Samsung Galaxy S24 Ultra
സ്മാർട്ട് ഫോണുകളിലെ രാജാക്കന്മാരണല്ലോ Samsung S24 Ultra. കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ഡിവൈസുകളിലൊന്നാണ് സാംസങ് ഗാലക്സി എസ്24 അൾട്രാ 5ജി. ഇപ്പോഴിതാ 200MP ക്വാഡ് ക്യാമറ, 8K വീഡിയോ റെക്കോഡിങ് ഫോണിന് അതിഗംഭീര ഇളവ് പ്രഖ്യാപിച്ചു. ഫ്ലിപ്കാർട്ടിൽ പരിമിതകാല ഓഫറാണ് സാംസങ് എസ്24 അൾട്രാ ഫോണിന് ലഭിക്കുന്നത്.
12 ജിബി റാമും 256 ജിബി റാമും സ്റ്റോറേജുള്ള സാംസങ് ഗാലക്സി എസ്24 അൾട്രായ്ക്കാണ് കിഴിവ്. ഇതിന് 25 ശതമാനം ഫ്ലാറ്റ് കിഴിവ് ലഭ്യമാണ്. സാംസങ് എസ്24 അൾട്രാ ഒരു ലക്ഷം രൂപയ്ക്ക് താഴെയാണ് വില.
ഈ സാംസങ് ഗാലക്സി എസ്24 അൾട്രാ ആമസോണിൽ സ്റ്റോക്ക് ഇല്ല. എന്നാൽ ഫ്ലിപ്കാർട്ടിൽ ഇതിന് 99,950 രൂപ മാത്രമാണ് വില. ഇത് പരിമിതകാലത്തേക്ക് മാത്രമുള്ള ഡീലാണ്.
സ്മാർട്ട്ഫോണിന് 4000 രൂപയുടെ കിഴിവ് എസ്ബിഐ കാർഡിലൂടെ നേടാം. എക്സ്ചേഞ്ചിൽ വാങ്ങുന്നവർക്ക് പകുതി വിലയ്ക്ക് ഫോൺ വാങ്ങാം. 57,400 രൂപയുടെ എക്സ്ചേഞ്ച് ഡീലാണ് ഫ്ലിപ്കാർട്ടിൽ അനുവദിച്ചിരിക്കുന്നത്. ഇതിന് 3,514 രൂപയുടെ ഇഎംഐ ഡീലും ഫ്ലിപ്കാർട്ട് അനുവദിച്ചിട്ടുണ്ട്.
സാംസങ് ഗാലക്സി എസ്24 അൾട്രായിൽ 6.8 ഇഞ്ച് ഡൈനാമിക് എൽടിപിഒ അമോലെഡ് 2എക്സ് ഡിസ്‌പ്ലേയുണ്ട്. ഇതിന്റെ സ്ക്രീനിന് 120 ഹെർട്‌സ് റിഫ്രഷ് റേറ്റും 2600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്സുമുണ്ട്. ഏഴ് പ്രധാന ആൻഡ്രോയിഡ് അപ്‌ഗ്രേഡുകളോടെയാണ് ഫോൺ പുറത്തിറക്കിയത്. ഇത് എസ്25 അൾട്രായുടെ മുൻഗാമിയാണ്.
ആൻഡ്രോയിഡ് 14 ഒഎസിനെ അടിസ്ഥാനമാക്കിയുള്ള ഫോണാണിത്. അതിഗംഭീരമായ പെർഫോമൻസിന് സ്മാർട്ട് ഫോണിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറുണ്ട്. ഇത് അഡ്രിനോ 750 ജിപിയുവുമായി ജോടിയാക്കിയിരിക്കുന്നു.
Also Read: 6000 mAh ഈ Vivo ഫോൺ ഇത്രയും കുറഞ്ഞ വിലയിൽ ഇവിടെ മാത്രം! വിട്ടുകളയല്ലേ…
സാംസങ് ഗാലക്സി എസ്24 അൾട്രായുടെ പിൻഭാഗത്ത് മികച്ച ക്വാഡ്-ക്യാമറ സിസ്റ്റമാണുള്ളത്. ഇത് 200MP പ്രൈമറി സെൻസറും, 12MP അൾട്രാവൈഡ്, 10MP ടെലിഫോട്ടോ ലെൻസും ചേർന്നതാണ്. കൂടാതെ ഇതിൽ 50MP ടെലിഫോട്ടോ ക്യാമറയും കൊടുത്തിട്ടുണ്ട്.
വ്ളോഗർമാർക്ക് തെരഞ്ഞെടുക്കാവുന്ന പ്രീമിയം ക്യാമറ ഫോണാണിത്. ഇതിൽ 30fps-ൽ 8K വീഡിയോ റെക്കോർഡിംഗ് സാധ്യമാണ്. അതുപോലെ 120fps വരെ 4K വീഡിയോ റെക്കോർഡിംഗും സജ്ജമാണ്. സ്റ്റഡി ഷോട്ടുകൾക്കായി അഡ്വാൻസ്ഡ് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ഫീച്ചറും ഫോണിലുണ്ട്.
സാംസങ് ഗാല്കി എസ്25 അൾട്രായിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി12MP ഫ്രണ്ട് ക്യാമറ കൊടുത്തിട്ടുണ്ട്. 5000mAh ബാറ്ററിയും 45W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഫോണിലുണ്ട്.