Vivo X300
Amazon റിപ്പബ്ലിക് ഡേ സെയിലിൽ Vivo X300 5G ലാഭത്തിൽ വാങ്ങാം. മീഡിയാടെക് ഡൈമൻസിറ്റി 9500 പ്രോസസറും 200MP Zeiss ക്യാമറയുമുള്ള ഫോണാണിത്. സ്റ്റൈലിലും പെർഫോമൻസിലും മികച്ച പ്രീമിയം ഫോണിന് 10 ശതമാനം കിഴിവുണ്ട്. 8000 രൂപയുടെ ഇളവാണ് ആമസോൺ തരുന്നത്. പോരാഞ്ഞിട്ട് 7500 രൂപയുടെ ബാങ്ക് ഓഫറും ആമസോൺ നൽകുന്നു.
12GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണാണ് വിവോ എക്സ്300 5ജി. ഇതിന് 83999 രൂപയാണ് വിലയെങ്കിലും ആമസോൺ 75,998 രൂപയ്ക്ക് വിൽക്കുന്നു. ഏറ്റവും ആകർഷകമായ ഓഫർ ബാങ്ക് ഡിസ്കൌണ്ടാണ്.
SBI, എച്ച്ഡിഎഫ്സി കാർഡിലൂടെ 7500 രൂപയുടെ കിഴിവാണ് ലഭിക്കുന്നത്. ഇത് ഉപയോഗപ്പെടുത്തുന്നവർക്ക് വിവോ എക്സ്300 68000 രൂപ റേഞ്ചിൽ വാങ്ങാം. 43450 രൂപയുടെ എക്സ്ചേഞ്ച് ഡീലും ആമസോൺ ഓഫർ ചെയ്യുന്നു. ഇതിന് 2,672 രൂപയുടെ ഇഎംഐ ഓഫറും ലഭ്യമാണ്.
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ജനുവരി 22 ന് അവസാനിക്കുന്നു. അതിനാൽ വിവോ എക്സ്300 5ജി കുറഞ്ഞ വിലയ്ക്ക് വാങ്ങണമെങ്കിൽ വേഗം വാങ്ങിക്കാം.
വിവോ X300 സീരീസിൽ ZEISS- ട്യൂൺ ചെയ്ത ട്രിപ്പിൾ ക്യാമറയാണുള്ളത്. 1216×1640 പിക്‌സൽ റെസല്യൂഷനാണ് ഇതിലുള്ളത്. 6.31 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് വിവോ X300 ഫോണിലുള്ളത്. 120Hz വരെ റിഫ്രഷ് റേറ്റും 4500 nits വരെ പീക്ക് ബ്രൈറ്റ്‌നസ് ഫോൺ ഡിസ്‌പ്ലേയ്ക്കുണ്ട്.
Also Read: കിടിലൻ Samsung 5ജി 44 ശതമാനം വില കുറച്ച് റിപ്പബ്ലിക് ഡേ സെയിലിൽ, 5000 mAh ബാറ്ററി ബജറ്റ് ഫോൺ
ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 9500 പ്രോസസറാണ് ഫോണിന് കരുത്ത് നൽകുന്നത്. ഇതിൽ 16GB റാമും 512GB ഇന്റേണൽ സ്റ്റോറേജും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 16 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിൽ പ്രവർത്തിക്കുന്നത്.
f/1.68 അപ്പേർച്ചറുള്ള 200MP പ്രൈമറി ക്യാമറ ഫോണിലുള്ളത്. ഇതിൽ 50MP അൾട്രാ-വൈഡ് ആംഗിൾ ലെൻസും 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയുമുണ്ട്. ഫോണിന് മുൻവശത്ത് 50MP സെൽഫി ക്യാമറയുമുണ്ട്.
വിവോ X300 5ജിയിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ സജ്ജീകരിച്ചിരിക്കുന്നു. ഇത് 40W വയർലെസ് ചാർജിംഗും റിവേഴ്‌സ് വയർലെസ് ചാർജിങ്ങും പിന്തുണയ്ക്കുന്നു. ഫോണിനെ പവർഫുള്ളാക്കുന്നത് 5,360 mAh ബാറ്ററിയാണ്. ഹാൻഡ്സെറ്റിൽ IP89+IP69 റേറ്റിംഗ് നൽകിയിട്ടുണ്ട്.