CMF Phone 2 Pro: 2TB സ്റ്റോറേജ് പവർ, 50MP+50MP+8MP ക്യാമറ ഫോൺ ഇതാ എത്തി, 20000 രൂപയ്ക്ക് താഴെ!

Updated on 28-Apr-2025
HIGHLIGHTS

2TB സ്റ്റോറേജ് വരെ വികസിപ്പിക്കാവുന്ന പുത്തൻ സ്മാർട്ഫോൺ ഇതാ ഇന്ത്യയിലെത്തി

50MP+50MP+8MP ക്യാമറയുള്ള സിഎംഎഫ് ഫോണാണ് നതിങ് കമ്പനി അവതരിപ്പിച്ചത്

20000 രൂപയ്ക്ക് താഴെ ഇനി വാങ്ങാനാകുന്ന വ്യത്യസ്ത ഡിസൈനിലും പെർഫോമൻസുമുള്ള ഫോണാണിത്

CMF Phone 2 Pro: 2TB സ്റ്റോറേജ് വരെ വികസിപ്പിക്കാവുന്ന പുത്തൻ സ്മാർട്ഫോൺ ഇതാ ഇന്ത്യയിലെത്തി. 50MP+50MP+8MP ക്യാമറയുള്ള സിഎംഎഫ് ഫോണാണ് നതിങ് കമ്പനി അവതരിപ്പിച്ചത്. 20000 രൂപയ്ക്ക് താഴെ ഇനി വാങ്ങാനാകുന്ന വ്യത്യസ്ത ഡിസൈനിലും പെർഫോമൻസുമുള്ള ഫോണാണിത്.

CMF Phone 2 Pro: ഫീച്ചറുകൾ

6.77 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേയാണ് CMF ഫോൺ 2 പ്രോയിലുള്ളത്. 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഫോണിന്റെ സ്ക്രീനിനുണ്ട്. 1.07 ബില്യൺ കളറുള്ള ഡിസ്പ്ലേയാണ് ഈ ഫോണിലുള്ളത്. ഇതിന്റെ സ്ക്രീനിന് 3000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോ 5G ചിപ്‌സെറ്റ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

CMF Phone 2 Pro

5000mAh ബാറ്ററിയാണ് സിഎംഎഫ് ഫോൺ 2 പ്രോയിലുണ്ട്. ഇത് 33W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഗെയിമിങ്ങിനും മൾട്ടിടാസ്കിങ്ങിനും ഇത് മികച്ച ഫോണാണ്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള Nothing OS 3.2 ആണ് ഫോണിലെ ഒഎസ്. ഇതിലെ സൈഡ് ബട്ടണിൽ Essential Space-ഉം കൊടുത്തിരിക്കുന്നു. ക്യാമറയിലേക്ക് നോക്കിയാൽ ഇതിൽ 50MP പ്രൈമറി ഷൂട്ടറുണ്ട്. 50MP ടെലിഫോട്ടോ ലെന്‍സും 8MP അള്‍ട്രാവൈഡ് സെന്‍സറുമുണ്ട്. ഫോണിന്റെ മുന്‍വശത്ത്, 16MP സെല്‍ഫി ക്യാമറയുമുണ്ട്.

സിഎംഎഫ് Phone 2 പ്രോ ഡിസൈൻ

7.8mm കനമുള്ള ഫോണാണിത്. ഈ പുതിയ സിഎംഎഫ് ഫോണിൽ അലുമിനിയം ക്യാമറ സറൗണ്ടും സിഗ്നേച്ചർ സ്റ്റെയിൻലെസ് സ്റ്റീൽ സ്ക്രൂവുമാണുള്ളത്. CMF ഫോൺ 1-നേക്കാൾ വ്യത്യസ്തമായ ഡിസൈനാണിത്. വെള്ള, കറുപ്പ്, ഇളം പച്ച, ഓറഞ്ച് എന്നീ നാല് വ്യത്യസ്ത നിറങ്ങളിൽ ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നു.

CMF Phone 2 Pro: വില എത്ര?

രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളാണ് സിഎംഎഫ് ഫോൺ 2 പ്രോയിലുള്ളത്. 8GB+ 128GB സ്റ്റോറേജിന് 18,999 രൂപയാകുന്നു. 8GB+ 256GB സ്റ്റോറേജുള്ള ടോപ്പ്-എൻഡ് വേരിയന്റിന് 20,999 രൂപ വിലയാകും.

ആദ്യ സെയിൽ മെയ് 5 മുതലാണ്. ഫ്ലിപ്കാർട്ട്, നത്തിംഗ്‌സ് ഇ-സ്റ്റോർ, ക്രോമ, വിജയ് സെയിൽസ് എന്നിവയിൽ നിന്ന് ഫോൺ വാങ്ങാം. 1,000 രൂപ ലോഞ്ച് ഓഫറും 1,000 രൂപ എക്സ്ചേഞ്ച് ബോണസും ഇതിന് ലഭിക്കുന്നു.

Also Read: Nothing കമ്പനിയുടെ CMF Phone 2 Pro Launch ഇന്ന്, 50MP+ 50MP+ 8MP ക്യാമറ ഫോണിന്റെ 5 കിടിലൻ പ്രത്യേകതകൾ…

CMF Buds 2, 2 പ്ലസ് എന്നീ രണ്ട് ഇയർപോഡുകളും ഫോണിനൊപ്പം നതിങ് അവതരിപ്പിച്ചു. ഇവയ്ക്ക് യഥാക്രമം 2,699 രൂപ, 3,299 രൂപയാണ് വിലയാകുന്നത്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :