samsung Galaxy S24 Ultra 5g, Samsung S24 Ultra 5G,
200MP ക്വാഡ് ക്യാമറ Samsung S24 Ultra 5G കുറഞ്ഞ വിലയ്ക്ക് വാങ്ങാം. നിങ്ങളിൽ പലരുടെയും സ്വപ്നഫോണായിരിക്കുമല്ലോ ഈ ഫ്ലാഗ്ഷിപ്പ് ഹാൻഡ്സെറ്റ്. ആമസോണിൽ Samsung Galaxy S24 Ultra 5G കൂറ്റൻ ഡിസ്കൌണ്ടിൽ വിറ്റഴിക്കുകയാണ്.
12ജിബി റാമും 256ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള Samsung Galaxy S24 Ultra 5G ഫോണിനാണ് കിഴിവ്. 1,34,999 രൂപയാണ് ഇതിന്റെ ഒറിജിനൽ വില. ആമസോണിൽ സ്മാർട്ഫോൺ 41 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ടിൽ വിൽക്കുന്നു. ഈ 256ജിബി ഫോണിന്റെ ഇപ്പോഴത്തെ ആമസോൺ വില 79,999 രൂപയാണ്.
ടൈറ്റാനിയം ഗ്രേ നിറത്തിലുള്ള ഗാലക്സി എസ്24 അൾട്രായ്ക്കാണ് ഓഫറെന്നതും ശ്രദ്ധിക്കുക. 81,547 രൂപയാണ് ഫ്ലിപ്കാർട്ടിലെ വില. ഇതിനേക്കാൾ 1500 രൂപയിൽ കൂടുതൽ വിലക്കുറവ് ആമസോൺ അനുവദിച്ചിരിക്കുന്നു.
47,200 രൂപയുടെ എക്സ്ചേഞ്ച് ഡീൽ ആമസോണിൽ ലഭിക്കും. എന്നുവച്ചാൽ ഓഫർ വിലയിൽ നിന്നും 30000 രൂപയുടെ കിഴിവ് എക്സചേഞ്ചിൽ നിന്ന് നേടാം. 3,860 രൂപ വരെ നിങ്ങൾക്ക് ഇഎംഐ ഡീലും ആമസോൺ വാഗ്ദാനം ചെയ്യുന്നു.
2024-ന്റെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണാണ് ഗാലക്സി എസ്24 അൾട്രാ 5ജി. ടൈറ്റാനിയം ഫ്രെയിം ഉപയോഗിച്ചാണ് ഗാലക്സി എസ്24 അൾട്രായ്ക്കുള്ളത്. 6.8 ഇഞ്ച് ഡൈനാമിക് AMOLED 2X ഡിസ്പ്ലേയാണ് ഈ സ്മാർട്ഫോണിനുള്ളത്. ഇതിന് 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുണ്ട്.
ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 3 ഫോർ ഗാലക്സി പ്രോസസ്സറാണ് ഈ ഫ്ലാഗ്ഷിപ്പിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ ഫോൺ അതിവേഗ പെർഫോമൻസ് കൊടുത്തിരിക്കുന്നു. ഇതിൽ 12 ജിബി റാം സപ്പോർട്ടുള്ള മോഡലുകളാണുള്ളത്. 256 ജിബി മുതൽ 1 ടിബി വരെയുള്ള സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഗാലക്സി എസ്24 അൾട്രായിലുണ്ട്.
ഈ സാംസങ് ഫോണിൽ ക്വാഡ് ക്യാമറ യൂണിറ്റുള്ളത്. 200MP പ്രൈമറ ക്യാമറ ഇതിലുണ്ട്. സ്മാർടഫോണിൽ 12MP അൾട്രാ-വൈഡ് ക്യാമറയും 50MP ടെലിഫോട്ടോ ക്യാമറയും കൊടുത്തിരിക്കുന്നു. ഈ ടെലിഫോട്ടോ ലെൻസിന് 5x ഒപ്റ്റിക്കൽ സൂം സപ്പോർട്ടുണ്ട്. ഫോണിൽ 10MP 3x ഒപ്റ്റിക്കൽ സൂമുള്ള മറ്റൊരു ടെലിഫോട്ടോ ക്യാമറ കൂടിയുണ്ട്. എസ്25 അൾട്രാ വരുന്നതിന് മുമ്പ് വരെ ഈ സാംസങ് ഫോണായിരുന്നു ഫോട്ടോഗ്രാഫിയിലെ രാജാവെന്ന് പറയാം. ഇതിൽ 100x സ്പേസ് സൂം ഫീച്ചർ ലഭ്യമാണ്. ഫോണിന് മുൻവശത്ത് 12MP സെൽഫി ക്യാമറയും കൊടുത്തിരിക്കുന്നു.
സാംസങ് ഗാലക്സി എസ്24 അൾട്രായിൽ 5000mAh ബാറ്ററി കൊടുത്തിരിക്കുന്നു. ഈ പവർഫുൾ ബാറ്ററിയ്ക്ക് 45W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമുണ്ട്.
ഗാലക്സി എഐ സപ്പോർട്ടാണ് ഫോണിന്റെ എടുത്തുപറയേണ്ട ഫീച്ചർ. സർക്കിൾ ടു സെർച്ച്, ലൈവ് ട്രാൻസ്ലേറ്റ്, ജനറേറ്റീവ് എഡിറ്റിങ് പോലുള്ള എഐ ഫീച്ചറുകൾ ഗാലക്സി എസ്24 അൾട്രായ്ക്കുണ്ട്. ബിൽറ്റ്-ഇൻ എസ്-പെൻ ഇതിൽ കൊടുത്തിരിക്കുന്നു. ഇങ്ങനെ സ്മാർട്ഫോണിൽ എഴുതാനും വരയ്ക്കാനും ഈ എസ്-പെൻ ഫീച്ചർ സഹായിക്കും.
വേഗതയേറിയ പ്രോസസറും തിളക്കമുള്ള ഡിസ്പ്ലേയും കരുത്തുറ്റ ബാറ്ററിയുമുള്ള സ്മാർട്ഫോണാണ് ഗാലക്സി എസ്23 5ജിയിലുള്ളത്. വളരെ മികച്ച ക്യാമറ ഫീച്ചറും, വളരെ മേന്മയേറിയ സോഫ്റ്റ്‌വെയർ സപ്പോർട്ടും എസ്24 ഫോണിലുണ്ട്. ഗാലക്സി എസ്24 5ജിയിൽ 7 വർഷത്തെ ഒഎസ് സപ്പോർട്ടുണ്ട്. ഗാലക്സി എസ്23 സ്മാർട്ഫോണിൽ 4 വർഷത്തെ സോഫ്റ്റ് വെയർ പിന്തുണയുണ്ട്. എങ്കിൽ ഇതിൽ വിലകുറഞ്ഞത് എസ്23 5ജി ഫോണാണ്. കൂടുതൽ നവീനമായ എഐ ഫീച്ചറും പ്രോസസറും നോക്കുന്നവർക്ക് എസ്23-ന്റെ പിൻഗാമിയായ ഗാലക്സി എസ്24 5ജി ഫോണാണ് ഗുണം.
Also Read: ആപ്പിളിന് മുന്നേ Samsung Event 2025! Galaxy S25 Special ഫോൺ വരാൻ ചുരുങ്ങിയ ദിവസം മാത്രം…