Vivo X200 Pro
512GB Vivo X200 Pro 5G നിങ്ങൾക്ക് വമ്പിച്ച വിലക്കിഴിവിൽ വാങ്ങാനാകും. 200MP ടെലിഫോട്ടോ ക്യാമറയും 6000mAh ബാറ്ററിയുമുള്ള സ്മാർട്ഫോണാണിത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15-ലാണ് ഇത് പ്രവർത്തിക്കുന്നത്. ഫോണിന് മുമ്പെങ്ങുമില്ലാത്ത ആകർഷക ഓഫറാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. വിവോയുടെ ഫ്ലാഗ്ഷിപ്പ് ഡിവൈസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഈ അവസരം തീർച്ചയായും ഉപയോഗിക്കുക. ഓഫറിനെ കുറിച്ച് വിശദമായി അറിയാം…
16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 1,01,999 രൂപയാണ് വിലയാകുന്നത്. എന്നാൽ ആമസോണിലും ഫ്ലിപ്കാർട്ടിലും ഫോൺ വമ്പിച്ച ആദായത്തിൽ വിൽക്കുകയാണ്. രണ്ട് സൈറ്റുകളിലും ഈ ഫ്ലാഗ്ഷിപ്പ് ഒരേ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. പക്ഷേ ആമസോൺ വഴി പർച്ചേസ് ചെയ്യുന്നവർക്ക് ഫ്രീയായി iQOO ഇയർപോഡും വാങ്ങാനാകും.
ഈ വിവോ സ്മാർട്ട്‌ഫോൺ സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 94,999 രൂപയ്ക്കാണ്. ഫോണിന് 7,000 രൂപയുടെ ഫ്ലാറ്റ് ഡിസ്‌കൗണ്ടാണ് ഒറിജിനൽ വിലയിൽ നിന്ന് കുറച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകൾക്ക് 7,000 രൂപയുടെ തൽക്ഷണ ബാങ്ക് ഡിസ്‌കൗണ്ടും ലഭ്യമാണ്. ഇങ്ങനെ 87,999 രൂപയിലേക്ക് വിവോ ഫോണിന്റെ വിലയെത്തുന്നു. ഈ പ്രീമിയം സെറ്റിന് 68,850 രൂപ വരെ എക്‌സ്‌ചേഞ്ച് മൂല്യവും നോ-കോസ്റ്റ് ഇഎംഐയും ലഭിക്കുന്നു. 14,156 രൂപയാണ് ഫോണിന്റെ പലിശയില്ലാതെയുള്ള ഇഎംഐ ഡീൽ.
6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള ഫോണാണ് വിവോയുടെ Xx200 പ്രോ. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റുണ്ട്. ഫോണിൽ പെർഫോമൻസിനായി മീഡിയാടെക് ഡൈമൻസിറ്റി 9400 ചിപ്‌സെറ്റാണുള്ളത്.
16GB RAM, 512GB സ്റ്റോറേജ് കപ്പാസിറ്റിയിലുള്ള സ്മാർട്ഫോണാണ് വിവോ X200 Pro. ഇതിലെ ടെലിഫോട്ടോ ക്യാമറ 200mp ആണ്. ഈ ടെലിഫോട്ടോ ലെൻസിൽ 3.7x ഒപ്റ്റിക്കൽ സൂം HP9 സെൻസറാണ് കൊടുത്തിരിക്കുന്നത്. ഇത് OIS സപ്പോർട്ട് ചെയ്യുന്ന സെൻസർ കൂടിയാണ്. ഫോണിൽ OIS സപ്പോർട്ടുള്ള 50mp ക്യാമറയുമുണ്ട്. 50MP വൈഡ് ആംഗിൾ സെൻസറും ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിലുണ്ട്. ഇതിൽ മുൻവശത്തുള്ളത്, 32 MP സെൽഫി ക്യാമറയാണ്.
90W വയർഡ് ഫ്ലാഷ് ചാർജിങ്ങിനെ ഇത് സപ്പോർട്ട് ചെയ്യുന്നു. 30W വയർലെസ് ഫ്ലാഷ് ചാർജും ഫോൺ പിന്തുണയ്ക്കുന്നുണ്ട്. ഇതിൽ 6000 mAh ബാറ്ററിയാണ് വിവോ X200 പ്രോയിലുള്ളത്.