Samsung Galaxy S23 Ultra Amazon
സ്മാർട്ട്ഫോൺ പ്രേമികൾക്ക് ഒരു സുവർണാവസരം. Samsung Galaxy S23 Ultra എന്ന കരുത്തുറ്റ ഫ്ലാഗ്ഷിപ്പ് ഫോണിന് മികച്ച കിഴിവ് ലഭ്യമാണ്. സാംസങ് എസ്23 അൾട്രാ ഫോൺ ഇപ്പോൾ പകുതി വിലയ്ക്ക് സ്വന്തമാക്കാം. 200MP ക്വാഡ് ക്യാമറ സെറ്റപ്പും മികച്ച സൂമിംഗ് ഫീച്ചറുകളുമുള്ള പ്രീമിയം ഫോണാണ്.
Samsung Galaxy S26 Ultra ലോഞ്ചിന് പിന്നാലെയാണ് ഓഫർ. ഫ്ലിപ്കാർട്ടിൽ ഫ്ലാഗ്ഷിപ്പ് ഇപ്പോൾ ഔട്ട് ഓഫ് സ്റ്റോക്കാണ്. ആമസോണിൽ ഇതിന് 47 ശതമാനം ഇളവ് ലഭ്യമാണ്. ആകർഷകമായ ക്യാഷ്ബാക്ക്, ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകളും ആമസോൺ ഇന്ത്യ അനുവദിച്ചിരിക്കുന്നു.
സാംസങ് ഗാലക്സി എസ്23 അൾട്ര നിലവിൽ 79,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. 1,09,999 രൂപയാണ് ഇതിന്റെ റീട്ടെയിൽ വില. എന്നാൽ 80000 രൂപയ്ക്ക് താഴെ ഗാലക്സി എസ്23 അൾട്രാ വാങ്ങിക്കാം. ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 2,399 രൂപയുടെ ഇളവ് കൂടി നേടാം. ഇതിലൂടെ 78,000 രൂപയ്ക്ക് ഫ്ലാഗ്ഷിപ്പ് ഹാൻഡ്സെറ്റ് വാങ്ങിക്കാം.
ആമസോൺ ഇന്ത്യ 42000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും വാഗ്ദാനം ചെയ്യുന്നു. 2,085.56 രൂപയുടെ ഇഎംഐ ഡീൽ ആമസോണിൽ ലഭ്യമാണ്. എക്സ്റ്റൻഡഡ് വാറന്റി, സ്ക്രീൻ ഡാമേജ് പ്രൊട്ടക്ഷൻ തുടങ്ങിയ ആഡ്-ഓണുകളും അധിക തുകയടച്ച് നേടാം. നൈറ്റോഗ്രാഫി പിന്തുണയ്ക്കുന്ന 12MP സെൽഫി സെൻസറും ഇതിലുണ്ട്. 8K വീഡിയോ റെക്കോഡിങ് സ്മാർട്ട് ഫോൺ പിന്തുണയ്ക്കുന്നു.
S23 അൾട്രായുടെ പിന്നിൽ ക്വാഡ്-ലെൻസ് യൂണിറ്റാണ് ഫോട്ടോഗ്രാഫിയിൽ ഉപയോഗിച്ചിരിക്കുന്നത്. ലേസർ ഓട്ടോഫോക്കസും അഡ്വാൻസ്ഡ് OIS സപ്പോർട്ടുമുള്ള ഫോണാണിത്. ഇതിൽ 200MP ISOCELL HP2 സെൻസറാണ് കൊടുത്തിരിക്കുന്നത്.
ഡ്യുവൽ പിക്‌സൽ PDAF ഉള്ള 12MP അൾട്രാ വൈഡ് സെൻസറും ഇതിൽ കൊടുത്തിരിക്കുന്നത്. 3x ഒപ്റ്റിക്കൽ സൂം പിന്തുണയ്ക്കുന്ന 10MP ടെലിഫോട്ടോ ക്യാമറയുമുണ്ട്. 10x ഒപ്റ്റിക്കൽ സൂം സപ്പോർട്ട് ചെയ്യുന്ന 10MP ടെലിഫോട്ടോ ലെൻസും ഇതിൽ വരുന്നു.
Also Read: തോഷിബയുടെ Dolby Atmos Smart QLED TV 20000 രൂപ ഡിസ്കൗണ്ടിൽ, HDR10+ ഡിസ്പ്ലേ തോഷിബ ടിവി
സാംസങ് ഗാലക്സി എസ്23 അൾട്രായിൽ 6.8 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയുണ്ട്. QHD+ റെസല്യൂഷൻ സപ്പോർട്ട് ചെയ്യുന്ന സ്ക്രീനാണിത്. 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 1,750 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ട് ഇതിന് ലഭിക്കുന്നു.
സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ഇതിൽ ഉൾപ്പെടുന്നു. 12GB റാമും 1TB വരെ സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്ന ചിപ്പാണിത്.
5,000 mAh ബാറ്ററിയും 45W വയർഡ് ചാർജിംഗ് സപ്പോർട്ടും ഗാലക്സി എസ്23 അൾട്രായിൽ നൽകിയിരിക്കുന്നു. വെള്ളത്തിനും പൊടിക്കും പ്രതിരോധം നൽകുന്നതിന് ഇതിന് IP68 റേറ്റിംഗ് ഉണ്ട്.