Black Friday sale 2025 deals Samsung Galaxy S25 Ultra massive Price drop on Flipkart
Samsung S25 Ultra 5G എല്ലാവരുടെയും സ്വപ്നഫോണായിരിക്കുമല്ലോ! 200 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറയുള്ള പുത്തൻ ഫ്ലാഗ്ഷിപ്പ് ഡിവൈസിന് കിടിലൻ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു. സാംസങ് ഈ വർഷം അവതരിപ്പിച്ച ഫ്ലാഗ്ഷിപ്പ് ഫോണാണ് Samsung Galaxy S25 Ultra 5G. ഇപ്പോൾ അന്യായ ഓഫറിലാണ് സ്മാർട്ഫോൺ വിറ്റഴിക്കുന്നത്.
സാംസങ് ഗാലക്സി എസ്25 അൾട്രാ 5ജിയുടെ ആമസോണിലെ വില അറിഞ്ഞാൽ നിങ്ങൾ ഞെട്ടും. കാരണം 24000 രൂപയ്ക്ക് അടുത്ത് ഫോണിന്റെ വില വെട്ടിക്കുറച്ചിരിക്കുന്നു. അതും ബാങ്ക് ഡിസ്കൌണ്ടൊന്നും ഉൾപ്പെടുത്താതെയുള്ള കിഴിവാണിത്.
1,29,999 രൂപ വിലയാകുന്ന 12GB RAM + 256GB സ്റ്റോറേജ് ഫോണിനാണ് ഓഫർ. ഇതിൽ ഏറ്റവും ഗണ്യമായ ഡിസ്കൌണ്ട് അനുവദിച്ചിട്ടുള്ളത് ടൈറ്റാനിയം ഗ്രേയിലുള്ള ഫോണിനാണ്.
1,07,400 രൂപയ്ക്കാണ് ഇപ്പോൾ സാംസങ് ഗാലക്സി എസ്25 അൾട്രാ വിൽക്കുന്നത്. കൃത്യമായി പറഞ്ഞാൽ 23,999 രൂപയുടെ ഇളവ് അനുവദിച്ചിരിക്കുന്നു. ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകളിലൂടെ 1250 രൂപ വരെ കിഴിവ് ലഭിക്കും. 3180 രൂപയുടെ ക്യാഷ്ബാക്ക് നിങ്ങൾക്ക് ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെയും നേടാം. ഫോണിന് വളരെ താങ്ങാനാവുന്ന ഇഎംഐ, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്. 5,139 രൂപയുടെ ഇഎംഐയും, 4,773 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഡീലും ആമസോണിലുണ്ട്.
ഇനി നിങ്ങൾ വളരെ മികച്ചൊരു ഫോൺ മാറ്റി വാങ്ങുകയാണെങ്കിൽ 73,200 രൂപയ്ക്ക് സ്മാർട്ഫോൺ സ്വന്തമാക്കാം. പർച്ചേസ് സമയത്ത് അധിക തുക നൽകി സാംസങ് കെയർ+, എക്സ്റ്റൻഡഡ് വാറണ്ടി ഓപ്ഷനുകളും തെരഞ്ഞെടുക്കാം.
6.9 ഇഞ്ച് QHD+ AMOLED പാനലാണ് സാംസങ്ങിന്റെ ഈ ഫ്ലാഗ്ഷിപ്പിലുള്ളത്. ഡിസ്പ്ലേയ്ക്ക് 120hz റിഫ്രഷ് റേറ്റുണ്ട്. കരുത്തുറ്റ Snapdragon 8 Elite ചിപ്‌സെറ്റ് കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. ഈ പ്രോസസർ തന്നെയാണ് സാംസങ് സീരീസിലെ മറ്റ് ഫോണുകളിലും നൽകിയിരിക്കുന്നത്. ഏറ്റവും പുതിയതും ശക്തനുമായ പ്രോസസറാണിത്.
ഫോണിലെ ക്വാഡ് ക്യാമറ യൂണിറ്റ് ഐഫോണുകളെ വരെ മറികടന്നിരിക്കുന്നു. ക്വാഡ് ക്യാമറയിലെ പ്രധാനി 200 മെഗാപിക്സലിന്റെ സെൻസറാണ്. 50MP അൾട്രാവൈഡ് ക്യാമറയും 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും ഫോണിലുണ്ട്. ഇതിലെ 10MP ടെലിഫോട്ടോ സെൻസറിന് 3x സൂം സപ്പോർട്ടുണ്ട്. സാംസങ് ഗാലക്സി എസ്25 ഫോണിന് മുൻവശത്ത് 12MP സെൽഫി ക്യാമറയും കൊടുത്തിരിക്കുന്നു.
45W ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന സ്മാർട്ഫോണാണിത്. ഇതിൽ 5,000 mAh ബാറ്ററിയുടെ കരുത്തുമുണ്ട്. ആൻഡ്രോയിഡ് 15-അടിസ്ഥാനമാക്കിയുള്ള One UI 7 ആണ് ഒഎസ്. ഇത് Galaxy AI ഫീച്ചറുകളെ സപ്പോർട്ട് ചെയ്യുന്ന സ്മാർട്ഫോണാണ്.
Also Read: Samsung Galaxy S24 5G ബാങ്ക് ഓഫറുകളൊന്നുമില്ലാതെ 43000 രൂപയ്ക്ക്! Limited Time Offer കൈവിടണ്ട…