iqoo 13 first sale
EASTER OFFER വഴി നിങ്ങൾക്ക് iQOO ഫ്ലാഗ്ഷിപ്പ് ഫോൺ വിലക്കിഴിവിൽ നേടാം. കൂറ്റൻ ബാറ്ററിയുള്ള സ്മാർട്ഫോണിനാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. വിവോയുടെ സബ്-ബ്രാൻഡ് ആയ ഐഖൂ ഫോണിന്റെ കിഴിവ് എങ്ങനെയെന്ന് നോക്കാം.
നിലവിൽ ആമസോണിന്റെ ഷോപ്പിംഗ് സൈറ്റിലാണ് ഫോണിന് കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ആകർഷകമായ നിരവധി കിഴിവ് ഇപ്പോൾ ഫോണിന് ലഭിക്കുന്നു. ഇതിൽ ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ബാങ്ക് കിഴിവും ഇഎംഐ ഓഫറും ഉൾപ്പെടുന്നു.
iQOO 13 ഫോണിന്റെ 12GB റാമും 256GB സ്റ്റോറേജ് വേരിയന്റിനാണ് ഇളവ്. ആമസോണിൽ ഫോണിപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത് 54998 രൂപയ്ക്കാണ്. ഫോൺ ലോഞ്ച് ചെയ്ത ശേഷമുള്ള ആദ്യ സെയിലിൽ മാത്രമാണ് ഐഖൂ 13-ന് ഇത്രയും കിഴിവ് ലഭിച്ചത്.
ബാങ്ക് ഓഫറിലൂടെ HDFC, ICICI ബാങ്ക് കാർഡുകൾ ഉപയോഗിച്ചും പേയ്മെന്റ് നടത്താം. 2000 രൂപ വരെയാണ് ഇങ്ങനെ ഇളവ് ലഭിക്കുന്നത്. 46100 രൂപയാണ് ഫോണിന് ലഭിക്കുന്ന എക്സ്ചേഞ്ച് ഓഫർ.
നാർഡോ ഗ്രേ, ലെജൻഡ് കളർ ഓപ്ഷനുകളിൽ നിങ്ങൾക്ക് ഈ ഫോൺ ലഭിക്കും. 4,316.5 രൂപയുടെ EMI ഓപ്ഷനും നേടാം. അതും പലിശയില്ലാതെ ഇഎംഐയിൽ ഫോൺ സ്വന്തമാക്കാം.
6.82 ഇഞ്ച് AMOLED ഡിസ്‌പ്ലേയിൽ നിർമിച്ചിട്ടുള്ള ഫ്ലാഗ്ഷിപ്പ് സെറ്റാണിത്. ഫോണിന്റെ ഡിസ്പ്ലേയ്ക്ക് 144 Hz റിഫ്രഷ് റേറ്റാണ് വരുന്നത്. ഫോണിന്റെ പീക്ക് ബ്രൈറ്റ്‌നസ് 4,500 നിറ്റ്സ് ആണ്. ഇതിൽ ഐഖൂ ഉപയോഗിച്ചിരിക്കുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് SoC പ്രോസസറാണ്.
ഫോണിന് പിന്നിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റാണുള്ളത്. ഇതിൽ 50MP സോണി IMX921 പ്രൈമറി ക്യാമറയുമുണ്ട്. ഫോണിലെ സെക്കൻഡറി ക്യാമറ 50MP ആണ്. ഇതിൽ 50MP-യുടെ മറ്റൊരു ക്യാമറ കൂടി കൊടുത്തിട്ടുണ്ട്. ഫോണിന് മുൻവശത്ത്, സെൽഫികൾക്കായി 32MP ക്യാമറയാണ് ഉൾപ്പെടുത്തിയത്.
ഈ ഐഖൂ ഫോണിൽ 6,000 mAh ബാറ്ററിയുണ്ട്. 120W ഫാസ്റ്റ് ചാർജിങ്ങിനെയും ഇത് സപ്പോർട്ട് ചെയ്യുന്നു. ഫോണിലെ മറ്റ് ഫീച്ചറുകൾ നോക്കുകയാണെങ്കിൽ, 4 വർഷത്തെ OS അപ്‌ഡേറ്റ് ലഭിക്കും. ഇതിൽ 5 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുമുണ്ട്.
വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിനാൽ ഇതിന് IP68/IP69 റേറ്റിങ്ങുണ്ട്. USB Type-C ചാർജിങ്ങാണ് ഫോൺ സപ്പോർട്ട് ചെയ്യുന്നത്.
ഡിസ്പ്ലേ: 6.82 ഇഞ്ച് LTPO AMOLED ഡിസ്പ്ലേ
ബാറ്ററി: 6,000 mAh ബാറ്ററി
ക്യാമറ:50MP+50MP+50MP ക്യാമറ, 32MP ഫ്രണ്ട് ക്യാമറ
പ്രോസസർ: സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് SoC