Redmi Note 13 Pro
200MP ക്യാമറയുള്ള മിഡ് റേഞ്ച് സ്മാർട്ഫോണാണ് Redmi Note 13 Pro 5G. ഇപ്പോൾ വമ്പിച്ച കിഴിവിൽ സ്മാർട്ഫോൺ സ്വന്തമാക്കാം. ആമസോണിലാണ് റെഡ്മി നോട്ട് 13 പ്രോയ്ക്ക് കിഴിവ്. നിങ്ങൾക്ക് 19000 രൂപയിലും താഴെ ഈ പ്രീമിയം ഫോട്ടോഗ്രാഫി സ്മാർട്ഫോൺ വാങ്ങാനാകുന്നു.
മികച്ച ക്യാമറ ക്വാളിറ്റിയുള്ള നിരവധി ബജറ്റ് ഫോണുകൾ വിപണിയിലുണ്ട്. ഇതിൽ അധിക പൈസയില്ലാതെ ലഭിക്കുന്ന റെഡ്മി നോട്ട് 13 പ്രോ 5G ഫോണിന് ഡിസ്കൌണ്ട് പ്രഖ്യാപിച്ചു.
12GB RAM, 256GB സ്റ്റോറേജുള്ള റെഡ്മി നോട്ട് 13 പ്രോ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 18,659 രൂപയ്ക്കാണ്. 28,999 രൂപയാണ് റെഡ്മി നോട്ട് 13 പ്രോയുടെ ഒറിജിനൽ വില. എസ്ബിഐ, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ അധിക കിഴിവ് നേടാം. ഇങ്ങനെ 1250 രൂപ വരെ നിങ്ങൾക്ക് ഡിസ്കൌണ്ട് ലഭിക്കും.
905 രൂപയുടെ ഇഎംഐ ഓഫർ ലഭ്യമാണ്. 840.21 രൂപ വരെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ലഭിക്കുന്നു.
റെഡ്മി നോട്ട് 13 പ്രോയ്ക്ക് 6.67 ഇഞ്ച് 1.5K AMOLED പാനലാണുള്ളത്. ഇതിന് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനുള്ളതിനാൽ പോറലുകളിൽ നിന്ന് സംരക്ഷണം ലഭിക്കും. ഇതിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് കൊടുത്തിരിക്കുന്നത്.
ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 7S ജെൻ 2 ചിപ്‌സെറ്റാണ് സ്മാർട്ഫോണിലുള്ളത്. മികച്ച സവിശേഷതകൾക്കൊപ്പം, ഫോണിന് 5100mAh ബാറ്ററിയാണ് റെഡ്മി നോട്ട് 13 പ്രോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് 67W ഫാസ്റ്റ് ചാർജിംഗിന്റെ പിന്തുണയ്ക്കുന്നു. ഈ റെഡ്മി സ്മാർട്ഫോൺ കുറച്ച് മിനിറ്റുകൾക്കുള്ളിൽ പൂർണമായും ചാർജ് ചെയ്യപ്പെടുന്ന ഡിവൈസാണ്.
ഡോൾബി അറ്റ്‌മോസ് സൌണ്ട് സപ്പോർട്ടുള്ളതാണ് ഫോൺ. IP54 റേറ്റിങ്ങുള്ളതിനാൽ പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും ഫോണിനെ സുരക്ഷിതമാക്കുന്നു.
റെഡ്മി നോട്ട് 13 പ്രോ പ്രവർത്തിക്കുന്നത് ഹൈപ്പർഒഎസിലാണ്. റെഡ്മി നോട്ട് 13 പ്രോ 5ജിയിൽ 200MP പ്രൈമറി ക്യാമറയാണ്. OIS സപ്പോർട്ടുള്ള മെയിൻ സെൻസറാണിത്. ഇതിൽ 8MP അൾട്രാ-വൈഡ് ലെൻസും 2MP മാക്രോ സെൻസറും കൊടുത്തിരിക്കുന്നു. ഫോണിന് മുൻവശത്തുള്ളത് 16MP ക്യാമറയാണ്.