8K വീഡിയോ റെക്കോഡിങ്, 48MP ട്രിപ്പിൾ ക്യാമറയുള്ള iPhone 17 Pro, Pro Max പുറത്തിറക്കി കുക്ക് ടീം…

Updated on 10-Sep-2025
HIGHLIGHTS

iPhone 17 Pro, iPhone 17 Pro Max, ഐഫോൺ 17, ഐഫോൺ എയർ എന്നിവ സീരീസിലുണ്ട്

48MP ട്രിപ്പിൾ റിയർ ക്യാമറയുമായാണ് ഐഫോൺ 17 പ്രോ, പ്രോ മാക്സ് പുറത്തിറക്കിയത്

പ്രീ ബുക്കിങ് സെപ്തംബർ 12-ന് ആരംഭിക്കുന്നു, ഇതിന്റെ വിൽപ്പന സെപ്തംബർ 19-നാണ്

ആപ്പിൾ അടുത്ത തലമുറയിലെ ആപ്പിൾ ഫോണുകളായ ഐഫോൺ 17 സീരീസ് അവതരിപ്പിച്ചു. iPhone 17 Pro, iPhone 17 Pro Max, ഐഫോൺ 17, ഐഫോൺ എയർ എന്നിവ സീരീസിലുണ്ട്. 48MP ട്രിപ്പിൾ റിയർ ക്യാമറയുമായാണ് ഐഫോൺ 17 പ്രോ, പ്രോ മാക്സ് പുറത്തിറക്കിയത്. ഈ രണ്ട് പ്രോ മോഡലുകളുടെയും ഫീച്ചറുകളും വിലയും നോക്കിയാലോ!

iPhone 17 Pro സ്പെസിഫിക്കേഷൻ

120Hz പ്രോമോഷൻ ടെക്നോളജിയുള്ള 6.3 ഇഞ്ച് OLED പാനലായിരിക്കും ഫോണിലുണ്ടാകുക. ഓൾവേയ്സ് ഓൺ ഡിസ്‌പ്ലേയും, ആന്റി-റിഫ്ലെക്റ്റീവ് കോട്ടിങ്ങും ഇതിനുണ്ടാകും. ഈ പ്രോ മോഡൽ നിർമിച്ചിരിക്കുന്നത് അലുമിനിയം ഫ്രെയിമിലാണ്. A19 പ്രോ ചിപ്‌സെറ്റാണ് ഫോണിൽ നൽകിയിരിക്കുന്നത്.

12GB വരെ റാം സപ്പോർട്ട് ചെയ്യുന്ന ഹാൻഡ്സെറ്റാണിത്. ചൂട് നിയന്ത്രിക്കാൻ ഇതിൽ വേപ്പർ കൂളിംഗ് ചേമ്പർ കൊടുത്തിരിക്കുന്നു. ഒറ്റ ചാർജിൽ 39 മണിക്കൂർ വീഡിയോ പ്ലേബാക്ക് ഐഫോൺ 17 പ്രോയ്ക്കുണ്ട്.

സ്മാർട്ഫോണിൽ 48MP ട്രിപ്പിൾ ഫ്യൂഷൻ ക്യാമറ കൊടുത്തിരിക്കുന്നു. ഇതിൽ 48MP ഫ്യൂഷൻ ക്യാമറയും, 48MP അൾട്രാവൈഡ് ക്യാമറയും, 48MP ടെലിഫോട്ടോ ലെൻസും കൊടുത്തിട്ടുണ്ട്. ഈ സ്മാർട്ഫോൺ 8x ഒപ്റ്റിക്കൽ സൂമും 8K വീഡിയോ റെക്കോർഡിങ് സപ്പോർട്ടും ലഭിക്കുന്നു. ഇതിൽ 24MP സെൽഫി ക്യാമറയും കൊടുത്തിരിക്കുന്നു.

iPhone 17 Pro Max സ്പെസിഫിക്കേഷൻ

ആപ്പിൾ ഐഫോൺ 17 പ്രോ മാക്‌സിന് 6.9 ഇഞ്ച് 120Hz പ്രോമോഷൻ പാനലാണുള്ളത്. ഇതിന് ആന്റി-റിഫ്ലെക്റ്റീവ് ഡിസ്‌പ്ലേയാണ് കൊടുത്തിരിക്കുന്നത്. A19 പ്രോ ചിപ്‌സെറ്റിലൂടെ മികച്ച പെർഫോമൻസ് ഇതിന് നേടാം. 12GB റാം, 1TB വരെ സ്റ്റോറേജ് സപ്പോർട്ടും ലഭിക്കുന്നു. ഇതിൽ വലിയ ബാറ്ററിയും ടൈറ്റാനിയം ഫ്രെയിമിന് പകരം അലൂമിനിയവും ഗ്ലാസും ഉപയോഗിച്ചിരിക്കുന്നു.

ഫോണിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റാണുള്ളത്. ഇതിൽ 48MP മെയിൻ, 48MP അൾട്രാവൈഡ്, 48MP ടെലിഫോട്ടോ ലെൻസും കൊടുത്തിട്ടുണ്ട്. ഫോണിന്റെ മുൻവശത്ത് 24MP സെൽഫി ക്യാമറയുണ്ട്. ഈ ഫോണിൽ iOS 26 സോഫ്റ്റ് വെയറാണുള്ളത്. സ്മാർട്ഫോണിൽ ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുമുണ്ട്.

ഐഫോൺ 17 പ്രോ വിലയും വിൽപ്പനയും

134900 രൂപയിലാണ് ഫോൺ 17 പ്രോയുടെ വില ആരംഭിക്കുന്നത്. 256GB, 512GB, 1TB സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഫോൺ നിർമിച്ചത്. കോസ്മിക് ഓറഞ്ച്, കടും നീല, സിൽവർ കളറുകളിലാണ് ഫോൺ പുറത്തിറക്കിയത്.

Pro Max വിലയും വിൽപ്പനയും

149900 രൂപ മുതലാണ് ഫ്ലാഗ്ഷിപ്പ് ഐഫോണിന്റെ വില ആരംഭിക്കുന്നത്. 256GB, 512GB, 1TB , 2ടിബി സ്റ്റോറേജ് വേരിയന്റുകളിലാണ് പ്രോ മാക്സ് അവതരിപ്പിച്ചത്. ഇതാദ്യമായാണമ് 2ടിബി വേരിയന്റിൽ ഐഫോൺ 17 പ്രോ മാക്സ് പുറത്തിറക്കിയത്. ഈ പ്രോ മാക്സ് ഹാൻഡ്സെറ്റിനും കോസ്മിക് ഓറഞ്ച്, കടും നീല, സിൽവർ നിറങ്ങളാണുള്ളത്. പ്രീ ബുക്കിങ് സെപ്തംബർ 12-ന് ആരംഭിക്കുന്നു. ഇതിന്റെ വിൽപ്പന സെപ്തംബർ 19-നാണ്.

Also Read: iPhone 17 Launched: 5 കിടിലൻ നിറവും A19 ചിപ്‌സെറ്റുമായി ഐഫോൺ 17 വരവറിയിച്ചു…

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :