Samsung Galaxy A35 Mega Offer: 50MP ട്രിപ്പിൾ ക്യാമറയുള്ള സാംസങ് 5G 39 ശതമാനം ഓഫറിൽ!

HIGHLIGHTS

8GB RAM, 128GB സ്റ്റോറേജ് വേരിയന്റ് കീശ കീറാതെ വാങ്ങാനാകും

ഫ്ലിപ്കാർട്ടിൽ 32 ശതമാനം കിഴിവിലും, ആമസോണിൽ 39 ശതമാനം കിഴിവിലുമാണ് ഫോൺ വിൽക്കുന്നത്

താരതമ്യേന മികച്ച ഡീൽ ആമസോണിൽ തന്നെയാണ് ലഭിക്കുന്നത്

Samsung Galaxy A35 Mega Offer: 50MP ട്രിപ്പിൾ ക്യാമറയുള്ള സാംസങ് 5G 39 ശതമാനം ഓഫറിൽ!

50MP ട്രിപ്പിൾ ക്യാമറയുള്ള Samsung Galaxy A35 5G നിങ്ങൾക്ക് വിലക്കിഴിവിൽ വാങ്ങാം. മികച്ച ഡിസൈനും, ദീർഘകാല ലൈഫുള്ള ബാറ്ററിയും ഫോട്ടോഗ്രാഫിയിൽ അതിശയിപ്പിക്കുന്ന ക്യാമറയുമുള്ള ഫോണാണിത്. പ്ലാസ്റ്റിക് ഫ്രെയിമും, മിനുസമാർന്ന ബോഡിയിലുമാണ് ഫോൺ നിർമിച്ചിരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

ഫ്ലിപ്കാർട്ടിൽ 32 ശതമാനം കിഴിവിലും, ആമസോണിൽ 39 ശതമാനം കിഴിവിലുമാണ് ഫോൺ വിൽക്കുന്നത്. താരതമ്യേന മികച്ച ഡീൽ ആമസോണിൽ തന്നെയാണ് ലഭിക്കുന്നത്.

Samsung Galaxy A35 5G: ഓഫർ

8GB RAM, 128GB സ്റ്റോറേജ് വേരിയന്റ് കീശ കീറാതെ വാങ്ങാനാകും. ഓസം നേവി നിറത്തിളുള്ള സാംസങ് 5ജിയ്ക്കാണ് കിഴിവ്. ഫോണിന്റെ ഒറിജിനൽ വില 30000 രൂപയ്ക്കും മുകളിലാണ്. ഓസം ഐസ്ബ്ലൂ കളറുള്ള ഗാലക്സി എ35 ഫോണിന് 20777 രൂപയാകുന്നു. ഏറ്റവും വലിയ ഡീൽ ലഭിച്ചിരിക്കുന്നത് ഈ കളർ വേരിയന്റിനാണെന്ന് പറയാം.

Samsung Galaxy A35 5G
Samsung Galaxy A35 5G

20995 രൂപയാണ് സാംസങ് ഗാലക്സി എ35 ഓസം ലൈലാക്ക് ഫോണിന്റെ വില. 20,920 രൂപയ്ക്കാണ് നേവി നിറത്തിലുള്ള ഫോണിന് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

1,038 രൂപയ്ക്ക് സാംസങ് ഗാലക്സി എ35 സ്മാർട്ഫോൺ ഇഎംഐയിൽ ലഭിക്കും. 19,950 രൂപയ്ക്ക് എക്സ്ചേഞ്ച് ഡീലും ലഭിക്കുന്നു.

സാംസങ് ഗാലക്സി എ35 5ജി: സ്പെസിഫിക്കേഷൻ

6.7 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേയാണ് സാംസങ് എ സീരീസിലെ ഈ ഫോണിലുള്ളത്. 120Hz റിഫ്രഷ് റേറ്റും 1,900 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്‌നസും ഈ സ്മാർട്ഫോണിനുണ്ട്. പെർഫോമൻസിനായി ഇതിൽ എക്സിനോസ് 1380 പ്രോസസർ ഉൾപ്പെടുത്തിയിട്ടുണ്ട്. 12GB വരെ റാമും 256GB സ്റ്റോറേജും ചിപ്സെറ്റ് പായ്ക്ക് ചെയ്തിരിക്കുന്നു.

സാംസങ് ഗാലക്‌സി എ35 5ജിയിൽ ആൻഡ്രോയിഡ് 15 ഔട്ട് ഒസ്സാണുള്ളത്. ഇതിൽ ആറ് ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകൾ സാംസങ് ഓഫർ ചെയ്യുന്നു. ആറ് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഇതിലുണ്ട്. ഫോണിൽ 5000mAh ബാറ്ററിയും 45W ചാർജിങ് സപ്പോർട്ടും ലഭിക്കുന്നു.

ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് സാംസങ് ഗാലക്‌സി എ35-ലുള്ളത്. ഇതിൽ 50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണുള്ളത്. 8 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസും, 5 മെഗാപിക്സൽ മാക്രോ സെൻസറും ഉൾപ്പെടുന്നു. ഫോണിന്റെ മുൻവശത്ത് 12 മെഗാപിക്സൽ സെൻസറാണ് കൊടുത്തിട്ടുള്ളത്.

Also Read: Reliance Jio Best 5G Plan: ഒരു മാസത്തിൽ കൂടുതൽ വാലിഡിറ്റിയിൽ Unlimited 5G, ഫ്രീ ഒടിടിയെല്ലാം വലിയ ചെലവില്ലാതെ…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo