200MP Samsung സെൻസറുമായി Vivo X300 Pro എത്താറായി, Galaxy S സീരീസിനെ വെല്ലുന്ന ഫോട്ടോഗ്രാഫി ഒരു ലക്ഷത്തിനും താഴെ…

Updated on 18-Sep-2025
HIGHLIGHTS

Vivo X300 Pro എന്ന കിടിലൻ ഫോട്ടോഗ്രാഫി, പെർഫോമൻസ് സ്മാർട്ഫോണാണ് വരാനിരിക്കുന്നത്

ഒരു ലക്ഷം രൂപയിൽ താഴെ വിലയിലേക്ക് വിവോ ഒരു കിടിലൻ സെറ്റ് കൊണ്ടുവരികയാണ്

ക്യാമറയിലും ഈ വിവോ എക്സ്300 പ്രോ താരമായിരിക്കും

Vivo X300 Pro Launch: ഫോട്ടോഗ്രാഫിയിൽ ആൻഡ്രോയിഡിലെ രാജാവ് സാംസങ് എസ് സീരീസും ആപ്പിളിൽ ഐഫോണുകളുമാണല്ലോ! എന്നാൽ വിലയാണ് കടുപ്പം. എന്നാൽ ഒരു ലക്ഷം രൂപയിൽ താഴെ വിലയിലേക്ക് വിവോ ഒരു കിടിലൻ സെറ്റ് കൊണ്ടുവരികയാണ്. ഇതിനകം വിവോയുടെ ഫ്ലാഗ്ഷിപ്പ് ഇന്ത്യക്കാരുടെയും മലയാളികളുടെയും പ്രിയപ്പെട്ട ക്യാമറ ഫോണാണ്. ഈ ഫ്ലാഗ്ഷിപ്പ് ലൈനപ്പിൽ ഇനി പുതിയ സ്മാർട്ഫോണുകളാണ് പുറത്തിറങ്ങുന്നത്.

Vivo X300 Pro എന്ന കിടിലൻ ഫോട്ടോഗ്രാഫി, പെർഫോമൻസ് സ്മാർട്ഫോണാണ് വരാനിരിക്കുന്നത്. അതും വലിയ കാത്തിരിപ്പില്ലാതെ വിവോ എക്സ്300 പ്രോ ലോഞ്ച് ചെയ്യും. ഈ വിവോ സ്മാർട്ഫോണിന്റെ ലോഞ്ച് എപ്പോഴാണെന്നും, വിലയും ഫീച്ചറുകളും നോക്കണ്ടേ!

Vivo X300 Pro: പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റിലുള്ള, 6.78 ഇഞ്ച് AMOLED പാനലാണ് വിവോയുടെ X300 Pro ഫോണിൽ നൽകുന്നത്. എന്നാൽ ഇത് ഔട്ട്ഡോറിലും മറ്റും ബ്രൈറ്റ്‌നെസിനെ കുറിച്ച് വിശദാംശങ്ങളൊന്നും ലഭിച്ചിട്ടില്ല. 12GB വരെ റാമും 512GB സ്റ്റോറേജുമുള്ള ഫോണുകളായിരിക്കും വിവോ എക്സ്300 പ്രോയിൽ സജ്ജീകരിക്കുക എന്നും റിപ്പോർട്ടുണ്ട്.

Vivo X300 Pro

വിവോയുടെ എക്സ് സീരീസ് ഫ്ലാഗ്ഷിപ്പിൽ മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്‌സെറ്റ് നൽകും. ഇതിൽ 4,011,932 Antutu സ്‌കോർ ലഭിക്കുമെന്നും പറയുന്നു.

ക്യാമറയിലും ഈ വിവോ എക്സ്300 പ്രോ താരമായിരിക്കും. ഇതിൽ 200MP സാംസങ് HPB മെയിൻ സെൻസർ നൽകുമെന്നാണ് സൂചന. ഇിതിൽ 50MP സോണി LYT-602 പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസും ഉൾപ്പെടുത്തുമെന്നാണ് സൂചന. ഫ്ലാഗ്ഷിപ്പ് ഹാൻഡ്സെറ്റിൽ അൾട്രാവൈഡ് സെൻസറും നൽകിയേക്കും. ഫോണിലെ ഫ്രണ്ട് ക്യാമറയെ കുറിച്ചുള്ള വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

6,500 mAh ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തുക എന്നാണ് വിവരം. ഇത് 90W വയർഡ് ചാർജിംഗും വയർലെസ് ചാർജിങ്ങും പിന്തുണയ്ക്കുന്നു.

Vivo X300 Pro: വില എത്രയാകും?

കമ്പനി ഫോണിന്റെ വിലയെ കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകിയിട്ടില്ല. വിവോ എക്സ് 300 പ്രോ 99,999 രൂപയിലായിരിക്കും പുറത്തിറക്കുക. ഫോട്ടോഗ്രാഫി ടോപ് എൻഡ് ഫോണുകൾ നോക്കുന്നവർക്ക്, അങ്ങനെയെങ്കിൽ സാംസങ് എസ് സീരീസുകളേക്കാൾ ആശ്രയിക്കാവുന്ന ഹാൻഡ്സെറ്റാകുമിത്.

വിവോ X300 പ്രോ എപ്പോൾ ലോഞ്ച്?

മുൻ റിപ്പോർട്ടുകൾ പ്രകാരം, വിവോ X300 സീരീസ് ചൈനയിൽ ഒക്ടോബർ 13-ന് ലോഞ്ച് ചെയ്തേക്കും. ഇതുവരെയും, ഇന്ത്യയുടെ ലോഞ്ച് തീയതിയെ കുറിച്ച് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ല. വിവോ എക്സ്300 പ്രോ ഡിസംബറിൽ ഇന്ത്യയിലെത്തുമെന്നും ചില സൂചനകളുണ്ട്.

Also Read: iPhone 16 51000 രൂപ റേഞ്ചിൽ Flipkart Big Billion ഡേയ്സിൽ കിട്ടും, വരാനിരിക്കുന്നത് ബമ്പർ ഓഫറാണോ?

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :