realme 14T
അനുദിനം ഇങ്ങനെ ഫോണുകൾ പുറത്തിറക്കുകയാണല്ലോ. മിഡ് റേഞ്ച് ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടിയാണ് realme 14T 5G പുറത്തിറക്കിയത്. 17,999 രൂപയിൽ ആരംഭിക്കുന്ന പുതിയ 5G Phone ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്.
റിയൽമി 14T 5G ഫോൺ സാറ്റിൻ-ഇൻസ്പെയർ ഫിനിഷാണ് കൊടുത്തിട്ടുള്ളത്. സിൽക്കൺ ഗ്രീൻ, വയലറ്റ് ഗ്രേസ്, സാറ്റിൻ ഇങ്ക് നിറങ്ങളിൽ ഫോൺ ലഭ്യമാണ്.
രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ഫോൺ ലഭ്യമാകും. 8GB + 128GB, 8GB + 256GB വേരിയന്റുകളിൽ ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നു. 128ജിബി ഫോണിന് 17,999 രൂപയും, 256ജിബി ഫോണിന് 19,999 രൂപയുമാകുന്നു.
ലോഞ്ച് ഓഫർ ഓൺലൈൻ പർച്ചേസിനും ഓഫ്ലൈൻ പർച്ചേസിനും വ്യത്യസ്തമാണ്. 2000 രൂപ എക്സ്ചേഞ്ചും 1000 രൂപയുടെ ബാങ്ക് ഓഫറും ഓൺലൈൻ പർച്ചേസിന് ലഭിക്കും. റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് വാങ്ങുകയാണെങ്കിൽ എക്സ്ചേഞ്ച് ഡീൽ ലഭ്യമാകില്ല.
ഫോൺ ഇതിനകം വിൽപ്പന ആരംഭിച്ചു. ആറ് മാസത്തേക്ക് ഇഎംഐ ഓപ്ഷനും ഫോണിന് ലഭ്യമാണ്.
6.67 ഇഞ്ച് FHD+ AMOLED സ്‌ക്രീനും 16MP ഫ്രണ്ട് ക്യാമറയും ഇതിനുണ്ട്. 120Hz ആണ് ഫോൺ സ്ക്രീനിന് വരുന്ന റിഫ്രഷ് റേറ്റ്. 1500Hz ടച്ച് സാംപ്ലിങ് റേറ്റും, 2000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സും ഫോണിനുണ്ട്.
ഒക്ടാ- കോർ മീഡിയാടെക് ഡൈമൻസിറ്റി പ്രോസസറിൽ ഫോൺ പ്രവർത്തിക്കുന്നു. മിക്ക റിയൽമി ബജറ്റ് ഫോണുകളിലും അവർ ഉപയോഗിക്കാറുള്ളത് മീഡിയാടെക്കിന്റെ ചിപ്പുകളാണ്. റിയൽമി 14ടിയുടെ പ്രോസസറാകട്ടെ, ആം മാലി G57 MC2 GPU-മായി ബന്ധിപ്പിച്ചിരിക്കുകയാണ്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കി റിയൽമി UI 6.0-ൽ ഇത് പ്രവർത്തിക്കുന്നു. ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് ടെക്നോളജിയാണ് ഫോണിൽ കൊടുത്തിരിക്കുന്നത്. USB ടൈപ്പ് സി ചാർജിങ്ങിനെയും ഇത് പിന്തുണയ്ക്കുന്നുണ്ട്.
50MP ആണ് ഫോണിന്റെ മെയിൻ ക്യാമറ. 2MP പോർട്രെയിറ്റ് ക്യാമറയും, 16MP സെൽഫി ക്യാമറയും ഇതിൽ വരുന്നു. ഫ്രണ്ട് ക്യാമറയിൽ ഉപയോഗിച്ചിരിക്കുന്നത് Sony IMX480 സെൻസറാണ്.
5G, Dual 4G VoLTE കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള ഫോണാണിത്. 6000mAh ബാറ്ററിയും സ്മാർട്ഫോണിലുണ്ട്. 45W ഫാസ്റ്റ് ചാർജിങ്ങും ഈ റിയൽമി 14T സപ്പോർട്ട് ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.