motorola edge 30 fusion
ക്വാൽകോമിന്റെ Snapdragon പ്രോസസറുള്ള ഒരു കിടിലൻ സ്മാർട്ട് ഫോൺ വാങ്ങിയാലോ? Amazon, Flipkart സൈറ്റുകളിൽ ഇതാ ഗംഭീരമായ ഡീൽ പ്രഖ്യാപിച്ചു. 54 ശതമാനം ഡിസ്കൗണ്ടിൽ Motorola Edge 30 Fusion 5G ഫോൺ നിങ്ങൾക്ക് പർച്ചേസ് ചെയ്യാം. ഇതൊരു പരിമിതകാല ഓഫറാണ്. എന്നാൽ കീശ കീറാതെ, ബജറ്റ് വിലയിൽ ഫോൺ വാങ്ങാൻ സുവർണാവസരമാണിത്.
8GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റാണിത്. മോട്ടറോള എഡ്ജ് 30 ഫ്യൂഷൻ ഫോണിന്റെ വിപണി വില 49,999 രൂപയാണ്. ഇതിന് ഫ്ലിപ്കാർട്ടിലും ആമസോണിലും 54 ശതമാനം വിലക്കിഴിവ് ലഭ്യമാണ്. ഇതൊരു പരിമിതകാല ഓഫറാണ്.
മോട്ടറോള എഡ്ജ് 30 ഫ്യൂഷൻ സ്മാർട്ട് ഫോണിന് ഇപ്പോഴത്തെ വില 22,999 രൂപയാണ്. 128 ജിബി സ്റ്റോറേജ് സ്മാർട് ഫോണിന് ആമസോണിൽ ബാങ്ക് ഓഫറുമുണ്ട്. ആക്സിസ്, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിലൂടെ 1500 രൂപയുടെ കിഴിവ് നേടാം. വിവ മജന്ത കളറിലുള്ള ഫോണിനാണ് 54 ശതമാനം കിഴിവെന്നത് ശ്രദ്ധിക്കുക.
ഇങ്ങനെ 21000 രൂപ റേഞ്ചിൽ ഹാൻഡ്സെറ്റ് വാങ്ങിക്കാം. ആമസോൺ പേ ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ 689 രൂപയുടെ ക്യാഷ്ബാക്ക് നേടാം. കൂടാതെ ആമസോണിൽ 1,115 രൂപയുടെ ഇഎംഐ ഡീലും ഓഫർ ചെയ്യുന്നു.
മോട്ടറോള എഡ്ജ് 30 ഫ്യൂഷനിൽ 6.55 ഇഞ്ച് പിഒഎൽഇഡി ഡിസ്‌പ്ലേയാണുള്ളത്. ഈ സ്മാർട്ട് ഫോണിന് ഫുൾ-എച്ച്ഡി+ റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന സ്ക്രീനുമുണ്ട്.
5nm പ്രോസസ്സിനെ അടിസ്ഥാനമാക്കിയുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888+ SoC ആണ് ഇതിലുള്ളത്. 68W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന മോട്ടറോള ഫോണാണിത്. മോട്ടറോള എഡ്ജ് 30 ഫ്യൂഷനിൽ 4400mAh ബാറ്ററി നൽകിയിരിക്കുന്നു. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള MyUX സ്കിൻ ഔട്ട് ഓഫ് ദി ബോക്സിലാണ് ഇത് പ്രവർത്തിക്കുന്നത്.
Also Read: 50MP Selfie Camera സ്മാർട്ഫോൺ Motorola 23000 രൂപയ്ക്ക് താഴെ ആമസോണിൽ നിന്ന് വാങ്ങാം
മോട്ടറോള എഡ്ജ് 30 ഫ്യൂഷനിൽ മൂന്ന് റിയർ സെൻസറുകളാണുള്ളത്. ഇതിൽ 50-മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് നൽകിയിരിക്കുന്നത്. മാക്രോ ഷൂട്ടുകൾക്കായി ഓട്ടോഫോക്കസുള്ള 13-മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയുമുണ്ട്. 2-മെഗാപിക്സൽ ഡെപ്ത് സെൻസറും ട്രിപ്പിൾ റിയർ ക്യാമറയിലുണ്ട്. ഇതിൽ സെൽഫികൾക്കായി 32-മെഗാപിക്സൽ ഫ്രണ്ട് ക്യാമറ നൽകിയിരിക്കുന്നു.
5G ബാൻഡുകൾ, ഡ്യുവൽ-5G സ്റ്റാൻഡ്‌ബൈ, Wi-Fi 6E, ബ്ലൂടൂത്ത് 5.2, NFC എന്നിവയും ഇത് പിന്തുണയ്ക്കുന്നു.