Motorola Edge 50
വമ്പിച്ച വിലക്കുറവിൽ Motorola Edge 50 വാങ്ങാൻ ഇതാ സുവർണാവസരം. ഫ്ലിപ്കാർട്ടിൽ ഈ പ്രീമിയം ഫോണിന് ഗംഭീര ഓഫർ പ്രഖ്യാപിച്ചു. ഗണ്യമായ വിലയിടിവിൽ നൂതന ഫീച്ചറുകളുള്ള ഫോൺ വാങ്ങാമെന്നത് ലാഭമാണ്. ഓഫറിനെ കുറിച്ച് കൂടുതലറിയാം.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ആകർഷകമായ നിരവധി ഉപകരണങ്ങൾ മോട്ടറോള പുറത്തിറക്കി. ബജറ്റ് മുതൽ മിഡ് റേഞ്ച്, ഫ്ലാഗ്ഷിപ്പ് വരെയുള്ള എല്ലാ സെഗ്‌മെന്റുകളിലേക്കും ഫോൺ എത്തിച്ചു.
മോട്ടറോള എഡ്ജ് 50 5G, 2024 ഓഗസ്റ്റിൽ എത്തിയ ഒരു മിഡ്-റേഞ്ച് ഫോണാണ്. ഇപ്പോൾ വളരെ താങ്ങാനാവുന്ന വിലയിൽ നിങ്ങൾക്ക് ഫോൺ ലഭിക്കും. ഫോണിന്റെ വിപണിവില 32,999 രൂപയാണ്. എന്നാൽ നിലവിൽ 21 ശതമാനം കിഴിവോടെ ഫ്ലിപ്പ്കാർട്ടിൽ ഫോൺ ലഭ്യമാകുന്നു. ഇങ്ങനെ 24,999 രൂപയിലേക്ക് വില എത്തുന്നു. 8GB+256GB സ്റ്റോറേജിനാണ് ഈ വമ്പൻ ഡിസ്കൌണ്ട്.
ഇനി ബാങ്ക് ഓഫർ കൂടി നോക്കിയാലും എല്ലാ ക്രെഡിറ്റ് കാർഡുകൾക്കും കിഴിവുണ്ട്. ഇങ്ങനെ 750 രൂപയാണ് ഫ്ലിപ്കാർട്ട് അനുവദിച്ചിരിക്കുന്നത്. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡിലൂടെ 5 ശതമാനം ക്യാഷ്ബാക്കും നേടാം. വാങ്ങാനുള്ള ലിങ്ക്.
ഡിസൈനിലും പെർഫോമൻസിലും ക്യാമറയിലും മികച്ച ഫോണാണിത്. ട്രിപ്പിൾ റിയർ ക്യാമറയിലൂടെ കാര്യക്ഷമമായ പെർഫോമൻസ് ലഭിക്കും. 6.7-ഇഞ്ച് P-OLED പാനലും ഇതിനുണ്ട്. അലുമിനിയം ഫ്രെയിം ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റാണ് ഇതിനുള്ളത്. HDR10+ സപ്പോർട്ടും, 1600 nits വരെയുള്ള പീക്ക് ബ്രൈറ്റ്നെസ്സുമുണ്ട്.
സ്‌നാപ്ഡ്രാഗൺ 7 Gen 1 AE ചിപ്‌സെറ്റാണ് ഇതിലുള്ളത്. സുഗമമായ മൾട്ടിടാസ്കിംഗും ഗെയിമിംഗും ഇത് ഉറപ്പാക്കുന്നു. 50MP + 10MP + 13MP ചേർന്നതാണ് ഫോണിന്റെ പിൻവശത്തെ ക്യാമറ. മുൻഭാഗത്ത് 32MP ഫ്രണ്ട് ക്യാമറയുണ്ട്. ഇതിൽ 68W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കും. ഇതിലുള്ളത് 5,000mAh ബാറ്ററിയാണ് നൽകിയിട്ടുള്ളത്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.