Samsung Galaxy S24 Ultra
സാംസങ് ആരാധകർക്ക് ഇതാ ബമ്പർ ഓഫർ വാർത്ത എത്തിപ്പോയി. ഗാലക്സി എസ്26 അൾട്രായുടെ ലോഞ്ചിന് ശേഷം Samsung Galaxy S24 Ultra വിലക്കുറവിൽ വിൽപ്പനയ്ക്ക്. ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ്പിലെ ജഗജില്ലിയായ ഫോണുകളിലൊന്നാണ് ഗാലക്സി എസ്24 അൾട്രാ. 200MP പ്രൈമറി ക്യാമറയും ക്വാഡ് ക്യാമറ യൂണിറ്റുമുള്ള സാംസങ് 5ജിയ്ക്ക് ഫ്ലിപ്കാർട്ട് നൽകുന്ന വമ്പൻ ഡിസ്കൗണ്ട് അതിശയകരമാണ്.
ഫോട്ടോഗ്രാഫി പ്രേമികളെ വിസ്മയിപ്പിക്കുന്ന ഫോൺ വാങ്ങാൻ താൽപ്പര്യമുള്ളവർ ഈ ലിമിറ്റഡ് ടൈം ഡീൽ വിട്ടുകളയരുത്. ഫ്ലിപ്കാർട്ടിൽ ഫ്ലാറ്റ് കിഴിവ് കൂടാതെ 4000 രൂപ ബാങ്ക് ഓഫറും 4000 രൂപ എക്സ്ചേഞ്ച് ഡീലും ലഭ്യമാണ്. ഈ പരിമിതകാല ഓഫറിന്റെ പൂർണ വിവരങ്ങളും ഫോണിന്റെ പ്രധാന സവിശേഷതകളും വിശദമായി അറിയാം.
Samsung Galaxy S24 Ultra Flipkart Deal
ആമസോണിൽ സ്മാർട്ട് ഫോൺ സ്റ്റോക്ക് കാലിയാണ്. എന്നാൽ ഫ്ലിപ്കാർട്ടിൽ ഇതിന് വിവിധ തരത്തിലുള്ള കിഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 12ജിബി റാമും 256ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് ഗാലക്സി എസ്24 അൾട്രായുടെ ഓഫറാണ് ഇവിടെ വിശദീകരിക്കുന്നത്.
19 ശതമാനം ഇൻസ്റ്റന്റ് ഇളവ് ഇപ്പോൾ ഫ്ലിപ്കാർട്ടിലുണ്ട്. ഇതിലൂടെ സ്മാർട്ട്ഫോണിന്റെ വില 1,08,799 രൂപയിലെത്തിയിരിക്കുന്നു. ഇത് മാത്രമല്ല പർച്ചേസിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന ലാഭം. ആകർഷകമായ എക്സ്ചേഞ്ച്, ബാങ്ക് കിഴിവ് കൂടി വിനിയോഗിച്ചാൽ കൂടുതൽ വിലക്കുറവ് കണ്ടെത്താം.
സാംസങ് എസ്24 അൾട്രാ 5ജിയ്ക്ക് ഫ്ലിപ്കാർട്ടിൽ 1,04,799 രൂപയുടെ എക്സ്ചേഞ്ച് ഡീൽ ലഭ്യമാണ്. ഇതിന് പുറമെ 4000 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടും ലഭിക്കും. ഇങ്ങനെ മൊത്തം 8000 രൂപയോളമാണ് അധിക കിഴിവ് ലഭിക്കുന്നത്. ഇത് പരിഗണിക്കുമ്പോൾ എസ്24 അൾട്രാ ഒരു ലക്ഷം രൂപയിൽ തന്നെ വാങ്ങാം.
ഫ്ലിപ്കാർട്ട് ആക്സിസ്, എസ്ബിഐ കാർഡുകൾക്കാണ് ഈ ബാങ്ക് കിഴിവ്. ഇതിന് പുറമെ ഫ്ലാഗ്ഷിപ്പ് ഫോൺ ഇഎംഐയിൽ വാങ്ങേണ്ടവർക്ക്, 36 മാസത്തേക്ക് ഇഎംഐ ഡീലും അനുവദിച്ചിരിക്കുന്നു. 3826 രൂപ ഗഡുവായി അടയ്ക്കാവുന്ന ഇഎംഐ ഡീലാണ് ഫ്ലിപ്കാർട്ട് ഓഫർ ചെയ്തിരിക്കുന്നത്.
Also Read: 256GB Samsung Galaxy S26 വിലയിൽ 512GB വാങ്ങാം, 20000 രൂപ വരെ ലാഭിക്കാം
200MP Quad Camera സെറ്റപ്പും, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കരുത്തുമുള്ള സ്മാർട്ട് ഫോണാണിത്. ഇതിന് ശേഷം കമ്പനി ഗാലക്സി എസ്25 അൾട്രാ, ഗാലക്സി എസ്26 അൾട്രാ അവതരിപ്പിച്ചെങ്കിലും ഇപ്പോഴും മികച്ച ഫ്ലാഗ്ഷിപ്പുകളിലൊന്നായി ഇത് തുടരുന്നു. മലയാളികളുടെ കൂടി ഫേവറിറ്റ് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ പോലുള്ള ഫീച്ചറുകൾ എങ്ങനെയാണെന്ന് പരിശോധിക്കാം.
പോക്കറ്റിലൊരു പ്രൊഫഷണൽ സ്റ്റുഡിയോയാണെന്ന് പറയാം ഈ ഫോണിലെ ക്യാമറ. സാംസങ് ഗാലക്സി എസ്24 അൾട്രാ 5G യിൽ ക്വാഡ് ക്യാമറ യൂണിറ്റാണുള്ളത്. 100x സ്പേസ് സൂം സപ്പോർട്ട് ചെയ്യുന്നുണ്ടെന്നത് ഹൈലൈറ്റാണ്. ചന്ദ്രനെപ്പോലും വ്യക്തമായി സൂം ചെയ്ത് പകർത്താനുള്ള സവിശേഷതയാണിത്. സ്മാർട്ട്ഫോണിലെ നാല് ക്യാമറകളെയും വിശദമായി പരിചയപ്പെടാം.
ProVisual Engine വഴി നൈറ്റോഗ്രാഫിയും സാംസങ് മികവുറ്റതാക്കുന്നു. ഫോട്ടോയുടെ ബാക്ക്ഗ്രൗണ്ട് മാറ്റാനും, ആളുകളെ റിമൂവ് ചെയ്യാനുമുള്ള പ്രോ എഐ ഫീച്ചറുകൾക്ക് ഗാലക്സി എഐ സപ്പോർട്ടും ഇതിനുണ്ട്. മികച്ച സെൽഫി ഷോട്ടുകൾക്കായി സാംസങ് എസ്24 അൾട്രായിൽ 12എംപി ഫ്രണ്ട് ക്യാമറ ഉപയോഗിച്ചിരിക്കുന്നു.