Samsung Galaxy S23
ഗാലക്സി സർക്കിൾ ടു സെർച്ച് സപ്പോർട്ടുള്ള SAMSUNG Galaxy FE നിങ്ങൾക്ക് ഏറ്റവും വിലക്കുറവിൽ വാങ്ങാം. ട്രിപ്പിൾ റിയർ ക്യാമറയും, 1TB സ്റ്റോറേജുമുള്ള ഫോണാണിത്. 4,500 mAh-ന്റെ കരുത്തുറ്റ ബാറ്ററിയും ഈ ഫോണിനുണ്ട്. ഇപ്പോൾ ഫ്ലിപ്കാർട്ടിൽ SAMSUNG Galaxy S23 FE ഏറ്റവും വില കുറച്ച് വാങ്ങാമെന്നതാണ് നേട്ടം. ഓഫർ എങ്ങനെയെന്ന് പരിശോധിക്കാം.
ലോഞ്ച് സമയത്ത് 79,999 രൂപ വിലയുണ്ടായിരുന്ന ഫോണാണിത്. ഇപ്പോൾ ഫ്ലിപ്കാർട്ട് 8 GB റാമും, 128 GB സ്റ്റോറേജുമുള്ള ഫോണിന് കിഴിവ് പ്രഖ്യാപിച്ചു. ഇതിന് നിങ്ങൾക്ക് 1ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സംവിധാനവുമുണ്ട്. 56 ശതമാനത്തിന് മുകളിലാണ് ഫോണിന് ഫ്ലിപ്കാർട്ട് എക്സ്ക്ലൂസീവ് ഓഫർ പ്രഖ്യാപിച്ചത്.
ഫോണിനിപ്പോൾ 5,834 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ലഭ്യമാണ്. ഇനി പഴയ ഫോൺ മാറ്റി വാങ്ങേണ്ടവർക്ക് ഈ പ്രീമിയം സെറ്റ് 21000 രൂപ റേഞ്ചിൽ എക്സ്ചേഞ്ചിൽ സ്വന്തമാക്കാം.
SAMSUNG Galaxy S23 FE ഡിസ്പ്ലേ, ക്യാമറ തുടങ്ങിയ ഫീച്ചറുകൾ
ഈ സാംസങ് സ്മാർട്ട്‌ഫോണിൽ സ്ലീക്ക് അലുമിനിയം ഫ്രെയിമാണ് കൊടുത്തിട്ടുള്ളത്. ഇത് മോടിയുള്ള ഗ്ലാസ് പാനലിൽ നിർമിച്ചിരിക്കുന്ന സാംസങ് സെറ്റാണ്. IP68 റേറ്റിങ്ങുള്ളതിനാൽ ഗാലക്സി എസ്23 എഫ്ഇ വെള്ളവും പൊടിയും പ്രതിരോധിക്കാൻ ശേഷിയുള്ളതാണ്.
6.4 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. അതും അമോലെഡ് ഡിസ്പ്ലേയിൽ ഇത് പ്രവർത്തിക്കുന്നു. ഈ സാംസങ് ഫോണിന്റെ ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റുണ്ട്. ഇത് HDR10+ ടെക്നോളജിയെ സപ്പോർട്ട് ചെയ്യുന്നു. ഫോണിൽ നിങ്ങൾക്ക് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ലഭിക്കും.
ആൻഡ്രോയിഡ് 13 ആണ് ഫോണിലെ സോഫ്റ്റ് വെയർ. 8GB വരെ റാമും 256GB വരെ സ്റ്റോറേജും ഗാലക്സി എസ്23 എഫ്ഇ വാഗ്ദാനം ചെയ്യുന്നു. ഫോട്ടോഗ്രാഫിക്കായി ഇതിൽ ട്രിപ്പിൾ റിയർ ക്യാമറ കൊടുത്തിട്ടുണ്ട്. 50MP, 8MP, 12MP ലെൻസുകൾ ചേർന്ന ട്രിപ്പിൾ ക്യാമറയാണ് ഫോണിലുള്ളത്. ഇതിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 10MP ഫ്രണ്ട് ക്യാമറയുമുണ്ട്. സാംസങ് എക്സിനോസ് 2200 ആണ് ഈ സാംസങ് ഫോണിലെ പ്രോസസർ.
പ്രോസസ്സർ: സാംസങ് എക്സിനോസ് 2200
ഡിസ്പ്ലേ: 6.4-ഇഞ്ച് സൂപ്പർ AMOLED.
ക്യാമറ: 30X സ്പേസ് സൂമോടുകൂടിയ ട്രിപ്പിൾ-ക്യാമറ
ബാറ്ററി: ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന 4,500 mAh ബാറ്ററി
സ്റ്റോറേജ്: 8GB RAM + 128GB, 1TB വരെ വികസിപ്പിക്കാം
Also Read: Samsung വാക്ക് മാറ്റിയോ? 200MP ക്യാമറയുള്ള സ്ലിം ഫോൺ S25 Edge ലോഞ്ച് ഇനിയും വൈകും!