200 megapixel samsung galaxy s24 ultra now rs 35000 price cut
ആരുടെയും സ്വപ്ന ഫോണാണ് Samsung Galaxy S24 Ultra. സാംസങ്ങിന്റെ ഏറ്റവും വമ്പൻ ഫ്ലാഗ്ഷിപ്പ് ഫോണുമിതാണ്. ഇപ്പോഴിതാ S24 Ultra വമ്പൻ ഡിസ്കൗണ്ടിലാണ് വിൽക്കുന്നത്. സാംസങ് സൈറ്റ് വരെ 1,21,999 രൂപയ്ക്ക് വിൽക്കുമ്പോൾ, Amazon ഗംഭീര കിഴിവ് നൽകുന്നു.
നിങ്ങളൊരു സാംസങ് ആരാധകനാണെങ്കിൽ മിസ്സാക്കരുതാത്ത ഓഫറാണിത്. സാംസങ് ഗാലക്സി S24 അൾട്രാ ഒരു ലക്ഷം രൂപയ്ക്കും താഴെ വാങ്ങാമെന്നതാണ് ലാഭം. കൂടാതെ ഫോണിന് എക്‌സ്‌ചേഞ്ച് ബോണസും ഇഎംഐ ഓഫറുകളും ആമസോൺ നൽകുന്നുണ്ട്.
ഈ വർഷത്തെ ഫ്ലാഗ്ഷിപ്പ് ഫോണിന്റെ മൂന്ന് സ്റ്റോറേജ് വേരിയന്റിനും 12GB RAM ആണുള്ളത്. ഇതിൽ 256GB സ്റ്റോറേജ് വേരിയന്റിനാണ് ഇപ്പോൾ കിഴിവുള്ളത്. 1,34,999 രൂപയാണ് ഫോണിന്റെ വിപണി വില. സാംസങ്ങിന്റെ ഔദ്യോഗിക സൈറ്റിൽ ഫോൺ 1,21,999 രൂപയ്ക്ക് ഇപ്പോൾ വിൽക്കുന്നു.
എന്നാൽ ആമസോണിലോ ഫോൺ 97,690 രൂപയ്ക്കാണ് വിൽക്കുന്നത്. 24,300 രൂപയാണ് ബാങ്ക് ഓഫറൊന്നും ഉൾപ്പെടാതെ ഒറ്റയടിക്ക് വെട്ടിക്കുറച്ചത്. 97,690 രൂപയിൽ വീണ്ടും കുറവ് വേണമെങ്കിൽ നിങ്ങൾക്ക് എക്സ്ചേഞ്ച് ഓഫർ വിനിയോഗിക്കാം. 45,500 രൂപ വരെ നിങ്ങൾക്ക് എക്സ്ചേഞ്ച് കിഴിവ് ലഭിക്കും. എന്നാൽ മാറ്റി വാങ്ങുന്ന ഫോൺ പ്രീമിയം മോഡലും, നല്ല സ്ഥിതിയിലുമാണെങ്കിലാണ് ഇത്രയും ഡിസ്കൗണ്ട് ലഭിക്കുന്നത്. അങ്ങനെയെങ്കിൽ 52,190 രൂപയ്ക്ക് ഗാലക്സി S24 അൾട്രാ നിങ്ങളുടെ പ്രിയപ്പെട്ട ഫോണായി മാറും.
ഇഎംഐ ഓപ്ഷൻ ഉപയോഗിച്ചും ഇത് വാങ്ങാം. എങ്കിൽ നിങ്ങൾക്ക് ആമസോൺ 4,398.84 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ആണ് തരുന്നത്. വാങ്ങാനുള്ള ആമസോൺ ലിങ്ക്.
6.8 ഇഞ്ച് വലിയ ഡിസ്‌പ്ലേയുള്ള ഫോണാണിത്. 2600 നിറ്റ്സ് ആണ് ഈ സാംസങ് ഫോണിന്റെ ഡിസ്പ്ലേ ബ്രൈറ്റ്നെസ്. ഫോണിന്റെ സ്ക്രീനിന് കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനുണ്ട്. സ്നാപ്ഡ്രാഗൺ 8 Gen 3 പ്രോസസറാണ് ഫോണിലുള്ളത്.
200MP പ്രൈമറി ക്യാമറയുള്ള സ്മാർട്ഫോണാണ് ഗാലക്സി S24 അൾട്രാ. 50MP അൾട്രാ വൈഡ് ക്യാമറയും 12MP ടെലിഫോട്ടോ ക്യാമറയും ഇതിലുണ്ട്. സെൽഫി, വീഡിയോ കോൾ, വ്ളോഗിങ്ങുകൾക്ക് 12MP ഫ്രണ്ട് ക്യാമറ ഉപയോഗിക്കാം. ഫോണിനെ പവറാക്കാൻ 5000mAh ബാറ്ററിയുമുണ്ട്. Galaxy AI ഫീച്ചർ സപ്പോർട്ടുള്ള മുൻനിര സ്മാർട്ഫോണാണിത്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.