Samsung Galaxy S23 Ultra
200MP പവർഫുൾ Quad ക്യാമറ Samsung Galaxy ടോപ് സ്മാർട്ഫോൺ നിങ്ങൾക്ക് ലാഭത്തിൽ വാങ്ങാൻ ഒരു സുവർണാവസരം. നിങ്ങളുടെ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നതെങ്കിൽ ഈ ഓഫർ വിട്ടുകളയാത്തതാണ് ബുദ്ധി. കാരണം ഇത്രയും ആകർഷകമായ ഡിസ്കൌണ്ടിൽ ഏത് സാംസങ് സെറ്റാണ് വിൽക്കുന്നതെന്നോ?
സാക്ഷാൽ Samsung Galaxy S23 Ultra 5G ഫോണിനാണ് വമ്പിച്ച കിഴിവ്. 12GB റാമും 256GB സ്റ്റോറേജുമുള്ള ഗാലക്‌സി എസ് 23 അൾട്രായുടെ വില 30000 രൂപയിലധികം കുറച്ചിരിക്കുന്നു. എന്നാൽ ഈ വില എല്ലാ സാംസങ് ഫോണുകൾക്കും ലഭ്യമാകില്ല.
ഇങ്ങനെയൊരു ഓഫർ നിങ്ങൾ ശ്രദ്ധിച്ചുകാണില്ല. ആമസോണിൽ 30000 രൂപയോളം വിലക്കിഴിവ് ഗാലക്സി എസ്23 അൾട്രായ്ക്ക് ലഭ്യമാണ്. എസ് പെൻ, ഗാലക്സി എഐ ഫീച്ചറുകളും ക്വാഡ് ക്യാമറയുമുള്ള സാംസങ് ഗാലക്‌സി സ്മാർട്ഫോണാണിത്.
നിലവിൽ ആമസോൺ ഒരേയൊരു സാംസങ് S23 Ultra സ്മാർട്ഫോണിന് മാത്രമാണ് കിഴിവ് അനുവദിച്ചിരിക്കുന്നത്. സാംസങ് ഗാലക്സി എസ്23 അൾട്രായുടെ ഗ്രീൻ കളർ വേരിയന്റിനാണ് ഇത്രയും ലാഭത്തിലുള്ള വിൽപ്പന. നേരത്തെ പറഞ്ഞ പോലെ ഇത് 256ജിബി സ്റ്റോറേജുള്ള ഫോണാണ്.
79,990 രൂപയ്ക്കാണ് ഫോൺ ആമസോണിൽ വിൽക്കുന്നത്. 1,09999 രൂപയ്ക്കാണ് ഫോൺ ഇതുവരെ വിറ്റിരുന്നത്. ഒറ്റയടിക്ക് ആമസോൺ 30,009 വില കുറച്ചു. 89,999 രൂപയ്ക്കും 1,21,000 രൂപയ്ക്കുമാണ് മറ്റ് കളറുകളിലുള്ള എസ്23 അൾട്രാ വിൽക്കുന്നത്.
പഴയ ഫോൺ കൊടുത്ത് അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് 73000 രൂപയ്ക്ക് ഫോൺ ലഭിക്കും. 3878 രൂപയ്ക്ക് ആമസോൺ സ്റ്റാൻഡേർഡ് ഇഎംഐയിൽ ഫോൺ തരും. പലിശയില്ലാതെയുള്ള ഇഎംഐയാണ് നോക്കുന്നതെങ്കിൽ 3,601 രൂപയ്ക്ക് വാങ്ങാവുന്നതാണ്. തൽക്കാലം ബാങ്ക് കിഴിവുകളൊന്നും ലഭ്യമല്ല.
ഡിസ്പ്ലേ: സാംസങ് ഗാലക്സി എസ് 23 അൾട്രാ ഫോൺ വലിപ്പത്തിലും സ്മൂത്ത് ഡിസ്പ്ലേയിലുമെല്ലാം നിരാശപ്പെടുത്തില്ല. ഇതിന് 6.8 ഇഞ്ച് ഡൈനാമിക് അമോലെഡ് സ്‌ക്രീനാണുള്ളത്. 3088 x 1440 പിക്‌സൽ QHD+ റെസല്യൂഷനുള്ള സ്ക്രീനാണിത്. ഫോണിന്റെ ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റുണ്ട്.
ക്യാമറ: ഫോണിൽ ശക്തമായ ക്വാഡ് ക്യാമറ യൂണിറ്റുണ്ട്. ഇതിൽ 200MP മെയിൻ സെൻസറും, ഡ്യുവൽ 10MP ടെലിഫോട്ടോ ലെൻസും കൊടുത്തിരിക്കുന്നു. ഗാലക്സി S23 അൾട്രായുടെ ഫോട്ടോഗ്രാഫി ഓപ്ഷൻ ഇവിടെ അവസാനിക്കുന്നില്ല. ഇതിൽ 12MP അൾട്രാ-വൈഡ് ഷൂട്ടറുമുണ്ട്.
പ്രോസസർ: ഫോണിലുള്ളത് ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്‌സെറ്റാണ്. ഇതിൽ കാര്യക്ഷമമായ മൾട്ടിടാസ്കിങ്, ഗെയിമിങ് എക്സ്പീരിയൻസ് തന്നെ ഉറപ്പിക്കാം.
ബാറ്ററി: ഈ സാംസങ് സ്മാർട്ഫോണിലുള്ളത് 5000mAh ബാറ്ററിയാണ്. ഇത് അതിവേഗ വയർഡ്, വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുന്നുണ്ട്.
ഒഎസ്: ഫോൺ ആൻഡ്രോയിഡ് 13- അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ് വെയറിലാണ് പ്രവർത്തിക്കുന്നത്. സാംസങ്ങിന്റെ കസ്റ്റം വൺ യുഐ 5.1 ഇന്റർഫേസുമായി ഇത് കണക്റ്റാക്കിയിരിക്കുന്നു.
സാംസങ്ങിന്റെ 2023 ഫ്ലാഗ്ഷിപ്പ് മോഡലാണ് Galaxy S23 Ultra. ഇതിൽ വരാനിരിക്കുന്ന ആൻഡ്രോയിഡ് 16 അപ്‌ഗ്രേഡും കമ്പനി നൽകുന്നു. 2022 ലെ ഗാലക്‌സി എസ് 22 ലൈനപ്പിനും ഈ ഒഎസ് അപ്‌ഡേറ്റ് ലഭിക്കുമെന്നാണ് പുതിയ റിപ്പോർട്ട്.