Apple iPhone 16 Deals
ദീപാവലി ഓഫർ തകൃതിയായി തുടരുകയാണ്. ഈ ഓഫർ ഉത്സവത്തിൽ നിങ്ങൾക്ക് കിടിലൻ സ്മാർട്ഫോണുകൾ പർച്ചേസ് ചെയ്യാം. സ്മാർട്ഫോണിലെ രാജാക്കന്മാരായ Apple iPhone കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കാം. 48 MP ഡ്യുവൽ ക്യാമറ ആപ്പിൾ സ്മാർട്ഫോണിന് 7000 രൂപയുടെ ഡിസ്കൗണ്ട് നേടാനാകും.
128 ജിബി സ്റ്റോറേജുമുള്ള സ്മാർട്ഫോണിന് ബമ്പർ ഡീൽ ഫ്ലിപ്കാർട്ട് തരുന്നു. 69,900 രൂപയ്ക്കാണ് ഫോൺ ലോഞ്ച് ചെയ്തത്. IWIT ബ്ലാക്ക് നിറത്തിലുള്ള ഐഫോൺ 16നാണ് കിഴിവ്. ഇതിന് ഫ്ലിപ്കാർട്ട് ബിഗ് ബാങ് ദീപാവലി ഡീലിൽ നിന്ന് 6901 രൂപയുടെ ഡിസ്കൌണ്ട് ലഭിക്കുന്നു.
128ജിബി സ്റ്റോറേജ് ഹാൻഡ്സെറ്റിന് 62,999 രൂപയാണ് ഫ്ലിപ്കാർട്ടിലെ വില. ഫ്ലിപ്കാർട്ട് ആക്സിസ്, ഫ്ലിപ്കാർട്ട് എസ്ബിഐ കാർഡിലൂടെ 5 ശതമാനം ക്യാഷ്ബാക്ക് നേടാം. ഐഫോൺ 16 സ്മാർട്ഫോൺ 48,650 രൂപ വരെ എക്സ്ചേഞ്ച് ഓഫർ ലഭിക്കുന്നു.
ഇങ്ങനെ മാറ്റി വാങ്ങുമ്പോൾ നിങ്ങൾ കൊടുക്കുന്ന ഫോണിന്റെ മോഡലും പഴമയും വിലയിൽ വ്യത്യാസം വരുത്തിയേക്കും. 2,215 രൂപയുടെ ഇഎംഐയിലും ഫ്ലിപ്കാർട്ടിൽ നിന്ന് ഫോൺ പർച്ചേസ് ചെയ്യാം. ശ്രദ്ധിക്കേണ്ടത് ഐഡബ്ലുഐടി മോഡലിനാണ് ഈ വിലയെന്നതാണ്.
മിക്കവരും ഫോട്ടോഗ്രാഫിയ്ക്കും ആഢംബരത്തിനും വേണ്ടിയാകും ഐഫോൺ വാങ്ങുന്നത്. ഐഫോൺ 16 കമ്പനിയുടെ ബേസിക് മോഡലാണ്. എങ്കിലും ഇതിലും മികച്ച ഫോട്ടോഗ്രാഫി അനുഭവം ലഭിക്കുന്നു. ഇതിനായി ഹാൻഡ്സെറ്റിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസർ കൊടുത്തിരിക്കുന്നു. ഡ്യുവൽ റിയർ ക്യാമറയിൽ 12 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും അടങ്ങുന്നു. സ്മാർട്ഫോണിന്റെ മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.
6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേ ഈ ഫോണിലുണ്ട്. ഐഫോൺ 16 ഫോണിൽ സൂപ്പർ റെറ്റിന XDR OLED സ്ക്രീനാണുള്ളത്. ഇതിന് കൂടുതൽ ഈട് നൽകാൻ സെറാമിക് ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ ലഭിക്കും.
iOS 18 ആണ് ഈ പ്രീമിയം പോണിലെ ഒഎസ്. ഇതിൽ 3561 mAh ബാറ്ററിയുടെ കപ്പാസിറ്റി ലഭിക്കും. 25W വയർഡ്, വയർലെസ് ചാർജിംഗ് പിന്തുണയും ഫോണിനുണ്ട്. പ്രീമിയം ഫോണിനെ മൾട്ടി ടാസ്കിങ്ങിനും മികച്ച പെർഫോമൻസിനും അനുയോജ്യമാക്കുന്നത് ഏറ്റവും പുതിയ A18 ചിപ്പാണ്.
Also Read: വെറും 7000 രൂപയ്ക്ക് ഫിലിപ്സ് Speaker System വീട്ടിലെത്തിക്കാം, ഹാപ്പി ദീപാവലി ഓഫർ വിട്ടുകളയല്ലേ!