Samsung Galaxy A55 5G price drop by over Rs 15000 on Flipkart
നിങ്ങൾ കുറേ നാളായി ആഗ്രഹിച്ച സാംസങ് സ്മാർട്ട് ഫോൺ വാങ്ങാൻ പറ്റിയ അവസരമാണിത്. 128 GB സ്റ്റോറേജുള്ള Samsung Galaxy A55 5G ഹാൻഡ്സെറ്റിന് ഇപ്പോഴിത ഓഫർ പ്രഖ്യാപിച്ചു. ഫ്ലിപ്കാർട്ടിലാണ് ഈ അതിശയകരമായ ഡീൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സാംസങ്ങിനായുള്ള പരിമിതകാല ഓഫറാണ്.
സാംസങ് ഗാലക്സി എ55 5ജി വാങ്ങാനുള്ള അനുയോജ്യമായ സമയമിതാണ്. മികച്ച ഫീച്ചറുകളുള്ള സ്മാർട്ട്‌ഫോൺ നിലവിൽ ഫ്ലിപ്കാർട്ടിൽ 43 ശതമാനം കിഴിവിൽ ലഭിക്കും. 16000 രൂപയ്ക്ക് മുകളിൽ വിലക്കിഴിവുണ്ടെന്ന് പറയാം.
8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള സാംസങ് ഫോണിനാണ് ഓഫർ. ഓസം നേവി കളറിലുള്ള സ്മാർട്ട് ഫോൺ നിങ്ങൾക്ക് വെറും 24,310 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. ഇതിന് എസ്ബിഐ കാർഡിലൂടെ 4000 രൂപയുടെ ഡിസ്കൌണ്ടും ഫ്ലിപ്കാർട്ട് അനുവദിച്ചിരിക്കുന്നു. സാംസങ് ഗാലക്സി എ55 ഫോണിന് 855 രൂപയുടെ ഇഎംഐ ഓഫറും ലഭ്യമാണ്.
6.6 ഇഞ്ച് FHD+ സൂപ്പർ AMOLED ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്സി A55 5ജി ഫോണിലുള്ളത്. 120Hz റിഫ്രഷ് റേറ്റും 1000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സുമുള്ള ഫോണാണിത്. 12GB വരെ റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള എക്സിനോസ് 1480 പ്രോസസർ ഇതിലുണ്ട്.
25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന ഫോണാണ് സാംസങ്ങിന്റെ ഗാലക്സി എ55. ഇതിൽ 5,000mAh ബാറ്ററിയും സജ്ജീകരിച്ചിട്ടുണ്ട്. ഈ ഫോണിന് മൈക്രോഎസ്ഡി കാർഡ് സപ്പോർട്ടും നൽകിയിട്ടുണ്ട്.
ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ സ്മാർട്ട് ഫോണിന് പിന്നിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റുണ്ട്. ഇതിൽ 50എംപി പ്രൈമറി ക്യാമറയും 12എംപി അൾട്രാവൈഡ് ലെൻസുമുണ്ട്. സ്മാർട്ട് ഫോണിന്റെ മൂന്നാമത്തെ ക്യാമറ 5MP മാക്രോ ലെൻസാണ്. ഇതിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32MP ഫ്രണ്ട് ക്യാമറയുമുണ്ട്. മാക്രോ ക്യാമറ ഒഴികെ ബാക്കി എല്ലാ സെൻസറുകളിലും 4K വീഡിയോ റെക്കോഡിങ് സാധ്യമാണ്.
ഡ്യൂറബിലിറ്റിയിലും കേമനായ സ്മാർട്ട് ഫോണാണ് സാംസങ് ഗാലക്സി എ55. IP67 റേറ്റിങ്ങുണ്ട്. ഫോണിന് മുൻവശത്ത് ഗോറില്ല ഗ്ലാസും, വിക്ടസ്+ പ്രൊട്ടക്ഷനും നൽകിയിട്ടുണ്ട്.
ആൻഡ്രോയിഡ് 14 ആണ് ഫോണിലെ ഒഎസ്. ഇതിന് നാല് വർഷത്തെ സോഫ്റ്റ് വെയർ അപ്ഡേറ്റും, 5 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റും കമ്പനി ഓഫർ ചെയ്യുന്നു.