Vivo T3 5G First Sale: 44W ഫാസ്റ്റ് ചാർജിങ് Vivo 5G വാങ്ങുമ്പോൾ 2000 രൂപയുടെ ഡിസ്കൗണ്ടും Free ഇയർബഡ്ഡും

Updated on 27-Mar-2024
HIGHLIGHTS

Vivo T3 5G ആദ്യ സെയിൽ ആരംഭിച്ചു

16MP സെൽഫി ക്യാമറയുമുള്ള ഫോണാണ് Vivo T3 5G

ആദ്യ സെയിലിൽ നിന്ന് നിങ്ങൾക്ക് Free Earphone ലഭിക്കും

44W ഫാസ്റ്റ് ചാർജിങ്ങും 16MP സെൽഫി ക്യാമറയുമുള്ള ഫോണാണ് Vivo T3 5G. കഴിഞ്ഞ വാരമാണ് ഈ പുതിയ Vivo 5G ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിയത്. ഇപ്പോഴിതാ ഫോണിന്റെ ആദ്യ സെയിൽ ആരംഭിക്കുകയായി. മിഡ് റേഞ്ച് വിഭാഗത്തിലുള്ള ഫോണാണ് വിവോ T3 5G. എങ്കിലും ബജറ്റ് ലിസ്റ്റുകാർക്ക് 2000 രൂപയോ മറ്റോ അധികമായി ചെലവിട്ടാൽ ഈ ഫോൺ സ്വന്തമാക്കാം.

മാർച്ച് 27 ഉച്ചയ്ക്ക് 12 മണി മുതലാണ് First Sale ആരംഭിക്കുന്നത്. ആദ്യ സെയിലിൽ ഗംഭീര ഓഫറുകളും ലഭിക്കുന്നതാണ്. ആദ്യ സെയിലിൽ നിന്ന് നിങ്ങൾക്ക് Free Earphones വരെ സ്വന്തമാക്കാം.

വിവോ T3 5G

Vivo T3 5G

ഡ്യുവൽ ക്യാമറ സെറ്റപ്പിലുള്ള ഏറ്റവും പുതിയ ഫോണാണിത്. ഇതിന്റെ പെർഫോമൻസിനായി മീഡിയടെക് ഡൈമെൻസിറ്റി 7200 ചിപ്‌സെറ്റ് ഉപയോഗിച്ചിരിക്കുന്നു. ഫോണിന്റെ വിലയും ഓഫറുകളും അറിയാം. കൂടാതെ പ്രധാന ഫീച്ചറുകളെന്തെന്നും നോക്കാം.

Vivo T3 5G ഫീച്ചറുകൾ

6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള ഫോണാണ് വിവോ ടി3. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 120Hz റീഫ്രെഷ് റേറ്റുണ്ട്. 1,800 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സാണ് ഫോൺ സ്ക്രീനിലുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 7200 ചിപ്‌സെറ്റ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള FuntouchOS 14-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇതിന്റെ മെയിൻ ക്യാമറ 50MPയാണ്. കൂടാതെ 2MPയുടെ ഒരു ഡെപ്ത് സെൻസറും ഫോണിലുണ്ട്. 16 മെഗാപിക്സലിന്റെ ഫ്രെണ്ട് ക്യാമറയാണ് വിവോ ടി3 ഫോണിലുള്ളത്.

കരുത്തുറ്റ ബാറ്ററിയും ഫാസ്റ്റ് ചാർജിങ് ഫീച്ചറുകളും വിവോ നൽകുന്നു. 5000 mAh ബാറ്ററിയാണ് വിവോ ടി3 5Gയിലുള്ളത്. 44W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. പൊടി, ജല പ്രതിരോധത്തിന് IP54 റേറ്റിങ് നൽകിയിട്ടുണ്ട്. ഫോണിലെ സെക്യൂരിറ്റി ഫീച്ചറിൽ ഇൻ-ഡിസ്‌പ്ലേ സെൻസർ നൽകിയിട്ടുണ്ട്.

വില എത്ര?

Vivo T3 5G രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ലഭിക്കുന്നു. 8GB + 128GB വേരിയന്റിന് 19,999 രൂപയാണ് വില. 8GB RAM, 256GB സ്റ്റോറേജുമുള്ള വിവോ ഫോണിന് 21,999 രൂപയാകും. കോസ്മിക് ബ്ലൂ, ക്രിസ്റ്റൽ ഫ്ലേക്ക് കളർ വേരിയന്റുകളാണുള്ളത്.

ഓഫറിൽ വാങ്ങാൻ…

ഫ്ലിപ്പ്കാർട്ടിലൂടെയാണ് വിവോ ടി3 പർച്ചേസിന് എത്തുന്നത്. വിവോ ഇന്ത്യ ഓൺലൈൻ സ്റ്റോറിലും ഫോൺ ലഭ്യമാകും. എച്ച്‌ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ ബാങ്ക് കാർഡുകൾക്ക് ഓഫറുണ്ട്. 2,000 രൂപ തൽക്ഷണ കിഴിവാണ് ബാങ്ക് ഓഫർ. എക്‌സ്‌ചേഞ്ച് ബോണസായി 2000 രൂപയുടെ അധിക ബോണസും ലഭിക്കും. ഫ്ലിപ്കാർട്ട് ഓഫറിനായി, Click here

Read More: Realme Narzo 70 Pro 5G Sale: 1000 രൂപ വിലക്കിഴിവിൽ 128GB, 2000 രൂപ കുറച്ച് 256GB, പിന്നെ മറ്റ് കിഴിവുകളും

ഫ്രീ ഇയർബഡ് ഓഫർ

വിവോ സ്റ്റോർ വഴി പർച്ചേസ് ചെയ്യുന്നവർക്ക് മറ്റൊരു ഓഫർ കൂടിയുണ്ട്. ആദ്യ സെയിലിൽ ഫോണിനൊപ്പം നി

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :