Samsung Galaxy S25 Ultra
12GB Samsung Galaxy S25 Ultra നിങ്ങൾക്ക് കുറഞ്ഞ വിലയിൽ പർച്ചേസ് ചെയ്യാം. 29000 രൂപയ്ക്ക് അടുത്ത് വില കുറച്ചാണ് ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോൺ ഇപ്പോൾ ലഭിക്കുന്നത്. മികച്ച ക്യാമറ സംവിധാനമുള്ള പ്രീമിയം സാംസങ് ഫോണാണിത്. വിലയും ഓഫറും പ്രത്യേകതകളും നോക്കാം.
ടൈറ്റാനിയം സിൽവർ ബ്ലൂ, ടൈറ്റാനിയം ബ്ലാക്ക് കളറുകളിലുള്ള രണ്ട് സ്മാർട്ഫോണുകൾക്കാണ് ഓഫർ. 19% കിഴിവിലാണ് ഹാൻഡ്സെറ്റ് വിൽക്കുന്നത്. 12GB RAM + 256GB സ്റ്റോറേജാണ് ഇതിനുള്ളത്. ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം സിൽവർ എന്നീ മറ്റ് രണ്ട് ഓപ്ഷനുകൾക്കും ഈ ഓഫർ ബാധകമല്ല.
1,04,999 രൂപയാണ് ആമസോണിലെ ഓഫർ. HDFC ബാങ്ക് കാർഡുകളിലൂടെ 1500 രൂപ കിഴിവ് ലഭിക്കുന്നു.
5,066 രൂപയുടെ ഇഎംഐ ഡീലും സാംസങ് ഗാലക്സി S25 അൾട്രായ്ക്ക് നേടാം. ഇതിന് പുറമെ മുൻനിര ഫ്ലാഗ്ഷിപ്പിന് 55,100 രൂപയുടെ എക്സ്ചേഞ്ച് ഡിസ്കൌണ്ടും ലഭിക്കും. ഇങ്ങനെ വളരെ ഗുണനിലവാരത്തിലുള്ള ഫോണാണ് നിങ്ങൾ എക്സചേഞ്ചിനായി കൊടുക്കുന്നതെങ്കിൽ, പകുതി വിലയ്ക്ക് ഗാലക്സി എസ്24 അൾട്രാ സ്വന്തമാക്കാം.
6.9 ഇഞ്ച് വലിപ്പമുള്ള QHD+ അമോലെഡ് 2X ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 120Hz റിഫ്രഷ് റേറ്റ് ഇതിന്റെ സ്ക്രീനിനുണ്ട്. 5,000 mAh ബാറ്ററിയുള്ള പവർഫുൾ സ്മാർട്ഫോണാണിത്. ഇതിന് 45W ഫാസ്റ്റ് ചാർജിങ്ങിനെ ഈ ബാറ്ററി സപ്പോർട്ട് ചെയ്യുന്നു.
ക്യാമറയിലും പ്രോസസറിലും അത്യുഗ്രൻ പെർഫോമൻസാണ് ഗാലക്സി എസ്25 അൾട്രായ്ക്കുള്ളത്. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 4 ആണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. ഫോണിൽ ഒക്ടാ-കോർ പ്രോസസ്സറാണ് കൊടുത്തിട്ടുള്ളത്. ശക്തമായ പ്രോസസ്സർ ഗെയിമിങ്ങിനും, മൾട്ടിടാസ്കിങ്ങിനും നല്ലതാണ്. മുൻ മോഡലുകളേക്കാൾ വേഗതയും കാര്യക്ഷമതയും ഇത് ഉറപ്പാക്കുന്നു. 12GB വരെ റാമും 1TB വരെ ഇന്റേണൽ സ്റ്റോറേജും സ്നാപ്ഡ്രാഗൺ ചിപ്സെറ്റ് സപ്പോർട്ട് ചെയ്യുന്നു.
200MP പ്രൈമറി ക്യാമറ ഇതിലുണ്ട്. 120 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള 50MP അൾട്രാവൈഡ് ക്യാമറ കൊടുത്തിരിക്കുന്നു. 5x ഒപ്റ്റിക്കൽ സൂമും OIS സപ്പോർട്ടുമുള്ള 50MP ടെലിഫോട്ടോ ക്യാമറയുമുണ്ട്. 3x ഒപ്റ്റിക്കൽ സൂമിനൊപ്പം OIS പിന്തുണയ്ക്കുന്ന മറ്റൊരു ടെലിഫോട്ടോ ക്യാമറയും ഇതിലുണ്ട്. ഇങ്ങനെ സാംസങ് ഗാലക്സിയുടെ ഫ്ലാഗ്ഷിപ്പിൽ ഫോട്ടോഗ്രാഫിയ്ക്കായി ക്വാഡ് ക്യാമറ സംവിധാനമാണുള്ളത്.
സെൽഫികൾക്കായി 12MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. 8K വീഡിയോ റെക്കോർഡിംഗ് കപ്പാസിറ്റിയുള്ള സ്മാർട്ഫോണാണിത്.
Also Read: BSNL 80 Days Plan: 80 ദിവസത്തേക്കൊരു പ്ലാനോ! ദിവസേന 2ജിബി, Unlimited കോളിങ് ലഭിക്കാനിതാ ബജറ്റ് ഓപ്ഷൻ