samsung galaxy s24 with
256GB Samsung Galaxy S24 നിങ്ങൾക്ക് വിലക്കിഴിവിൽ വാങ്ങാൻ ഇതാ അവസരം. ഏറ്റവും മികച്ച സ്റ്റോറേജും പവർഫുള്ളുമായ സാംസങ് ഫോണാണ് ഇങ്ങനെ ഇളവിൽ ലഭിക്കുന്നത്. സാംസങ്ങിന്റെ പ്രീമിയം ഫോണുകളിൽ ഉൾപ്പെട്ട മോഡലാണിത്. ഇപ്പോൾ 27 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടാണ് ഫോണിന് ആമസോൺ നൽകുന്നത്.
ആമസോൺ സാംസങ് ഗാലക്സി എസ്24 സ്മാർട്ഫോണിന് 23000 രൂപയുടെ കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നുവച്ചാൽ 79999 രൂപ വിലയാകുന്ന പ്രീമിയം സെറ്റ് 60000 രൂപയ്ക്കും താഴെ വിൽക്കുന്നു. 256ജിബി കോൺഫിഗറേഷനിലുള്ള ഫോണിന് 56,990 രൂപ മാത്രമാണ് വില.
കറുപ്പ് നിറത്തിലുള്ള Galaxy S24 ഫോണിനാണ് ഈ കിഴിവെന്നതും ശ്രദ്ധിക്കുക. ഇതൊരു പരിമിതകാല ഓഫറായതിനാൽ സ്റ്റോക്ക് തീരുന്നതിന് അനുസരിച്ച് ഓഫറിൽ വ്യത്യാസം വന്നേക്കും.
സ്മാർട്ഫോണിന് ആമസോൺ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ഇഎംഐ ഓഫറും തരുന്നുണ്ട്. 2,566.21 രൂപയ്ക്ക് നോ-കോസ്റ്റ് ഇഎംഐ ലഭിക്കും. 46100 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഈ സാംസങ് ഫോണിനുണ്ട്.
ഈ സാംസങ് ഗാലക്‌സി ഫോണിന് 6.2 ഇഞ്ച് ഡിസ്‌പ്ലേയാണ് വരുന്നത്. LTPO AMOLED സാങ്കേതികവിദ്യയാണ് ഈ സാംസങ് ഫോണിലുള്ളത്. 120Hz റിഫ്രഷ് റേറ്റ് സ്ക്രോളിംഗും ഗെയിമിംഗ് എക്സ്പീരിയൻസും ഇതിലുണ്ട്. എക്‌സിനോസ് 2400 പ്രോസസർ ആണ് ഇതിന് മികച്ച പെർഫോമൻസ് നൽകാൻ സഹായിക്കുന്നത്. 256ജിബി വരെ കപ്പാസിറ്റിയുള്ളതിനാൽ സ്റ്റോറേജിനെ കുറിച്ചും ആശങ്കയൊന്നും വേണ്ട.
ട്രിപ്പിൾ റിയർ ക്യാമറയാണ് സാംസങ് ഈ ഫോണിൽ കൊടുത്തിട്ടുള്ളത്. ഇതിൽ 50MP പ്രൈമറി ക്യാമറയും 10MP ടെലിഫോട്ടോ ലെൻസുമുണ്ട്. 12MP അൾട്രാവൈഡ് ക്യാമറ കൂടി ഉൾപ്പെടുന്നു. പോർട്രെയിറ്റ്, ലാൻഡ്‌സ്‌കേപ്പ് അല്ലെങ്കിൽ ലോ-ലൈറ്റ് ഫോട്ടോഗ്രാഫിയ്ക്ക് ഇത് മികച്ചതാണ്. സെൽഫി പ്രേമികൾക്ക്, 12MP ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു.
സെൽഫി, വീഡിയോ കോളിങ്ങിനായി ഇത് മികച്ച ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് തരുന്നു. ബാറ്ററിയിലേക്ക് വന്നാൽ ഫോണിൽ 4,000mAh ബാറ്ററിയാണുള്ളത്. ഇത് 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.
ഈ സാംസങ് ഫോണിൽ ഗാലക്സി എഐ സപ്പോർട്ടും ലഭിക്കുന്നതാണ്. അതിനാൽ സർക്കിൾ ടു സെർച്ച് പോലുള്ള ഫീച്ചറുകൾ നിങ്ങൾക്ക് ഗാലക്സി എസ്24 ഫോണിൽ പ്രയോജനപ്പെടുത്താം.