samsung galaxy s24 now at 50999 rs
Samsung Galaxy S24 ഏറ്റവും ഗംഭീര കിഴിവിൽ വാങ്ങാം. ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ ഫോണിന് പ്രത്യേക കിഴിവ് പ്രഖ്യാപിച്ചു. ആമസോണിലും ഫ്ലിപ്കാർട്ടിലും ഫോണിന് വിലക്കുറവുണ്ട്. എന്നാൽ താരതമ്യേന ഏറ്റവും മികച്ച കിഴിവുള്ളത് ആമസോണിലാണ്.
സാംസങ് ഗാലക്‌സി S25 സീരീസ് ഉടൻ ലോഞ്ച് ചെയ്യുകയാണ്. ഈ സാഹചര്യത്തിലാണ് ഗാലക്സി S24 സീരീസിന് ഓഫർ ലഭിക്കുന്നത്.
ആമസോണിൽ, സാംസങ് ഗാലക്സി S24 5G നിങ്ങൾക്ക് ഏറ്റവും വിലക്കുറവിൽ വാങ്ങാം. 79,999 രൂപയ്ക്കാണ് ഫോൺ ലോഞ്ച് ചെയ്തത്. റിപ്പബ്ലിക് ദിന വിൽപ്പനയുടെ ഭാഗമായി 8GB, 128GB സ്റ്റോറേജ് ഫോണിന് വെറും 50,999 രൂപ മാത്രമാണ് വിലയാകുക.
ആമസോൺ പേ ബാലൻസ് ഉപയോഗിച്ച് വാങ്ങിയാൽ 1,529 രൂപ ക്യാഷ്ബാക്ക് നേടാവുന്നതാണ്. ഐസിഐസിഐ ബാങ്ക് കാർഡിലൂടെ 2,296 രൂപയുടെ ഇഎംഐ ഓഫറുണ്ട്. ഗാലക്സി S24 5G ഇവിടെ നിന്നും വാങ്ങാം.
6.2 ഇഞ്ച് വലിപ്പമാണ് സാംസങ് ഗാലക്‌സി S24 ഫോണിനുള്ളത്. ഇതിന്റെ സ്ക്രീനിന് 120 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. AMOLED 2x ഡിസ്പ്ലേയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ഭാരം കുറഞ്ഞതും കനം കുറഞ്ഞതുമായ ഡിസൈനാണ് ഫോണിനുള്ളത്. സ്ക്രീനിന് കോർണിംഗ് പ്രൊട്ടക്ഷൻ നൽകിയിട്ടുണ്ട്.
50+12MP+10MP ചേർന്നതാണ് ഇതിന്റെ ട്രിപ്പിൾ ക്യാമറ. f/1.8 അപ്പേർച്ചറും OIS സപ്പോർട്ടുമുള്ള സ്മാർട്ഫോണാണിത്. ഈ ഗാലക്സി ഫോണിന് 50MP പ്രൈമറി ക്യാമറയാണുള്ളത്. 120˚ ഫീൽഡ് വ്യൂ ഉള്ള 12MP അൾട്രാവൈഡ് ക്യാമറയാണുള്ളത്. 3x ഒപ്റ്റിക്കൽ സൂമും OIS സപ്പോർട്ടുമുള്ള 10MP ടെലിഫോട്ടോ ക്യാമറയും ഇതിലുണ്ട്. f/2.2 അപ്പേർച്ചറുള്ള 12MP സെൽഫി സ്‌നാപ്പറാണ് ഗാലക്സി S24-ലുള്ളത്.
45W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ സാംസങ് ഗാലക്സി S24 സപ്പോർട്ട് ചെയ്യുന്നു. ഇത് 15W വയർലെസ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. 4.5W റിവേഴ്സ് വയർലെസ് ചാർജിങ്ങിനെയും ഇത് പിന്തുണയ്ക്കുന്നു.
4,900mAh ബാറ്ററിയാണ് ഈ സ്മാർട്ഫോണിലുള്ളത്. ആൻഡ്രോയിഡ് v14 ആണ് ഫോണിലെ സോഫ്റ്റ് വെയർ. സാംസങ് എക്സിനോസ് 2400 ചിപ്സെറ്റാണ് ഈ സാംസങ് പ്രീമിയം സ്മാർട്ഫോണിൽ കൊടുത്തിരിക്കുന്നത്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.