ഇത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ കമ്പനി അറിയിച്ചിട്ടില്ല. ഇന്ത്യയിൽ ചിലപ്പോൾ ഫോണിന് വില 89,900 രൂപയായേക്കും.