29999 rs only for 8gb oneplus 12r now in red rush days
8GB റാം OnePlus 12R നിങ്ങൾക്ക് ഏറ്റവും വിലക്കുറവിൽ വാങ്ങാം. OnePlus 12R ഇപ്പോഴും മികച്ച മുൻനിര ഫോണായി തന്നെ തുടരുകയാണ്. ഇപ്പോഴിതാ പരിമിതകാലത്തേക്ക് വൺപ്ലസ് 12ആർ വാങ്ങാനാകും. Oneplus കമ്പനിയുടെ Red Rush Days വഴി നിങ്ങൾക്ക് ഓഫർ ലഭിക്കുന്നു.
ഫോണിന് ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ബാങ്ക് ഓഫറുകളും ലഭ്യമാണ്. ശരിക്കും ഈ വൺപ്ലസ് 12ആർ നിങ്ങൾക്ക് പ്രയോജനപ്പെടുമോ നോക്കാം.
42,000 രൂപ വില വരുന്ന വൺപ്ലസ് ഫോൺ പകുതി വിലയ്ക്കാണ് വിൽക്കുന്നത്. 8+256GB വേരിയന്റിനാണ് റെഡ് റെഷ് ഡേ ഓഫറുള്ളത്. ഫോൺ 420000 രൂപ വിലയുള്ളതാണെങ്കിലും ഇപ്പോൾ 32,999 രൂപയ്ക്ക് ലഭ്യമാണ്. ആമസോണിലും വൺപ്ലസ് സൈറ്റിലും ഇതേ വിലയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. പോരാഞ്ഞിട്ട് HDFC, എസ്ബിഐ കാർഡുകളിലൂടെ 3000 രൂപ ഡിസ്കൌണ്ടും ലഭിക്കും.
ഇത് കൂടി നിങ്ങൾ പ്രയോജനപ്പെടുത്തുകയാണെങ്കിൽ, 29,999 രൂപയ്ക്ക് വാങ്ങാനാകും. എച്ച്‌ഡിഎഫ്‌സി, എസ്ബിഐ ക്രെഡിറ്റ് കാർഡുകൾക്കാണ് കിഴിവെന്നതും ശ്രദ്ധിക്കുക. ഇങ്ങനെ മൊത്തം 13000 രൂപയുടെ ഡിസ്കൌണ്ട് ഇതിന് ലഭിക്കുന്നു. ഇനി നിങ്ങൾ ഇഎംഐയിൽ വാങ്ങുകയാണെങ്കിൽ 1,486.82 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറുമുണ്ട്. പഴയ ഫോൺ മാറ്റി വാങ്ങിയാൽ 31,250 രൂപയുടെ എക്സ്ചേഞ്ച് ഡീലും ലഭിക്കുന്നു.
6.78-ഇഞ്ച് AMOLED ഡിസ്പ്ലേയും 120hz റിഫ്രഷ് റേറ്റുമുളള ഫോണാണിത്. വൺപ്ലസ് 12ആറിൽ HDR10+ സപ്പോർട്ട് ചെയ്യുന്ന സ്ക്രീനാണുള്ളത്. ഇതിന് 4,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സുമുണ്ട്. സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്‌സെറ്റാണ് സ്മാർട്ഫോണിലുള്ളത്. ഇത് ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള OxygenOS 15-ൽ പ്രവർത്തിക്കുന്നു. 100W ഫാസ്റ്റ് ചാർജിങ്ങിനെ വൺപ്ലസ് 12ആർ സപ്പോർട്ട് ചെയ്യുന്നു. 5,500 mAh ബാറ്ററിയാണ് ഫോണിലുള്ളത്.
ക്യാമറയിലേക്ക് വന്നാൽ ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്. 50 എംപി പ്രൈമറി ഷൂട്ടറും 8 എംപി അൾട്രാവൈഡ് സെൻസറുമുണ്ട്. 2 എംപി മാക്രോ സെൻസർ കൂടി ഫോണിലുണ്ട്. ഇതിൽ 16 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയാണ് ഈ ഫോണിലുള്ളത്.
Also Read: 200MP+10MP+12MP+10MP ക്യാമറയുള്ള Black Samsung ഫോണിന് Special ഓഫർ, ഫ്ലിപ്കാർട്ടിൽ!