REDMI Note 13 Pro 5G
200MP Triple ക്യാമറയുള്ള REDMI Note 13 Pro 5G നിങ്ങൾക്ക് വിലക്കിഴിവിൽ വാങ്ങാം. ഇതിനായി ഫ്ലിപ്കാർട്ടിൽ ആകർഷകമായ ഓഫർ പ്രഖ്യാപിച്ചു. ജൂലൈ 28-ന് ഷവോമിയുടെ Redmi Note 14 SE 5G ലോഞ്ച് ചെയ്യാനൊരുങ്ങുകയാണ്. ഇതിന് മുന്നേ റെഡ്മി നോട്ട് 13 പ്രോയ്ക്ക് കിഴിവ് അനുവദിച്ചിരിക്കുന്നു. കോറൽ പർപ്പിൾ നിറത്തിലുള്ള സ്ലിം ഡിസൈനിലാണ് ഈ 5ജി സ്മാർട്ഫോൺ നിർമിച്ചിരിക്കുന്നത്.
8ജിബി, 256ജിബി സ്റ്റോറേജുള്ള റെഡ്മി നോട്ട് 13 പ്രോയുടെ ലോഞ്ച് ചെയ്തത് 30,999 രൂപയ്ക്കാണ്. വേഗതയേറിയ Snapdragon പ്രോസസറുള്ള സ്റ്റൈലിഷ് സ്മാർട്ഫോണാണിത്. 9000 രൂപ വിലക്കിഴിവിൽ ഹാൻഡ്സെറ്റ്, 21999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡുകൾ വഴി 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. നിങ്ങൾ പഴയ ഫോൺ മാറ്റി വാങ്ങുന്നെങ്കിൽ 20000 രൂപയ്ക്കും താഴെ സ്മാർട്ഫോൺ വാങ്ങാം. റെഡ്മി നോട്ട് 13 പ്രോയ്ക്ക് 18,700 രൂപയുടെ എക്സ്ചേഞ്ച് ഡീൽ ഫ്ലിപ്കാർട്ട് അനുവദിച്ചു.
6.67 ഇഞ്ച് വലിപ്പമുള്ള 1.5K ക്രിസ്റ്റൽ റെസ് AMOLED ഡിസ്‌പ്ലേയുള്ള സ്മാർട്ഫോണാണിത്. ഇതിന് 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും 1800 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സും കൊടുത്തിരിക്കുന്നു. ഇതിൽ ഡോൾബി വിഷൻ സപ്പോർട്ട് ലഭിക്കും. ഫോൺ സ്ക്രീൻ കോർണിങ് ഗോറില്ല ഗ്ലാസ് വിക്ടസിന്റെ പ്രൊട്ടക്ഷനുള്ളതാണ്.
ഫോൺ ഫോട്ടോഗ്രാഫിയ്ക്ക് മാത്രമല്ല, പെർഫോമൻസിലും കരുത്തനാണ്. ക്വാൽകോം സ്നാപ്ഡ്രാഗണിന്റെ 7s Gen 2 മൊബൈൽ പ്ലാറ്റ്ഫോം 5G പ്രോസസ്സറാണ് ഫോണിലുള്ളത്. 4 നാനാമീറ്റർ പ്രോസസ് ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്.
ഫ്ലാഗ്ഷിപ്പ്-ലെവൽ പെർഫോമൻസ് റെഡ്മിയുടെ Note 13 Pro 5ജി ഉറപ്പാക്കുന്നു. 200MP പ്രൈമറി ക്യാമറ ഹാൻഡ്സെറ്റിലുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനെ പിന്തുണയ്ക്കുന്നതിൽ മികച്ച ഇമേജും വീഡിയോയുമെടുക്കാം. 8MP അൾട്രാ-വൈഡ് ക്യാമറയും 2MP മാക്രോ ക്യാമറയുമാണ് ട്രിപ്പിൾ ക്യാമറയിലെ മറ്റ് രണ്ട് സെൻസറുകൾ. 16MP സെൽഫി ക്യാമറയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. 4K വീഡിയോ റെക്കോഡിങ്ങിനെയും ഈ സ്മാർട്ഫോൺ പിന്തുണയ്ക്കുന്നു.
ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14 ആണ് ഈ റെഡ്മി 5ജിയിലെ സോഫ്റ്റ് വെയർ. ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളാണ് ഫോണിലുള്ളത്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും, എഐ സപ്പോർട്ട് ചെയ്യുന്ന ഫേസ് അൺലോക്ക് ഫീച്ചറും ഇതിനുണ്ട്.
5100mAh കപ്പാസിറ്റിയുള്ള കരുത്തുറ്റ ബാറ്ററിയാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 67W ടർബോ ചാർജിങ്ങിനെ ഈ ഹാൻഡ്സെറ്റ് പിന്തുണയ്ക്കുന്നു. 5G, 4G VoLTE കണക്റ്റിവിറ്റി ഓപ്ഷനുകൾ റെഡ്മി നോട്ട് 13 പ്രോയിലുണ്ട്. ബ്ലൂടൂത്ത് v5.2, വൈ-ഫൈ 5 ഓപ്ഷനുകൾ ഇതിൽ ലഭ്യമാണ്. 3.5mm ഹെഡ്‌ഫോൺ ജാക്ക് വഴി ഇയർഫോണുകൾ കണക്റ്റ് ചെയ്യാം. IP54 റേറ്റിങ്ങുള്ളതിനാൽ ഡ്യൂറബിലിറ്റിയിലും ഇത് മികച്ച സ്മാർട്ഫോണാണ്.
Also Read: Mivi Soundbar, 2 സബ്‌വൂഫറുകൾക്കൊപ്പം വാങ്ങാം! 72 ശതമാനം ഡിസ്കൗണ്ടിൽ വിൽപ്പനയ്ക്ക്!