256GB സ്റ്റോറേജ്, 200MP ക്വാഡ് ക്യാമറ Samsung Ultra ഫോൺ എല്ലാ കളർ വേരിയന്റും Bumper ഓഫറിൽ

Updated on 07-May-2025
HIGHLIGHTS

ആമസോണിൽ എല്ലാ സ്മാർട്ട്‌ഫോൺ പ്രേമികൾക്കും വമ്പിച്ച കിഴിവാണ് അനുവദിച്ചിരിക്കുന്നത്

ഗ്രേറ്റ് സമ്മർ സെഷൻ സെയിലിൽ ഏറ്റവും വിലക്കുറവിൽ സാംസങ് ഫ്ലാഗ്ഷിപ്പ് വിൽക്കുന്നു

Samsung galaxy S24 Ultra ഇപ്പോൾ 84999 രൂപയ്ക്ക് വാങ്ങാനാകും

200MP ക്വാഡ് ക്യാമറ Samsung Ultra ഫോൺ ഇപ്പോൾ ഏറ്റവും വിലക്കിഴിവിൽ വാങ്ങാം. Amazon Great Summer Sale 2025-ന്റെ ഭാഗമായാണ് ഓഫർ. ആമസോണിൽ എല്ലാ സ്മാർട്ട്‌ഫോൺ പ്രേമികൾക്കും വമ്പിച്ച കിഴിവാണ് അനുവദിച്ചിരിക്കുന്നത്. ലോ ബജറ്റ് ഫോണുകൾക്കും പ്രീമിയം സ്മാർട്ഫോണുകൾക്കും ടോപ്- എൻഡ് ഫോണുകൾക്കും കിഴിവുണ്ട്.

ഗ്രേറ്റ് സമ്മർ സെഷൻ സെയിലിൽ ഏറ്റവും വിലക്കുറവിൽ സാംസങ് ഫ്ലാഗ്ഷിപ്പ് വിൽക്കുന്നു. Samsung galaxy S24 Ultra ഇപ്പോൾ 84999 രൂപയ്ക്ക് വാങ്ങാനാകും.

Samsung Ultra ഫോൺ Offer

12GB റാമും 256GB സ്റ്റോറേജുമുള്ള സാംസങ് ഫോണിന് ഓഫർ ലഭിക്കുന്നു. എന്നാൽ ഇപ്പോൾ ഗാലക്‌സി എസ് 24 അൾട്രാ 5 ജി 84,999 രൂപയ്ക്ക് ലഭ്യമാണ്. ആമസോണിൽ മാത്രമാണ് ഫോൺ ഇത്രയും കിഴിവിൽ വിൽക്കുന്നത്. സമ്മർ ഓഫറിൽ ഇൻസ്റ്റന്റ് ഡിസ്കൌണ്ടായി 37% കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

8,534.51 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഡീലും സാംസങ് ഗാലക്സി എസ്24 അൾട്രായ്ക്ക് ലഭിക്കുന്നുണ്ട്. ആമസോൺ 73000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും വാഗ്ദാനം ചെയ്യുന്നു. എന്നാൽ ശ്രദ്ധിക്കേണ്ടത് ഈ ഫ്ലാഗ്ഷിപ്പ് ഓഫർ 2025 മെയ് 8 വരെ മാത്രമാണ് ലഭിക്കുക. കാരണം ആമസോൺ പ്രഖ്യാപിച്ചിരിക്കുന്ന സമ്മർ സെയിലിന്റെ അവസാന തീയത് മെയ് 8 ആണ്. ഇവിടെ നിന്നും വാങ്ങാം.

Samsung galaxy S24 Ultra: സ്പെസിഫിക്കേഷൻ

പവർ, വേഗത, പ്രീമിയം ക്യാമറ എന്നിവയിലെല്ലാം പകരം വയ്ക്കാനാവാത്ത ഫ്ലാഗ്ഷിപ്പ് ഫോണാണിത്. അതുപോലെ ഹാർഡ്‌കോർ ഗെയിമിങ്ങിനും വ്ളോഗിങ്ങിനും ഇത് നിങ്ങളുടെ പ്രിയപ്പെട്ട അനുയായിയാകും.

ഫ്ലാറ്റ് ഡിസ്‌പ്ലേയും മാറ്റ്-ഫിനിഷ് സൈഡ് റെയിലുകളുമാണ് ഫോണിലുള്ളത്. സാംസങ് ഗാലക്‌സി എസ് 24 അൾട്രായിൽ ടൈറ്റാനിയം ബോഡിയാണുള്ളത്. ഇതിൽ 6.8 ഇഞ്ച് ഫ്ലാറ്റ് ഡിസ്‌പ്ലേ കൊടുത്തിരിക്കുന്നു. 120Hz ആണ് സ്ക്രീനിന്റെ റിഫ്രഷ് റേറ്റ്. 2600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സുള്ള ഫോണാണ്. ഇതിൽ ഗൊറില്ല ഗ്ലാസ് ആർമർ ആണ് ഉപയോഗിച്ചിരിക്കുന്നത്.

ഇതിൽ ഉപയോഗിച്ചിരിക്കുന്ന പ്രോസസറും കെങ്കേമമാണ്. സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 മൊബൈൽ പ്ലാറ്റ്‌ഫോമാണ് കൊടുത്തിട്ടുള്ളത്. ഗാലക്‌സി എഐ സ്യൂട്ടിലൂടെ വിപുലമായ എഐ ഫീച്ചറുകളുള്ളതിനാൽ സർക്കിൾ ടു സെർച്ച് പോലുള്ളവ പ്രയോജനപ്പെടുത്താം. ഇതിൽ 1.9 മടങ്ങ് വലിയ വേപ്പർ ചേമ്പറുള്ള ഒപ്റ്റിമൽ തെർമൽ കൺട്രോൾ സിസ്റ്റം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

ക്യാമറയിലേക്ക് വന്നാൽ പ്രശസ്തമായ ക്വാഡ് ക്യാമറ യൂണിറ്റാണ് ഇതിലുള്ളത്. 5x ഒപ്റ്റിക്കൽ സൂമും OIS സപ്പോർട്ടുമുള്ള 50MP ടെലിഫോട്ടോ ക്യാമറയുണ്ട്. OIS സപ്പോർട്ടുള്ള 200MP പ്രൈമറി വൈഡ് ക്യാമറയും ഇതിൽ കൊടുത്തിരിക്കുന്നു. ഫോണിലെ ടെലിഫോട്ടോ ക്യാമറ 3x സൂമിങ്ങുള്ള 10MP സെൻസറാണ്. 12MP അൾട്രാവൈഡ് ക്യാമറയും ഫോണിൽ ഉൾപ്പെടുന്നു. സെൽഫികൾക്കായി, ഇതിൽ ഡ്യുവൽ പിക്സൽ 12MP സെൻസറുണ്ട്. AI- പവർഡ് സ്യൂട്ടായ പ്രോവിഷ്വൽ എഞ്ചിൻ ഇമേജ് ക്യാപ്ചറിംഗ് ഫീച്ചറും ലഭിക്കുന്നു.

Also Read: iQOO Neo 10 ടീസറെത്തി! 7000mAh ബാറ്ററി പവറും 16MP ഫ്രണ്ട് ക്യാമറയും പിന്നെ ഡിസൈനും സ്റ്റൈലാകും…

ഗാലക്‌സി എസ്24 അൾട്രായിൽ 5000mAh ബാറ്ററിയാണുള്ളത്. ഇത് 45W ഫാസ്റ്റ് ചാർജിങ്ങിനെയും 15W ഫാസ്റ്റ് വയർലെസ് ചാർജിങ്ങിനെയും പിന്തുണയ്ക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 6.1-ആണ് ഒഎസ്. ഇതിൽ ഏഴ് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും സുരക്ഷാ പാച്ചുകളുമുണ്ട്.

Disclaimer: ഈ ആർട്ടിക്കിളിൽ അനുബന്ധ ലിങ്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :