iPhone 16 Price Drop on Amazon
ഉയർന്ന നിലവാരമുള്ള സ്മാർട്ട്‌ഫോണുകളിലൂടെ കാലങ്ങളായി വിപണിയിൽ ആധിപത്യം പിടിക്കാൻ ആപ്പിൾ ഫോണുകൾക്ക് സാധിച്ചു. ശക്തമായ പ്രകടനവും സോഫ്റ്റ്‌വെയർ സംയോജനവും iPhone പ്രത്യേകതയാണ്. 2025-ലെ ആദ്യ ഘട്ടത്തിലും ഐഫോണുകളാണ് വൻ വിറ്റഴിവ് നടത്തിയത്.
പലരുടെയും സ്വപ്ന സ്മാർട്ഫോൺ ആണ് iPhone 16. Amazon വഴി നിങ്ങൾക്ക് 128ജിബി സ്റ്റോറേജുള്ള ഐഫോൺ 16 പർച്ചേസ് ചെയ്യാം. സ്മാർട്ഫോണിന്റെ ഫീച്ചറുകളും വിലയും പരിശോധിക്കാം.
എ18 ചിപ്പുള്ള ഐഫോൺ 16 സ്മാർട്ഫോൺ ഡിസ്കൌണ്ടിൽ വാങ്ങാം. 128ജിബി സ്റ്റോറേജ് ഹാൻഡ്സെറ്റിന് വിപണിയിൽ 79,900 രൂപയാകും. ഇതിന് 16 ശതമാനം ഫ്ലാറ്റ് ഇളവ് നേടാം. ഐഫോൺ 16 ഫോണിന്റെ ആമസോണിലെ വില 66900 രൂപയാണ്.
SBI, ഐസിഐസിഐ ബാങ്ക് കാർഡുകൾക്ക് ഇഎംഐ, നോൺ ഇഎംഐ കിഴിവും ലഭ്യമാണ്. 3000 രൂപ മുതൽ 4000 രൂപ വരെ നിങ്ങൾക്ക് ഇളവ് ലഭിക്കും. ഇങ്ങനെ ഐഫോൺ 16 ഫോൺ നിങ്ങൾക്ക് 65000 രൂപയിൽ താഴെ വാങ്ങാം. ഇതിന് പുറമെ 59,650 രൂപയാണ് ഐഫോൺ 16 ഫോണിന്റെ എക്സ്ചേഞ്ചിലെ വില.
3,243 രൂപയുടെ ഇഎംഐ ഡീൽ ലഭ്യമാണ്. ഐഫോൺ 16 നിങ്ങൾക്ക് വേണമെങ്കിൽ 3014 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറിലും പർച്ചേസ് ചെയ്യാവുന്നതാണ്.
6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇതിൽ HDR10, ഡോൾബി വിഷൻ സപ്പോർട്ട് ചെയ്യുന്ന സ്ക്രീനുണ്ട്. ഈ ഡിസ്‌പ്ലേയുടെ ഏറ്റവും വലിയ പ്രത്യേകത 2000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ്സുണ്ടെന്നതാണ്.
ഐഫോൺ 16 സ്മാർട്ഫോണിന് A18 ചിപ്‌സെറ്റ് നൽകിയിട്ടുണ്ട്. ഇത് 3nm പ്രോസസ്സിൽ നിർമ്മിച്ചതാണ്. ഈ ചിപ്‌സെറ്റിൽ 2×4.04 GHz, 4×2.20 GHz കോറുകൾ ഉൾപ്പെടുന്നു.
Also Read: Vivo Y19s 5G Launched: 10999 രൂപയ്ക്ക് 6000mAh ബാറ്ററിയുമായി പുതുപുത്തൻ സ്മാർട്ഫോൺ എത്തി
48 മെഗാപിക്സൽ വൈഡ് ലെൻസും, 12 എംപി അൾട്രാവൈഡ് ലെൻസും ഫോണിനുണ്ട്. പ്രധാന ക്യാമറയിൽ സെൻസർ-ഷിഫ്റ്റ് OIS സപ്പോർട്ടും, ഡ്യുവൽ-പിക്സൽ PDAF ഫീച്ചറുമുണ്ട്. ഇത് 4K@60fps, ഡോൾബി വിഷൻ HDR, സ്റ്റീരിയോ സൗണ്ട് റെക്കോർഡിംഗ് പിന്തുണയ്ക്കുന്നു. സ്മാർട്ഫോൺ HDR, ഡോൾബി വിഷൻ HDR വീഡിയോ എന്നിവയെ പിന്തുണയ്ക്കുന്നു. ഫോണിന് മുൻവശത്ത് 12 എംപി ഫ്രണ്ട് ക്യാമറയുമുണ്ട്.
ഈ ഐഫോണിൽ ദിവസം മുഴുവൻ ബാക്കപ്പ് നൽകുന്ന 3561 mAh ബാറ്ററിയും കൊടുത്തിരിക്കുന്നു.