Redmi Note 13 Pro 5G
200MP ട്രിപ്പിൾ ക്യാമറ, ഓറഞ്ചിഷ് റെഡ് കളർ Redmi Note 13 Pro ഫോണിന് കിടിലൻ കിഴിവ് അനുവദിച്ചു. 28,999 രൂപ വിലയാകുന്ന ഹാൻഡ്സെറ്റിന് ആമസോണിലാണ് എക്സ്ക്ലൂസിവ് വിൽപ്പന സംഘടിപ്പിച്ചിരിക്കുന്നത്. 8000 രൂപയ്ക്ക് മുകളിൽ ഇതിന് ഫ്ലാറ്റ് ഡിസ്കൌണ്ട് ആമസോൺ അനുവദിച്ചു. 1000 രൂപയ്ക്ക് ഇഎംഐയിലും റെഡ്മി നോട്ട് 13 പ്രോ സ്വന്തമാക്കാം. ഈ സ്പെഷ്യൽ ഓഫറിനെ കുറിച്ച് കൂടുതലറിയാം.
8GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള റെഡ്മി നോട്ട് 13 പ്രോ 5ജി വിലക്കുറവിൽ വിൽക്കുകയാണ്. ഈ സ്മാർട്ഫോണിന്റെ വിപണി വില 28999 രൂപയാണ്. ഇതിന് 28 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ആമസോൺ അനുവദിച്ചിരിക്കുന്നു.
20,900 രൂപയാണ് ആമസോണിൽ 128ജിബി ഫോണിന് വില. ഇത് ബാങ്ക് ഓഫർ ഉൾപ്പെടുത്താതെയുള്ള കിഴിവാണ്. 1000 രൂപയുടെ എക്സ്ചേഞ്ച് കിഴിവും ആമസോൺ തരുന്നു. റെഡ്മി നോട്ട് 13 പ്രോയ്ക്ക് ആകർഷകമായ ഇഎംഐ ഡീൽ ലഭിക്കുന്നു. 1,008 രൂപയുടെ ഇഎംഐ ഡീലും റെഡ്മി നോട്ട് 13 പ്രോ തരുന്നു. സ്കാർലെറ്റ് റെഡ് നിറത്തിലുള്ള റെഡ്മി ഫോൺ വളരെ ജനപ്രിയമായ മോഡൽ കൂടിയാണ്. ഇതിന് തന്നെയാണ് വിലക്കിഴിവ് ലഭിക്കുന്നത്.
6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് ഈ റെഡ്മി 5ജിയിലുള്ളത്. 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഫോൺ സ്ക്രീനിനുണ്ട്. ഈ ഫോണിന് ഡോൾബി വിഷൻ സപ്പോർട്ട് ലഭിക്കുന്നു. ഇതിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ കൊടുത്തിരിക്കുന്നു.
ഈ സ്മാർട്ഫോണിൽ സ്നാപ്ഡ്രാഗൺ 7s Gen 2 പ്രൊസസറാണ് കൊടുത്തിരിക്കുന്നത്. ഇതിൽ 12GB വരെ റാമും 256GB വരെ ഇന്റേണൽ സ്റ്റോറേജും ബന്ധിപ്പിച്ചിരിക്കുന്നു. 5100mAh ബാറ്ററി ഇതിലുണ്ട്. സ്മാർട്ഫോൺ 67W ഫാസ്റ്റ് ചാർജിങ്ങിനെയും പിന്തുണയ്ക്കുന്നു. വെള്ളം തെറിക്കുമ്പോഴും പൊടു പ്രതിരോധിക്കുന്നതിനും ഇതിന് IP54 റേറ്റിങ്ങുണ്ട്.
ഈ സ്മാർട്ഫോണിൽ 200MP പ്രൈമറി സെൻസറുണ്ട്. ഫോണിൽ 8MP അൾട്രാ-വൈഡ് ലെൻസും 2MP മാക്രോ സെൻസറുമുണ്ട്. ഇങ്ങനെ മികച്ച ട്രിപ്പിൾ ക്യാമറ സിസ്റ്റം ഹാൻഡ്സെറ്റിൽ കൊടുത്തിരിക്കുന്നു. ഇതിൽ മുൻക്യാമറ 16MP സെൻസറാണ്.
ഷവോമിയുടെ റെഡ്മി Note 13 ഫോണിനെ അപേക്ഷിച്ച് റെഡ്മി Note 13 പ്രോ കൂടുതൽ ഫീച്ചറുകളുള്ള ഫോണാണ്. പ്രോയിൽ മെച്ചപ്പെടുത്തിയ ക്യാമറയും വളരെ ശക്തമായ പ്രോസസറുമുണ്ട്. ഫ്ലാഗ്ഷിപ്പ് ലെവലിലുള്ള ക്യാമറ പെർഫോമൻസ് ഇതിനുണ്ട്.